മുസ്‌ലീം സമൂഹം - മതേതര നിലപാട് ഇസ്ലാം തത്വവും ചരിത്രവും Part 30
മുസ്‌ലീം സമൂഹം - മതേതര നിലപാട്
മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും അഗ്നി പരീക്ഷണത്തിലൂടെയായിരുന്നു ഇസ്‌ലാം വളര്‍ന്നത് അത് കൊണ്ട് തന്നെ ഏതൊരു പ്രതിരോധനിരക്കും ഇസ്‌ലാമിനെ തകര്‍ക്കാനായില്ല കഴിയുകയുമില്ല. കിരാതരായിരുന്ന അറേബ്യന്‍ സമൂഹം ഇസ്ലാം സ്വീകരിച്ചതിന്ന് ശേഷം ഏറെ സംസ്‌ക്കാര സമ്പന്നരായി തീര്‍ന്നു.
ഒരു തുണ്ട് കയറിന്റെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്നവര്‍ സക്കാത്തിന്റെ അവകാശികളെ തേടി നടക്കുകയായി, സ്ത്രീക്ക് ജന്മാവകാശം പോലും നിഷേധിച്ചിരുന്ന സമൂഹത്തില്‍ ഇസ്ലാം സ്ത്രീക്ക് മതിയായ മാന്യതയും സംരക്ഷണവും നേടി കൊടുത്തു, ഇതര മതസ്ഥര്‍ക്ക് ആരാധന സ്വതന്ത്രവും ജീവന്ന് സംരക്ഷണവും നല്‍കപ്പെട്ടു.
അങ്ങിനെ മനോഹരമായ ഇസ്‌ലാമിക സുവര്‍ണയുഗം ആരംഭിച്ചു. ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ മുസ്ലീംകളും അമുസ്ലീംകളും സന്തുഷ്ടരായിരുന്നു. എല്ലാവര്‍ക്കും തുല്ല്യ നീതി നടപ്പിലാക്കിയിരുന്നു എന്ന് മാത്രമല്ല അമുസ്ലീം പ്രജകളുടെ സംരക്ഷണം ഭരണാധികാരികളുടെ ഉത്തരവാദിത്യമായി ഇസ്‌ലാം നിഷ്കര്‍ഷിച്ചിരുന്നു.
ദിമ്മിയ്യ് (സംരക്ഷിത വര്‍ഗം) എന്നാണവരെ വിശേഷിപ്പിച്ചിരുന്നത്. സൈനിക സേവനം അവര്‍ക്ക് ബാധകമായിരുന്നില്ല. അതിന്ന് പകരം ലഘുവായ ജിസ്യ (നികുതി) മാത്രമെ ഇടാക്കിയിരുന്നുള്ളു.
അമുസ്‌ലിംകളുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കരുതെന്ന് ഖുര്‍ആന്‍ മുസ്‌ലിംകളോട് നിര്‍ദ്ദേശിച്ചിരുന്നു. "അള്ളാഹുവിന്ന് പുറമെ അവര്‍ (ഇതരമതസ്ഥര്‍) ആരാധിക്കുന്നവയെ നിങ്ങള്‍ ആക്ഷേപിക്കരുത് "(The Holy Quran -6:108), മാത്രമല്ല അമുസ്‌ലീംകളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു.
"ബഹുദൈവ വിശ്വാസികളില്‍ ആരെങ്കിലും ഒരാള്‍ നിന്നെ അഭയം പ്രാപിക്കുന്ന പക്ഷം അവന്ന് രക്ഷകൊടുക്കുക" (The Holy Quran 9:6). അമുസ്‌ലീംകളോട് നീതി പുലര്‍ത്തുന്ന കാര്യത്തില്‍ പ്രവാചകന്‍ വളരെ കണിശത പാലിച്ചിരുന്നു. അദ്ദേഹം പറഞ്ഞു "അമുസ്ലീം പ്രജകളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പുനരുദ്ധാന നാളില്‍ ഞാന്‍ അയ്യാളുടെ (അമുസ്‌ലിമിന്റെ) ഭാഗത്ത് നിന്ന് കൊണ്ട് വാദിക്കുന്നതാണ്".
ഖലീഫമാരും ഇസ്ലാമിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ യാതൊരു വിവേചനവും കാണിച്ചിരുന്നില്ല. കൃസ്ത്യാനിയായ ഒരു വൃദ്ധയുടെ താല്‍പര്യ പ്രകാരം പുനര്‍ നിര്‍മ്മാണം ചെയ്ത ഒരു മുസ്‌ലീം പള്ളി പൊളിച്ച് മാറ്റാന്‍ ഖലീഫ ഉമര്‍ ഉത്തരവിടുകയുണ്ടായതായി ചരിത്രത്തില്‍ കാണാം.
