ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ഇസ്ലാമിക ജീവിതം

ആത്മീയവും ശാരീരികവുമായ രണ്ട്‌ തരം അസ്ഥിത്വങ്ങളുടെ സമന്വയമാണ്‌ മനുഷ്യന്‍. ശരീര സഹജമായ  ഇഛകളെ നിയന്ത്രിച്ചും ആത്മാവിന്റെ സദ്ഗുണങ്ങള്‍ പരിപോഷിപ്പിച്ചുമുള്ള ഒരു നിരന്തരതയാണ്‌ ഒരു മുസ്ലിമിന്റെ ജീവിതം, 

 പല മതങ്ങളും ആത്മിയതയെ ഒരു ഗണത്തിലും ഭാതികതയെ വേറെയായും തരം തിരിച്ചിരിക്കുന്നു, തന്മൂലം  മതവും ജീവിതവും രണ്ട്‌ ധ്രുവങ്ങളിലായി മാറി നില്‍ക്കുന്നു അത്‌ കാരണം ശരിയായ ജീവിത സൌഭാഗ്യങ്ങള്‍ ഒരു ദൈവവിശ്വാസിക്ക്‌ ലഭിക്കാതെ പോകുന്നു.

 ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം കുടുംബ ജീവിതം അയ്യാള്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌ ചിലര്‍ക്ക്‌ മത്സ്യ മാംസാദികള്‍ മിതമായി പോലും അനുവദിനീയമല്ല,

  എന്നാല്‍ ഇസ്‌ലാമില്‍ മനുഷ്യന്‌ പ്രയോജനം  ചെയുന്ന വിഭവങ്ങള്‍ അവശ്യത്തിനുപയോഗിക്കാന്‍ മതം അനുവദിക്കുന്നു. അമിതത്വത്തെ ഇസ്ലാം ഇഷ്ടപെടുന്നില്ലന്ന്‌ മാത്രം.

   ഇസ്ലാമിക കര്‍മ്മശാസ്ത്രം മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മേഘലകളെയും അനാവരണം ചെയ്യുന്നു.

   അത്‌ കൊണ്ട്‌ തന്നെ ഇസ്‌ലാമിക നിയമങ്ങളനുസരിച്ച്‌ ജീവിക്കുന്നത്‌ ദൈവാരാധനക്ക്‌ തുല്ല്യമായി തീരുന്നു. നല്ല രീതിയില്‍ കുടുംബത്തെ പോറ്റുന്നത്‌ മുതല്‍ ഫലം തരുന്ന വൃക്ഷം നടുന്നത്‌ വരെയുള്ളവയെല്ലാം പുണ്യമുള്ള കാര്യമായി ഇസ്ലാം നിര്‍ദേശിക്കുന്നു.

     മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെയും സാമൂഹിക ബാധ്യതകളെയും കുറിച്ച്‌ ഇസ്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. ജീവിത ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടി സന്യസിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല.

  ഖുര്‍ആന്‍ പറയുന്നു.

"സന്യാസ ജീവിതത്തെ അവര്‍ സ്വയം സൃഷ്ഠിച്ചതാണ്‌

അത് അവരോടു കല്പിച്ചതു അല്ല " (The Holy Quran 57:27),

    "പ്രാര്‍ത്ഥനയില്‍ അതിരുകവിയുന്നവരെ അള്ളാഹു ഇഷ്ടപ്പെടുകയില്ല  The Holy Quran  7:55)."നൊന്ത്‌ പ്രസവിച്ചുമാതാവില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുക, സ്‌നേഹിക്കുന്ന ഭാര്യയോട്‌ അകലാനാവശ്യപ്പെടുക, മക്കളെ ഉപേക്ഷിക്കുക, അവശരെ അവരുടെ പാട്ടിന്‌ വിടുക ഇവയായിരുന്നു സന്യാസിയെ സംബന്ധിച്ചിടത്തോളം ദൈവത്തിനിഷ്ടപ്പെട്ട നടപടികൾ " (Leaky-History of European Morals).

      പ്രതിസന്ധികളെ തരണം ചെയ്തു നയിക്കലാണ്‌ വര്‍ഷങ്ങളോളം ധ്യാനത്തില്‍ കഴിയുന്നതിനെക്കാള്‍ മഹത്തരമായി ഇസ്ലാം കാണുന്നത്‌. ഭാതിക മതമെന്ന്‌ വിമര്‍ശിക്കുമാറ്‌ ഇസ്ലാം മനുഷ്യന്റെ ഭാതിക ജീവിതത്തിന്ന്‌ മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്‌.

  "ഇസ്ലാമിക വിശ്വാസം മനുഷ്യപ്രകൃതിയുടെ അഭിലാഷങ്ങള്‍ക്കനുയോജ്യമായ ഒരു തത്വമോ ഉപദേശമോ സംഹിതയോ മാത്രമാണന്ന്‌ കരുതുവാന്‍ പാടില്ല, അത്‌ മനുഷ്യന്ന്‌ ജീവിക്കുവാൻ വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഒരു പരിപാടിയാണ്‌. അതിലെ നിയമങ്ങള്‍ ഏത്‌ ശാസ്ത്രീയ കാലഘട്ടത്തിന്നും അനുയോജ്യമായവയാണ്‌, എല്ലാറ്റിന്നും ദൈവികമായ അംഗീകാരവുമുണ്ട്‌ തന്മൂലം നാമേവരുടെയും അഭിനന്ദനം അർഹിക്കുകയാണ് ചെയ്യുന്നത് . (Wilson dash -The Expansion of Islam - 1928).

   ഏത്‌ കാലത്തേക്കും ഏതവസ്ഥയിലും പ്രായോഗികമായത്‌ കൊണ്ടാണ്‌ ഇസ്ലാമിനെ ഇലാസ്റ്റിക്‌ മതമെന്ന വിശേഷണം ബര്‍ണാഡ്ഷാ നല്‍കിയത്‌. ഇസ്‌ലാമിക ജീവിത പദ്ധതിയായ ശരീഅത്ത്‌ ജീവിതത്തിന്റെ എല്ലാ തുറകളിലും മനുഷ്യന്‌ വഴി കാണിക്കുന്നു. ജീവിത നിഷേധമല്ല ജീവിതാസ്വാദനമാണ്‌ ഇസ്ലാമിക ജീവിതം


Comments

Popular posts from this blog

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