Posts

Showing posts from July, 2021

വിശ്വസകാര്യങ്ങള്‍ | അള്ളാഹുവിലുള്ള വിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 2

Image
വിശ്വസകാര്യങ്ങള്‍ | അള്ളാഹുവിലുള്ള വിശ്വാസം സര്‍വ്വമതങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്‌. സൃഷ്ടാവിനെ കുറിച്ചുള്ള അറിവാണ്‌ മാനവനെ മതവിശ്വാസിയാക്കുന്നത്‌. എന്നാല്‍ സൃഷ്ടാവിനെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ നേടാനാവില്ല. സൃഷ്ടാവിനെ കുറിച്ച്‌ നമ്മുക്ക്‌ അറിവ്‌ നല്‍കിയത്‌ ദൈവദൂതന്‍മാരാണ്‌.      പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അപ്പുറമുള്ളതൊന്നും ശരിയല്ലന്ന്‌ യുക്തിവാദികള്‍ വാദിക്കുന്നു, എന്നാല്‍ മനുഷ്യന്റെ  പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ കണ്ടെത്താനാവാത്ത മനുഷ്യന്റെ  ദൃഷ്ടി ചെന്നെത്താത്ത അനേകം കാര്യങ്ങള്‍ ഈ മഹാ പ്രപഞ്ചത്തില്‍ തന്നെയുണ്ട്‌ അവയൊന്നും ഇല്ലെന്ന്‌ പറയാനാവില്ല.   ദൈവത്തെ കണ്ടെത്തിയിട്ടില്ലെന്നാണ്‌ യുക്തി വാദികളുടെ അവകാശവാദം . ഖുര്‍ആന്‍ പറയുന്നു "അവനെ ദൃഷ്ടികള്‍ കാണുകയില്ല എന്നാല്‍ അവന്‍ ദൃഷ്ടികളെ കാണും, അവന്‍ തികച്ചും സുക്ഷ്മവാനും സൂക്ഷ്മ ജ്ഞാനം ഉള്ളവനുമാണ് (The Holy Quran -112:1-4)     സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌ യഥാര്‍ത്ഥൃത്തില്‍ നാസ്തികത, ഇസ്ലാം ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന യുക്തിയുടെ മത...

മലക്കുകൾ (മാലാഖമാർ) ഇസ്ലാം തത്വവും ചരിത്രവും Part 3

Image
മലക്കുകൾ (മാലാഖമാർ) ‍ അള്ളാഹുവിന്റെ ആജ്ഞാനുവർത്തികളായി വിവിധ മേഘലകളില്‍ പ്രവൃത്തിക്കുന്ന പ്രകാശത്താല്‍ സൃഷ്ഠിക്കപ്പെട്ട ഒരു പ്രത്യേക വിഭാഗമാകുന്നു മലക്കുകള്‍. മലക്കുകള്‍ക്ക്‌ ദൈവത്തെ ധിക്കരിക്കുവാനോ സ്വധീനിക്കുവാനോ നിയന്ധ്രിക്കാനോ സാധ്യമല്ല.     സ്വയം ശക്തിയാര്‍ജിക്കുവാനോ കഴിയുകയുമില്ല. ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ഇവയുടെ അസ്ഥിത്വത്തില്‍ ഒരു മുസ്ലിം വിശ്വസിക്കേണ്ടതാണ്‌. മലക്കുകളില്‍ പ്രധാനിയാണ്‌ ജിബ്രില്‍ ഗ്രബിയേല്‍). റൂഹുല്‍ ഖുദുസ്‌ (പരിശുദ്ധാത്മാവ്‌) എന്നും ജിബ്രീല്‍ വിശേഷിക്കപ്പെടുന്നു.      ജിബ്രീല്‍ വഴിയാണ്‌ പ്രവാചകന്മാര്‍ക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "മറിയമിന്റെ  മകനായ ഈസാക്ക്‌ നാം വൃക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്ന്‌ നാം പരിശുദ്ധാത്മാവിന്റെ  പിന്‍ബലം നല്‍കുകയും ചെയ്തു" (The holy Quran -2:87).     വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചത്‌ പോലെ "പരിശുദ്ധാത്മാവ്‌" എന്ന്‌ ജിബ്രീലിനെ കുറിച്ചാണ്‌ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ ഇവയെ ആരാധിക്കുന്നതിനെ ഇ...

