Posts

മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച. ഇസ്ലാം തത്വവും ചരിത്രവും Part 31

Image
  മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച         ലോകം അന്തകാരത്തിലാണ്ടിരുന്ന കാലത്താണ്‌ അറേബ്യയില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ) അവതരിച്ചത്‌. നബി(സ)യുടെ ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തെ പ്രബോധനങ്ങളാണ്‌ ലോകത്തിന്ന്‌ പുതിയൊരു പ്രകാശം നല്‍കിയത്‌.    ഇസ്ലാമിന്റെ പുനരാഗമനത്തിനു മുമ്പുള്ള ലോകത്തിന്റെ അവസ്ഥയെ കുറിച്ച്‌ അറിഞ്ഞാല്‍ മാത്രമെ ഇസ്‌ലാം വരുത്തിയ അത്ബുതകരമായ മാറ്റത്തെ കുറിച്ച്‌ മനസിലാവുകയുള്ളു.  അന്നത്തെ മൃഗതുല്ല്യമായ സാമൂഹികാന്തരീക്ഷത്തില്‍ മുഹമ്മദ്‌ നബി(സ) പ്രബോധനം ചെയ്തില്ലായിരുന്നുവെങ്കില്‍ "ഡാര്‍ക്ക്‌ ഏക്‌" എന്ന്‌ വിളിക്കപ്പെടുന്ന ആ ആറാം നൂറ്റാണ്ടിനെക്കാള്‍ ലോകം അധപതിച്ച പോകുമായിരുന്നു. മനുഷ്യന്‍ മൃഗതുല്ല്യനായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും മാനവതയിലേക്കു വഴി കാണിച്ചാണ്‌ ഇസ്‌ലാം പുനരാഗമനം ചെയ്തത്‌.       "അഞ്ചു മുതല്‍ പത്ത്‌ വരെയുള്ള നൂറ്റാണ്ടുകളില്‍ യുറോപ്പ്‌ കിരാതത്തിന്റെ ഉരുട്ടിലാണ്ട്‌ പോയിരുന്നു. ഈ കിരാതത്വം അപരിഷ്കൃതരായ കാട്ടാളരുടെതിനേക്കാള്‍ ഭീകരവും ഭയാനകവുമായിരുന്നു". (Robert Br...

മുസ്‌ലീം സമൂഹം - മതേതര നിലപാട് ഇസ്ലാം തത്വവും ചരിത്രവും Part 30

Image
  മുസ്‌ലീം സമൂഹം - മതേതര നിലപാട്        മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും അഗ്നി പരീക്ഷണത്തിലൂടെയായിരുന്നു ഇസ്‌ലാം വളര്‍ന്നത്‌ അത്‌ കൊണ്ട്‌ തന്നെ ഏതൊരു പ്രതിരോധനിരക്കും ഇസ്‌ലാമിനെ തകര്‍ക്കാനായില്ല കഴിയുകയുമില്ല. കിരാതരായിരുന്ന അറേബ്യന്‍ സമൂഹം ഇസ്ലാം സ്വീകരിച്ചതിന്ന്‌ ശേഷം ഏറെ സംസ്‌ക്കാര സമ്പന്നരായി തീര്‍ന്നു.             ഒരു തുണ്ട്‌ കയറിന്റെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്നവര്‍ സക്കാത്തിന്റെ അവകാശികളെ തേടി നടക്കുകയായി, സ്ത്രീക്ക്‌ ജന്മാവകാശം പോലും നിഷേധിച്ചിരുന്ന സമൂഹത്തില്‍ ഇസ്ലാം സ്ത്രീക്ക്‌ മതിയായ മാന്യതയും സംരക്ഷണവും നേടി കൊടുത്തു, ഇതര മതസ്ഥര്‍ക്ക്‌ ആരാധന സ്വതന്ത്രവും ജീവന്ന്‌ സംരക്ഷണവും നല്‍കപ്പെട്ടു.        അങ്ങിനെ മനോഹരമായ ഇസ്‌ലാമിക സുവര്‍ണയുഗം ആരംഭിച്ചു. ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ മുസ്ലീംകളും അമുസ്ലീംകളും സന്തുഷ്ടരായിരുന്നു. എല്ലാവര്‍ക്കും തുല്ല്യ നീതി നടപ്പിലാക്കിയിരുന്നു എന്ന്‌ മാത്രമല്ല അമുസ്ലീം പ്രജകളുടെ സംരക്ഷണം ഭരണാധികാരികളുടെ ഉത്തരവാദിത...

