ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌

ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | സകാത്ത്‌

ധനം സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമാക്കാതെ പ്രകൃതി വിഭവം പോലെ എല്ലാവരിലും എത്താന്‍ വേണ്ടി പ്രകൃതി മതമായ ഇസ്ലാം നിര്‍ദ്ദേശിച്ചു പദ്ധതിയാണ്‌ സകാത്ത്‌.

 തന്റെ സമ്പത്ത്‌ തനിക്ക്‌ ഇഷ്ടമുള്ള പോലെ ചെലവഴിക്കാമെന്ന മുതലാളിത്വത്തിന്റെ വാദത്തിനും താന്‍ ജോലി ചെയ്തുണ്ടാക്കുന്ന ഒന്നും തനിക്കുള്ളതല്ലന്നുള്ള കമ്മ്യുണിസ്റ്റ്‌ ചിന്താഗതികള്‍ക്കും ഉപരിയായി ഇസ്ലാം സമ്പാദിക്കുവാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിക്കുന്നതോടപ്പം സമ്പാദ്യത്തിന്റെ നിശ്ചിത അംശം സകാത്ത്‌ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

   എത്ര വലിയ സമ്പന്നനായിരുന്നാലും തന്റെ സമ്പത്ത്‌ ഉല്‍പാദന രംഗത്തിറക്കാതെ ഇരിക്കുകയാണങ്കില്‍ ഓരോ വര്‍ഷവും കുറഞ്ഞ്‌ പോകുമെന്ന ചിന്ത സ്വത്ത്‌ ഉല്‍പാദന രംഗത്തിറക്കാന്‍ പ്രേരിപ്പിക്കുന്നതോടപ്പം സമുഹത്തില്‍ നിന്ന്‌ തൊഴിലില്ലായ്മയും ദാരിദ്യവും ഇല്ലാതയാക്കുവാനും സക്കാത്ത്‌ കാരണമാകുന്നു.

     പലിശ സമൂഹത്തിന്ന്‌ ദോഷമാണങ്കില്‍ സക്കാത്ത്‌ സമൂഹത്തിന്ന്‌ ഗുണമാണ്‌ നല്‍കുന്നത്‌. ഇത്‌ കൊണ്ടല്ലാമാണ്‌ മതങ്ങളെ പൊതുവില്‍ മുതലാളിത്വത്തിന്റെ സൃഷ്ടിയാണന്ന്‌ പറയുന്ന കമ്മ്യുണിസ്‌റ്റുകള്‍ പോലും ഇസ്ലാമിലെ സകാത്ത്‌ സമ്പ്രദായത്തെ പുകഴ്ത്തുന്നത്‌. സമൂഹത്തിലെ അവശരെ സഹായിക്കുന്നതിലൂടെ സ്വാര്‍ത്ഥത, അത്യാഗ്രഹം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ഇല്ലാതെയാക്കുവാനും സ്‌നേഹം, സാഹേദര്യം, പരസ്പര സഹായം തുടങ്ങിയ സദ്ഗുണങ്ങള്‍ പരിപോഷിപ്പിക്കുവാനും സക്കാത്ത്‌ കാരണമാകുന്നു. സകാത്ത്‌ സമൂഹത്തെ ആകമാനം ശുദ്ധീകരിക്കുകയും ചെയുന്നു.

      ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. "അവരെ ശുചീകരിക്കുകയും അവരെ സംസ്ക്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുകയും അവര്‍ക്ക്‌ (അനുഗ്രഹത്തിന്ന്‌) വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക" (The Holy Quran -9: 103).

     ധനികന്‍ ഓദാര്യമായി ഇട്ട്‌ കൊടുക്കുന്ന നാണയ തുട്ടുകളല്ല സകാത്ത്‌, ദരിദ്രന്‌ കിട്ടിയിരിക്കേണ്ട അവകാശമാണത്‌. സകാത്ത്‌ അര്‍ഹരായവര്‍ക്കു അവരുടെ അഭിമാനത്തിന്ന്‌ വൃണമേല്‍ക്കാത്ത വിധം എത്തിക്കേണ്ടത്‌ ധനികരുടെ ഉത്തരവാദിത്വമാണ്‌.

    ധനികന്റെ സ്വത്തില്‍ പാവങ്ങള്‍ക്ക്‌ വ്യക്തമായ അവകാശമുണ്ട്‌ എന്ന്‌ സിദ്ധാന്തിച്ചത്‌ ഇസ്‌ലാം മാത്രമാണ്‌.

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24