പ്രവാചകന്മാര് ഇസ്ലാം തത്വവും ചരിത്രവും Part 4

Image
വിശ്വസകാര്യങ്ങള്‍ | പ്രവാചകന്മാർ ‍ ദൈവിക വിധി വിലക്കുകള്‍ പരിശുദ്ധവും പ്രായോഗികവുമാണന്ന്‌ സ്വജീവിതത്തിലൂടെ  തെളിയിച്ചവരാണ്‌ പ്രവാചകന്മാര്‍. മനുഷ്യ ജീവിത സംസ്‌ക്കരണത്തിന്ന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ മനുഷ്യനില്‍ നിന്ന്‌ തന്നെയുള്ളവരാണവര്‍.      നന്മയെയും തിന്മയെയും വ്യവഛേദിച്ചറിയാന്‍ മാനവന്‍ എന്നും ദൈവദൂതന്മാരാണ്‌ മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. വിവിധ വിഭാഗങ്ങളായി പോരടിച്ചിരുന്ന ജനതയെ അവര്‍ ഒന്നിപ്പിച്ചു.      വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.."അള്ളാഹു നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരേ മനുഷ്യരൂപം നല്‍കി, നിങ്ങളെ ഒറ്റ സമൂദായമാക്കി മാറ്റി പക്ഷെ നിങ്ങള്‍ വെത്യസ്ഥവര്‍ഗങ്ങളായി പരസ്പരം മാറിനിന്നു, പരസ്പരം മത്സരിച്ചു, സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം പരിശ്രമിച്ചു,      ഇത്തരം സഹചര്യങ്ങളില്‍ നിങ്ങളെ ഏകീകരിക്കാനും, നിങ്ങള്‍ ഒരറ്റ സമുദായമാണന്ന്‌ ഓര്‍മ്മിപ്പിക്കുവാനും നിങ്ങള്‍ ഓരേ അള്ളാഹുവിന്റെ  സൃഷ്ടികളാണന്നും അവന്റെ  ഇഛാശക്തിക്ക്‌ വിധേയരാണന്ന്‌ ഉണര്‍ത്തുവാനും അവന്‍ പ്രവാചകന്മാരെ നിയോഗിച്ചു. നൂഹിനോടു...

വേദ ഗ്രന്ഥങ്ങൾ ഇസ്ലാം തത്വവും ചരിത്രവും Part 5

Image
വിശ്വസകാര്യങ്ങൾ | വേദ ഗ്രന്ഥങ്ങൾ ‍  ദൈവികവും ഇഹപര ജീവിത വിജയത്തിന്  അനിവാര്യമായതുമായ നിയമ നിര്‍ദ്ദേശങ്ങളുടെ സമാഹാരമാണ്‌ വേദഗ്രന്ഥങ്ങള്‍. സൃഷ്ടി കര്‍മ്മത്തില്‍ യാതൊരു പിഴവും കൂടാതെ സൃഷ്ടിച്ച്‌ പരിപാലിക്കുന്ന ദൈവത്തിന്ന്‌ മാത്രമെ മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ കഴിയു,     അതോടപ്പം തന്നെ ദൈവിക നിര്‍ദേശങ്ങളില്‍ മനുഷ്യരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ലന്ന്‌ നൂറുശതമാനം ഉറപ്പുണ്ടാവുകയും വേണം. ഇന്ന്‌ ലോകത്തുള്ള ദൈവിക ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ്‌ അവതരിച്ച അതേ രുപത്തില്‍ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും ഇടം നല്‍കാതെ ഒക്ഷരത്തിന്ന്‌ പോലും ഏറ്റുകുറച്ചിലില്ലാതെ ഇന്നും നിലനില്‍ക്കുന്നത്‌.      ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌ ഇങ്ങിനെയാണ്‌   "ഇതാണ്‌ ഗ്രന്ഥം ഇതില്‍ സംശയമേയില്ല സൂക്ഷമത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നത്രെത ഇത്‌ " (The Holy Quran   -2:2) .     "വേദഗ്രന്ഥത്തെ (ഖുര്‍ആനിനെ) സത്യസന്ധതയോട്‌ കൂടിയും മുന്‍വേദങ്ങളെ ശരിവെച്ചും കൊണ്ടുമാണ്‌ അവതരിപ്പിച്ചിരിക്കുന...

പരലോകവിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 6

Image
വിശ്വസകാര്യങ്ങൾ | പരലോക വിശ്വാസം മനുഷ്യ ജീവിതം മരണത്തോടെ അവസാനിക്കുന്ന ഹൃസ്വവും നിരര്‍ത്ഥകവുമായ ഒരവസ്ഥയല്ല, മരണാനന്തര ജ്ലീവിതത്തിലുള്ള വിശ്വാസം ഇസ്‌ലാമില്‍ അടിസ്ഥാന പ്രമാണമാണ്‌.      ഇസ്ലാം മനുഷ്യനും മനുഷ്യ ജീവിതത്തിന്നും വമ്പിച്ച പ്രാധാന്യമാണ്‌ കൊടുത്തിരിക്കുന്നത്‌. മനുഷ്യന്‍ സൃഷ്ടി ജാലങ്ങളിൽ അതുല്‍കൃഷ്ടനാണന്നും സൃഷ്ടാവായ അള്ളാഹുവിനല്ലാതെ അവന്‍ വിധേയനല്ലെന്നും അതുല്‍ഘോഷിക്കുന്നു.        മനുഷ്യന്റെ  ഭൗതിക  ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലം നല്‍കപ്പെടുക പരലോകത്ത്‌ വെച്ചാണ്‌.   ഈ ലോകത്തെ ചെയ്തികള്‍ക്ക്‌ ഇവിടെ തന്നെ ഫലം കിട്ടുകയില്ലന്നത്‌ പകല്‍ പോലെ വ്യെക്തമാണ്‌, ഒരാളെ കൊന്നവനും ആയിരം പേരെ കൊന്നവനും ഈ ലോകത്ത്‌ പരമാവധി നല്‍കാന്‍ കഴിയുക ഒരുവധം മാത്രമാണ്‌, മാത്രമല്ല കൊല ചെയ്യപ്പെട്ടയാളിന്റെ കുടുംബങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട ആളിനെ തിരിച്ച്‌ കിട്ടുകയുമില്ല.      ചുരുക്കത്തില്‍ നീധി ആഗ്രഹിക്കുന്ന മനുഷ്യാത്മാവിന്റെ തേട്ടമാണ്‌ പരലോകം, കര്‍മ്മഫലം ലഭിക്കുന്ന ഒരു വേദിയില്ലങ്കി...

വിധിവിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 7

Image
വിശ്വസകാര്യങ്ങൾ | വിധി വിശ്വാസം ഈ മഹാ പ്രപഞ്ചത്തില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അള്ളാഹുവിന്റെ മുന്‍തിരുമാനം അനുസരിച്ചാണ്‌ നടക്കുന്നത്‌,     സകല സൃഷ്ടികളുടെയും അന്നവും ആയുസും മറ്റുമെല്ലാം ദൈവ സമക്ഷം രേഖപ്പെട്ട്‌ കിടക്കുന്നു അള്ളാഹുവിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന്‌ പോലും ദൈവവിധിയില്‍ നിന്ന്‌ മുക്തനാവാനാവില്ല സ്വയം ചലിപ്പിക്കാന്‍ കഴിയുന്ന ഏതാനും ബാഹ്യ അവയവങ്ങള്‍ക്കു പിന്നില്‍ തന്നെ ദൈവിക ശക്തിയാണുള്ളത്‌.   നമ്മുടെ ആകാരം മുതല്‍ വികാരം വരെ ജീനുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി ആധുനിക ജനിതകശാസ്ത്രം പറയുന്നു. മനുഷ്യ ശരീരത്തില്‍ ദിനേന നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജീനുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ.       മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവൃത്തിക്കുന്നത്‌ ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്‌.  ഖുര്‍ആന്‍ പറയുന്നു "ഒരു ദീര്‍ഘായുസ്‌ നല്‍കപ്പെട്ടയാള്‍ക്കും ആയുസ്‌ നീട്ടി കൊടുക്കപ്പെടുന്നതോ അയ്യാളുടെ ആയുസില്‍ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല, ...

