മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച. ഇസ്ലാം തത്വവും ചരിത്രവും Part 31
മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച ലോകം അന്തകാരത്തിലാണ്ടിരുന്ന കാലത്താണ് അറേബ്യയില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) അവതരിച്ചത്. നബി(സ)യുടെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനങ്ങളാണ് ലോകത്തിന്ന് പുതിയൊരു പ്രകാശം നല്‍കിയത്. ഇസ്ലാമിന്റെ പുനരാഗമനത്തിനു മുമ്പുള്ള ലോകത്തിന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞാല്‍ മാത്രമെ ഇസ്‌ലാം വരുത്തിയ അത്ബുതകരമായ മാറ്റത്തെ കുറിച്ച് മനസിലാവുകയുള്ളു. അന്നത്തെ മൃഗതുല്ല്യമായ സാമൂഹികാന്തരീക്ഷത്തില്‍ മുഹമ്മദ് നബി(സ) പ്രബോധനം ചെയ്തില്ലായിരുന്നുവെങ്കില്‍ "ഡാര്‍ക്ക് ഏക്" എന്ന് വിളിക്കപ്പെടുന്ന ആ ആറാം നൂറ്റാണ്ടിനെക്കാള്‍ ലോകം അധപതിച്ച പോകുമായിരുന്നു. മനുഷ്യന്‍ മൃഗതുല്ല്യനായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും മാനവതയിലേക്കു വഴി കാണിച്ചാണ് ഇസ്‌ലാം പുനരാഗമനം ചെയ്തത്. "അഞ്ചു മുതല്‍ പത്ത് വരെയുള്ള നൂറ്റാണ്ടുകളില്‍ യുറോപ്പ് കിരാതത്തിന്റെ ഉരുട്ടിലാണ്ട് പോയിരുന്നു. ഈ കിരാതത്വം അപരിഷ്കൃതരായ കാട്ടാളരുടെതിനേക്കാള്‍ ഭീകരവും ഭയാനകവുമായിരുന്നു". (Robert Br...