മുസ്‌ലീം സമൂഹം - ഇന്ത്യയിൽ. ഇസ്ലാം തത്വവും ചരിത്രവും Part 29

Image
  മുസ്‌ലീം സമൂഹം - ഇന്ത്യയിൽ      ഇന്ത്യയുമായി വളരെ പ്രാചീനമായ ബന്ധം അറേബ്യക്കുണ്ടായിരുന്നതായി ചരിത്രക്കാരന്മാര്‍ രേഖപ്പെടുത്തുന്നു. സൌഹാര്‍ദപരമായ ബന്ധമായിരുന്നു അത്‌. അറേബ്യയിലെ ചില രാജ്യവംശങ്ങള്‍ വരെ ഇന്ത്യയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. "ചില ദ്രാവിഡ വാക്കുകള്‍ക്ക്‌ അറബി ഭാഷയോടുള്ള ബന്ധം പരിശോധിച്ച്‌ നോക്കുകയാണങ്കില്‍ എത്രയോ പ്രാചീനമായ ബന്ധം ഇന്ത്യക്ക്‌ അറേബ്യന്‍ സംസ്‌ക്കാരങ്ങളോട്‌ ഉണ്ടായിരുന്നതായി കാണാം, കൂടുതല്‍ അന്വേഷണ കൗതുകം ഉള്ളവര്‍ക്ക്‌ ആര്‍ രാമസ്വാമി അയ്യരുടെ ദ്രാവിഡ സംസ്‌ക്കാര പഠനം വായിക്കാവുന്നതാണ്‌" (ഗുരുനിത്യചൈതന്യ യതി)        പുരാതന ഇന്ത്യക്കാര്‍ ചേലാകര്‍മ്മം ചെയ്തിരുന്നുവെത്രെ, അടുത്തകാലം വരെ കേരളത്തിലെ നായന്മാര്‍ ചേലാകര്‍മ്മം ചെയ്തിരുന്നുവെന്ന്‌ കേരള ചരിത്രത്തില്‍ പയ്യമ്പള്ളി ഗോപാലകുറുപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സിന്ധു നദിതീര സംസ്ക്കാരം നിലനിന്നകാലത്ത്‌ വേദോപനിഷത്തുകള്‍ അറബിഭാഷ പോലെ വലത്‌ ഭാഗത്ത്‌ നിന്ന്‌ എഴുതപ്പെടുന്ന പഹ്‌ലവി ലിപിയിലായിരുന്നുവെത്രെ,         ഇന...