സത്യസാക്ഷ്യം ഇസ്ലാം തത്വവും ചരിത്രവും Part 8

Image
  ഇസ്ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങള്‍ നന്മ നിറഞ്ഞ ജീവിതം നയിക്കാനുപയുക്തമായ ആത്മീയ മനോഭാവം സദാനില നിര്‍ത്തുവാനുതകുന്ന ചില അനുഷ്ഠാന കര്‍മ്മങ്ങള്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു വിശ്വാസവും അനുഷ്ഠാനവും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു.     നന്മനിറഞ്ഞ ജീവിതം നയിക്കുന്നതിലൂടെ ദൈവപ്രീതി നേടുകയാണ്‌ മതത്തിന്റെ ലക്ഷ്യം. നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള വഴികള്‍ ഈ ലോകത്തുണ്ട്‌ അവ തെരഞ്ഞെടുക്കുന്നതിലൂടെയാണ്‌ ഒരുവന്‍ പാപിയും പുണ്യവാനുമാകുന്നത്‌.      "ഒരാള്‍ അണുമണി തൂക്കം നന്മ ചെയ്താല്‍ അത്‌ അവന്ന്‌ തന്നെ, അണുമണിതുക്കം തിന്മചെയ്താലും അതിന്റെ ശിക്ഷ അവന്ന്‌ തന്നെ". താഴെ വിവരിക്കുന്നവയാണ്‌ ഇസ്‌ലാമിലെ അനുഷ്ഠാനകര്‍മ്മങ്ങള്‍ സത്യസാക്ഷ്യം       മതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്‌. ആ വിശ്വാസത്തെ ദൃഡവല്‍ക്കരിക്കുകയാണ്‌ സത്യസാക്ഷ്യം ചെയുന്നത്‌.     ഇസ്ലാമിക വിശ്വാസം ശരിയായ്‌ ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണ്‌ ഒരാള്‍ മുസ്ലിമാകുന്നത്‌. സത്യസാക്ഷ്യം മനസില്‍ ഉറച്ച പ്രഖ്യാപനമായിരിക്കണം. എങ്കി...

നമസ്‌ക്കാരം ഇസ്ലാം തത്വവും ചരിത്രവും Part 9

Image
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | നമസ്‌ക്കാരം ഇസ്ലാമിക ആരാധനകളില്‍ വെച്ചേറ്റവും പ്രധാനപ്പെട്ടതാണ്‌ നമസ്‌ക്കാരം. ദിവസവും അഞ്ച്‌ നേരം അംഗശുദ്ധിവരുത്തി നിന്നും കുനിഞ്ഞും പ്രണമിച്ചും അള്ളാഹുവിന്റെ മഹത്വത്തെയും അപദാനങ്ങളെയും പ്രകീര്‍ത്തിക്കുകയും ഇഹപര വിഇയത്തിന്നര്‍ഥിക്കുകയും പാപമോചനത്തിന്ന്‌ അപേക്ഷിക്കുന്നതുമാണ്‌ നമസ്‌ക്കാരം.     അവകള്‍ ളുഹര്‍ മധ്യാഹ്ന നേരത്തും, അസര്‍ സായാഹ്‌ന നേരത്തും, മഗ്രിബ്‌ സന്ധ്യസമയത്തും ഇശാ നിശാസമയത്തും സുബഹി പ്രഭാതവേളയിലുമാണ്‌ നടത്തപ്പെടുന്നത്‌. ഓരോ പ്രാര്‍ത്ഥനക്കും വേണ്ടി ക്ഷണിച്ച്‌ കൊണ്ടുള്ള ബാങ്ക്‌ വിളി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചക കാലം മുതല്‍ അനസ്യുതം തുടര്‍ന്ന്‌ പോരുന്നു.    ബാങ്കുവിളിയിൽ  പറയുന്നത്‌ "അള്ളാഹു ഏറ്റവും വലിയവന്‍, അള്ളാഹുവല്ലാതെ ഒരു ആരാധ്യനുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ്‌ നബി(സ) അള്ളാഹുവിന്റെ ദൂതനാണന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു, നമസ്ക്കാരത്തിലേക്ക്‌ വരു, വിജയത്തിലേക്ക്‌ വരൂ, അള്ളാഹു ഏറ്റുവും വലിയവന്‍, അള്ളാഹുവല്ലാതെ ഒരാരാധ്യനുമില്ല'.       ദൈവത്തിന്റ...

