ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ശിക്ഷാ വിധികള്‍

ഇസ്ലാമിക ജീവിത സംഹിത രാജ്യത്ത്‌ പ്രാബല്യത്തിൽ  വരികയും സമൂഹം സാംസ്‌ക്കാരികമായി ഔന്ന്യത്യത്തിൽ നില്‍ക്കുകയും മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കുന്ന സഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്ത അവസരത്തിലാണ്‌ ഇസ്‌ലാമിക ശിക്ഷാ സബ്രദായം നടപ്പിലാക്കപ്പെട്ടത്‌.

    സാംസ്‌ക്കാരികമായി ഔന്ന്യത്യത്തിലുള്ള സാമൂഹിക ചുറ്റുപാടില്‍ ഇസ്ലാം കല്‍പിച്ചു ശിക്ഷാ നിയമങ്ങള്‍ അനിവാര്യമാണന്ന്‌ ഏതൊരു സാമൂഹിക പരിഷ്കര്‍ത്താവിന്നും ബോധ്യമാകുന്നതാണ്‌.

     ഇന്ന്‌ സാമൂഹികരംഗം അധപതിച്ച്‌ വരുന്നത്‌ കൊണ്ട്‌ ഇസ്‌ലാമിക നിയമങ്ങള്‍ മാറ്റണമെന്നാണ്‌ വിമര്‍ശകര്‍ പറഞ്ഞ്‌ വരുന്നത്‌.

   സമൂഹം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നതില്‍ ഇവര്‍ക്ക്‌ യതൊരു വ്യാകുലതയുമില്ല. എന്നാല്‍ ഇസ്ലാം മനുഷ്യരിലെ ധാര്‍മ്മിതക്ക്‌ വളരെ പ്രധാന്യം നല്‍കുന്നു. അതിന്റെ ഭാഗമായാണ്‌ ഇസ്‌ലാമിക ശിക്ഷണങ്ങളും കുറ്റം ചെയ്യാനുള്ള പ്രവണതയും സഹചര്യങ്ങളും ഉന്മൂലനം ചെയ്യുകയാണ്‌ ഇസ്ലാം ആദ്യം ചെയ്തത്‌.

     ഉദാഹരണമായി ഇസ്‌ലാം വിവാഹജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ്‌ അത്‌ പോലെ അനിവാരൃഘട്ടത്തില്‍ ബന്ധം ഒഴിയാനും പുനര്‍ വിവാഹത്തിനും അനുമതി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ നിലവില്‍ ഒരു ജീവിത പങ്കാളിയിരിക്കെ ഇസ്‌ലാം വിലക്കിയ വ്യഭിചാരം ചെയ്താല്‍ അവരെ എറിഞ്ഞ്‌ കൊല്ലണമെന്നാണ്‌ നിയമം. നാലാള്‍ ദൃക് സാക്ഷിയായിരിക്കണമെന്നതാണ്‌ ശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിബന്ധന,

    സമൂഹം ധാര്‍മികതയില്‍ കഴിയുബോള്‍ അധാര്‍മ്മികമായ ഇത്തരം പ്രവണതകളെ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതുണ്ട്‌, വിമര്‍ശകന്മാര്‍ തെറ്റുകളെ നിസാരമായി കാണുന്നത്‌ കൊണ്ടാണ്‌ അതിനുള്ള ശിക്ഷയെ പര്‍വ്വതീകരിക്കുന്നത്‌. കുറ്റം ചെയ്യാനുള്ള പ്രവണതയും സഹചര്യങ്ങളും ഉന്മൂലനം ചെയ്യുകയാണ്‌ ഇസ്ലാം ആദ്യം ചെയ്തത്‌.

     നാട്‌ നീളെ മദൃശാലകളും വേശ്യാലയങ്ങളും വ്യാപിപ്പിച്ച്‌ അത്‌ ചെയ്യരുതെന്ന്‌ പറയുന്നത്‌ അപ്രായോഗികമാണ്‌.

    "ശരീഅത്ത്‌ നിയമമുള്ള സഈദിയില്‍ പത്ത്‌ ലക്ഷം പേരില്‍ ഇരുപത്തിരണ്ട്‌ എന്നതാണ്‌ കുറ്റവാളികളുടെ അനുപാതമെങ്കില്‍ ഫ്രാന്‍സില്‍ മുപ്പത്തിരണ്ടായിരവും, പശ്ചിമ ഇര്‍മ്മനിയില്‍ നാല്‍പത്തിരണ്ടായിരവും, ഫിന്‍ലണ്ടില്‍ അറുപത്തിമുവ്വായിരവും, കാനഡയില്‍ എഴുപത്തായിരവും ആണന്നു  UN റിപ്പോര്‍ട്ടുകള്‍ വെക്തമാക്കുന്നു. "(Al-Buhusu vadhiras -Vol:1, Pag:470)

    പരേതനായ  അബ്ദുള്‍ അസീസിന്റെ ഉരുപത്തഞ്ച്‌ വര്‍ഷകാലത്തിനിടയില്‍ പതിനാറ്‌ മോഷ്ടാക്കളുടെ കരങ്ങള്‍ ഛേദിക്കപ്പെട്ട സംഭവങ്ങളെ സഈദിയില്‍ ഉണ്ടായിട്ടുള്ളു.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