മുസ്‌ലീം സമൂഹം - പൈതൃകം | പ്രതിസന്ധി ഇസ്ലാം തത്വവും ചരിത്രവും Part 28

Image
  മുസ്‌ലീം സമൂഹം - പൈതൃകം | പ്രതിസന്ധി     ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അരങ്ങേറിയ ഒന്നാം മഹായുദ്ധത്തോട്‌ കൂടിയാണ്‌ വര്‍ത്തമാനകാല പ്രതിസന്ധികളുടെ തുടക്കമെന്ന്‌ പറയാം. അമേരിക്കയുടെ ഏകാധിപത്യത്തിലുള്ള പുതുലോക ക്രമത്തിലേക്കും ആഗോളവല്‍കരണത്തിലേക്കും ലോകത്തെ പിടിമുറുകിയപ്പോഴുണ്ടായ പ്രത്യാഘാതങ്ങളാണ്‌ ഒരു പരിധിവരെ ആധുനിക പ്രശ്നങ്ങൾക്ക് കാരണം.        ഇസ്ലമിക രാജ്യങ്ങള്‍ ഒരിക്കലും ആര്‍ക്കും ഭീഷണിയല്ലന്ന്‌ പകല്‍ പോലെ വൃക്തമായ കാര്യമാണ്‌. ലോകത്തെ നഷിപ്പിക്കാനുള്ള ആയുദ്ധങ്ങളൊന്നും ഇസ്ലാമിക രാഷ്ട്രങ്ങളില്ല. എന്നാല്‍ ശത്രുക്കള്‍ ഭയപ്പെടുന്നത്‌ ഇസ്ലാമിക ആദര്‍ശത്തെയാണ്‌. കാരണം അത്‌ നിലനില്‍ക്കുന്ന കാലത്തോളം തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ നടപ്പിലാകില്ലന്ന തിരിച്ചറിവാണ്‌ ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിച്ച്‌ സമൂഹത്തിന്റെ ശത്രുവാക്കുന്നത്‌.        ഇതിന്ന്‌ വളം വെച്ച്‌ കൊടുക്കുന്ന ചില ഭീകരസംഘടനകളുണ്ടെങ്കിലും മതപ്രചരണത്തിന്ന്‌ വേണ്ടിയാണ്‌ ആക്രമണം അഴിച്ചു വിടുന്നതെന്ന്‌ ആര്‍ക്കും പറയാനാകില്ല. പലപ്പോഴും മുസ്ലീ...

ഇസ്ലാമും ശാസ്ത്രവും. ഇസ്ലാം തത്വവും ചരിത്രവും Part 27

Image
    ഇസ്ലാമും ശാസ്ത്രവും       ഇസ്ലാം മുഹമ്മദ്‌ നബി(സ) ഉണ്ടാക്കിയ മതമാണന്ന്‌ ചിലർ പ്രചരിപ്പിക്കാറുണ്ട്‌. മുഹമ്മദ്‌ നബി(സ)യിലൂടെ പ്രപഞ്ച സൃഷ്ടവായ ദൈവം ലോകത്തിന്ന്‌ പൂര്‍ത്തീകരിക്കപ്പെട്ട ഒരു ജീവിത സംഹിതയാണത്‌. അത്‌ കൊണ്ട്‌ തന്നെ ഇസ്‌ലാമതവും ശാസ്ത്രവും പരസ്പരം യോജിച്ച്‌ പോകുന്നു.        ഐന്‍സ്‌റ്റീന്റെ കാഴ്ചപ്പാടില്‍ "ശാസ്ത്രമില്ലാത്ത മതം അന്ധവും മതമില്ലാത്ത ശാസ്ത്രം ബധിരവുമാണ്‌ " ഇസ്ലാമല്ലാതെ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു മതവുമില്ല, തന്റെ ചുറ്റുപാടുകളിലേക്ക്‌ കണ്ണു പായിച്ച്‌ പ്രപഞ്ച സംവിധാനത്തിന്ന്‌ പിന്നിലെ മഹാ ചൈതന്യത്തെ കുറിച്ച്‌ ചിന്തിക്കുവാനാണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌. ഖുര്‍ആന്‍ ചോദിക്കുന്നു             "ഒട്ടകത്തിന്റെ നേര്‍ക്കവന്‍ നോക്കുന്നില്ലെ? അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌, ആകാശത്തേക്ക്‌ അതെങ്ങിനെ നാട്ടി നിറുത്തപ്പെട്ടിരിക്കുന്നുവെന്ന്, ഭൂമിയിലേക്ക്‌ അതെങ്ങിനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ "( The Holy Quran -96:1,2), "ആകാശ...