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌

Image
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | സകാത്ത്‌ ധനം സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമാക്കാതെ പ്രകൃതി വിഭവം പോലെ എല്ലാവരിലും എത്താന്‍ വേണ്ടി പ്രകൃതി മതമായ ഇസ്ലാം നിര്‍ദ്ദേശിച്ചു പദ്ധതിയാണ്‌ സകാത്ത്‌.  തന്റെ സമ്പത്ത്‌ തനിക്ക്‌ ഇഷ്ടമുള്ള പോലെ ചെലവഴിക്കാമെന്ന മുതലാളിത്വത്തിന്റെ വാദത്തിനും താന്‍ ജോലി ചെയ്തുണ്ടാക്കുന്ന ഒന്നും തനിക്കുള്ളതല്ലന്നുള്ള കമ്മ്യുണിസ്റ്റ്‌ ചിന്താഗതികള്‍ക്കും ഉപരിയായി ഇസ്ലാം സമ്പാദിക്കുവാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിക്കുന്നതോടപ്പം സമ്പാദ്യത്തിന്റെ നിശ്ചിത അംശം സകാത്ത്‌ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.    എത്ര വലിയ സമ്പന്നനായിരുന്നാലും തന്റെ സമ്പത്ത്‌ ഉല്‍പാദന രംഗത്തിറക്കാതെ ഇരിക്കുകയാണങ്കില്‍ ഓരോ വര്‍ഷവും കുറഞ്ഞ്‌ പോകുമെന്ന ചിന്ത സ്വത്ത്‌ ഉല്‍പാദന രംഗത്തിറക്കാന്‍ പ്രേരിപ്പിക്കുന്നതോടപ്പം സമുഹത്തില്‍ നിന്ന്‌ തൊഴിലില്ലായ്മയും ദാരിദ്യവും ഇല്ലാതയാക്കുവാനും സക്കാത്ത്‌ കാരണമാകുന്നു.      പലിശ സമൂഹത്തിന്ന്‌ ദോഷമാണങ്കില്‍ സക്കാത്ത്‌ സമൂഹത്തിന്ന്‌ ഗുണമാണ്‌ നല്‍കുന്നത്‌. ഇത്‌ കൊണ്ടല്ലാമാണ്‌ മതങ്ങളെ പൊതുവില്‍...

വൃതാനുഷ്ടാനം ഇസ്ലാം തത്വവും ചരിത്രവും Part 11

Image
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | വൃതാനുഷ്ടാനം മാനസികവും ശാരീരികവുമായ ദുര്‍വിചാരങ്ങളെയും ദോഷങ്ങളെയും നിയന്ത്രിക്കുന്ന ഒരു നിരന്തര സമരമാണ്‌ ഒരു മുസല്‍മാന്റെ ജീവിതം.  ഈ സമരത്തില്‍ അവന്ന്‌ ശക്തിയും ആത്മവിശ്വാസവും നല്‍കുന്ന ഒരു ആത്മീയ പരിശീലനമാണ്‌ വ്രതാനുഷ്ഠാനം.      പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനിയാദികളും സുഖഭോഗങ്ങളും ഉപേക്ഷിച്ച്‌ സദ്‌വൃത്തരായി ആരാധനയില്‍ കഴിയുന്നതിനെയാണ്‌ ഇസ്‌ലാമിക ദൃഷ്ടിയില്‍ വ്രതം എന്ന്‌ പറയുന്നത്‌. വ്രതം പല പൂര്‍വ്വ സമുദായങ്ങളിലും ഉണ്ടായിരുന്നു. "യേശു പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ നാല്‍പത്‌ ദിവസം ഉപവസിച്ചിരുന്നതായി സുവിശേഷത്തില്‍ കാണാം" (മത്തായി -4:2). ചില മത വിഭാഗങ്ങളില്‍ വ്രതം നിലവിലുണ്ട്‌.       ഇസ്‌ലാമില്‍ വര്‍ഷത്തിലൊരു മാസമാണ്‌ വൃതം അനുഷ്ഠിക്കേണ്ടത്‌. അത്‌ പോലെ പുണ്യമാഗ്രഹിച്ച്‌ ഐഛികമായ വ്രതവും നോല്‍ക്കാവുന്നതാണ്‌. നമസ്ക്കാരത്തിലെന്ന പോലെ വ്രതത്തിലും രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇസ്‌ലാം ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.    എല്ലാ തരത്തിലുമുള്ള തിന്മകളുടെ നിരാകരണവും അത...

ഹജജ്‌ ഇസ്ലാം തത്വവും ചരിത്രവും Part 12

Image
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | ഹജ്ജ് തീർത്ഥാടനം ആരോഗ്യവും ആവശ്യമായ ധനവും ഉണ്ടെങ്കില്‍ പ്രായപൂര്‍ത്തിയെത്തിയ ഓരോ മുസ്ലിമും ജ്വീവിതത്തിലൊരിക്കല്‍ ഹജജ്‌ കര്‍മ്മം നിര്‍വൃഹിക്കേണ്ടതാണ്‌. ഹിജ്റ കലണ്ടര്‍ പ്രകാരം ദുൽ ഹജ്ജ്  മാസത്തിലാണിത്‌ നിര്‍വ്വഹിക്കേണ്ടത്‌.          ഏകദൈവാരാധനയുടെ പ്രചാരകനായി ജീവിക്കുകയും പലതരം അഗ്നി പരീക്ഷണങ്ങളില്‍ വിജയിക്കുകയും ചെയ്ത ഖലീലുള്ള "ദൈവത്തിന്റെ സ്നേഹിതന്‍" എന്ന്‌ ഖുര്‍ആനും ബൈബിളും വിശേഷിപ്പിച്ച മഹാനായ പ്രവാചകന്‍ ഹസ്‌റത് ഇബ്രാഹീം നബി (അ)യുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഹജ്ജിലെ പ്രധാനകര്‍മ്മങ്ങളെല്ലാം.   മുസ്ലീംകള്‍ ഇതിലൂടെ പൂര്‍വ്വ പ്രവാചകന്മാരുടെ ഏകദൈവ വിശ്വാസം യഥാര്‍ഥത്തില്‍ അനുധാവനം ചെയുന്നു. ഹജ്ജ് മാസമാകുന്നതിനു മുൻപ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഓരേ വേഷമണിഞ്ഞ്‌ ഓരേ മുന്ത്രമുരുവിട്ട്‌ ഓരേ ലക്ഷ്യം വെച്ച്‌ ജനലക്ഷങ്ങൾ ഭൂമദ്ധ്യരേഖ പ്രദേശമായ അറേബ്യയിലെ മക്കയില്‍ എത്തിചേരുന്നു. ദേശിയതയുടെയോ പ്രാദേശികതയുടെയോ അതിര്‍വരമ്പുകളില്ലാതെ ഉച്ചനീചത്വങ്ങളില്ലാതെ കറുത...

ഇസ്ലാമിലെ ആഘോഷങ്ങള്‍ ഇസ്ലാം തത്വവും ചരിത്രവും Part 13

Image
ഇസ്ലാമിലെ ആഘോഷങ്ങള്‍ ഇസ്ലാമില്‍ പ്രധാനമായും രണ്ട്‌ ആഘോഷങ്ങളാണുള്ളത്‌ ഈദുല്‍ ഫിത്തറും ഈദുല്‍ അദ്ഹയും. ഒരുമാസത്തെ വ്രതത്തിലൂടെയും ഫിത്തര്‍ സക്കാത്തിലൂടെയും മറ്റ്‌ പുണ്യകര്‍മ്മങ്ങളിലൂടെയും ആത്മശുദ്ധീകരണം നേടിയതിലുള്ള സന്തോഷമാണ്‌ ഈദുല്‍ ഫിത്തര്‍,    ഇബ്രാഹീം നബി(അ)യുടെ ത്യാഗപൂര്‍ണ്ണമായ ജീവിതസ്മരണയും ഹജജ്‌ കര്‍മ്മത്തിന്റെ പരിസമാപ്തിയുമാണ്‌ ഈദുല്‍ അദ്ഹയുടെ ആഘോഷങ്ങള്‍ക്ക്‌ നിദാനം.   ഇസ്ലാമിലെ ആഘോഷങ്ങള്‍ പോലും ആത്മസംസ്‌ക്കരണത്തിന്റെ പാതയാണ്‌ തുറക്കുന്നത്‌. ആഘോഷ ദിവസങ്ങളിലെ അന്നദാനവും മറ്റ്‌ പുണ്യകര്‍മ്മങ്ങളും ദൈവപ്രീതിയോടപ്പം ആത്മസംതൃപ്തിയും സന്തോഷവും പ്രദാനം ചെയുന്നു.      അത്പോലെ പെരുന്നാള്‍ ദിവസങ്ങളില്‍ പുതുവസ്ത്രങ്ങളണിഞ്ഞ്‌ പള്ളികളിലും ഈദ്‌ ഗാഹ്‌കളിലും ഒത്ത്കൂടി പ്രപഞ്ചനാഥനെ സ്തുതിക്കലും സൌഹൃദം പുതുക്കലും കുടുംബങ്ങളുടെ ഒത്ത്ചേരലും വിശ്വാസിക്ക്‌ അവര്‍ണനീയമായ ആനന്ദമാണ്‌ സമ്മാനിക്കുന്നത്‌.