"ജേതാക്കളായ പൂര്‍വ്വ, മുസ്ലീംകള്‍ അറബികളായ കൃസ്ത്യാനികളോട് കാണിച്ച സഹിഷ്ണുതയുടെ മാതൃകകളില്‍ നിന്ന് സത്യസന്ധമായും നമ്മുക്കൊരു കാര്യം ഗ്രഹിക്കാം. അതായത് ഈ ക്രൈസ്തവ ഗോത്രങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചത് തങ്ങളുടെ സ്വന്തവും സ്വതന്ത്യവുമായ തിരുമാനം മൂലമായിരുന്നു ഇന്നും മുസ്‌ലീം സമൂഹങ്ങള്‍ക്കിടയില്‍ താമസിക്കുന്ന അറബികളായ കൃസ്ത്യാനികള്‍ ഈ സഹിഷ്‌ണുതക്ക് തുറന്ന സാക്ഷികളാണ് " (T.W. Arnold. The Preaching of Islam).
"ഇസ് ലാമിന്റെ ഇനാധിപത്യാവേശമാണ് ഒരു പക്ഷെ ലോക സംസ്‌ക്കാരത്തിന്ന് അത് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു'" (AD Battacharya - The Culture Heritage of India).
"മുഹമ്മദ് നബി തന്നെ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമായി സന്ഥിയിലേര്‍പ്പെട്ടിരിന്നു. അവര്‍ക്ക് അദ്ദേഹം സംരക്ഷണവും സ്വന്തം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രവും ഉറപ്പ് വരുത്തി, അവരുടെ പൂരോഹിതന്മാര്‍ക്കുണ്ടായിരുന്ന സവിശേഷാധികാരങ്ങള്‍ പഴയത് പോലെ നിലനിര്‍ത്തി" (സര്‍ തോമസ് ആര്‍നോള്‍ഡ് - ഇസ്ലാം പ്രബോധനവും പ്രചാരവും Page: 60)
മുസ്‌ലീം സമൂഹം - മത പ്രചരണം
പ്രവാചക നിര്യാണത്തിന്ന് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായി അബൂബക്കര്‍ സ്വിദ്ദീഖ് (റ) യെ മുസ്‌ലീം സമൂഹം ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഖലീഫയായി നിയമിച്ചു അദ്ദേഹത്തിന്റെ കാലശേഷം ഉമറും ശേഷം ഉസ്മാന്‍ ശേഷം അലിയും ഖലീഫയായി അവരോധിക്കപ്പെട്ടു. നബി(സ)യുടെ അനുയായികള്‍ ഇസ്ലാമിന്റെ സന്ദേശ വാഹകരായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്രയാവുകയും ഇസ്ലാമിന്റെ പ്രഭാകിരണം അവിടങ്ങളില്‍ എത്തിക്കുകയും ചെയ്തു.
അനുദിനം ഇസ്‌ലാം ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നു. കാലഹരണപ്പെട്ട തത്വചിന്തകളുടെ അടിമത്വത്തില്‍ നിന്ന് ഇസ്ലാമിന്റെ സുന്ദര ദര്‍ശനങ്ങളിലേക്ക് ധാരാളം ജനസമൂഹങ്ങള്‍ കൂട്ടമായി വന്ന് കൊണ്ടിരുന്നു.
"ആഫിക്ക മുതല്‍ മലേഷ്യ വരെ ഇസ്ലാം മതവിശ്വാസികള്‍ വ്യാപിച്ച് കിടക്കുന്നു. എല്ലാ മനുഷ്യരും ഏകദൈവത്തിന്റെ ഭൃത്യന്മാരാണന്നും സര്‍വ്വരും തുല്ലയരാണന്നും മുസ്ലീംകള്‍ വിശ്വസിക്കുന്നു. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ്... മുഹമ്മദിന്ന് ശേഷം വന്ന അറേബ്യന്‍ ഭരണാധികരികളായ ഖലീഫമാര്‍ മുഹമ്മദിന്റെ ചര്യകള്‍ അതേപടി പിന്‍പറ്റിയവരായിരുന്നു. ഇസ്‌ലാമിക സാമൂഹ്യ ജീവിതത്തെ അതര്‍ഹിക്കുന്ന വിധത്തില്‍ നിയന്ത്രിക്കുന്നത് ഖുര്‍ആന്‍ തന്നെയാണ്". (The Reader's Digest Great Encyclopedic Dictionary)
കരുത്തുറ്റ അതിന്റെ ആദര്‍ശമായിരുന്നു ഇസ്ലാമിന്റെ അത്യപൂർവമായ വളര്‍ച്ചയുടെ പൊരുള്‍. യാതൊരു നിര്‍ബന്ധപൂര്‍വ്വമായ പ്രബോധനവും ഇസ്‌ലാം അനുവദിക്കുകയോ മുസ്ലീംകള്‍ അനുവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. ഇസ്ലാമിന്റെ വളര്‍ച്ചയില്‍ അസഹിഷ്ണുക്കളായ ശത്രുക്കൾ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുപ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇന്നും അത്തരം പ്രചരണങ്ങളില്‍ മുഴുകുന്നവരും കുടുങ്ങുന്നവരും വിരളമല്ല. ശാരീരികമായോ മാനസികമായോ
സാമ്പത്തികമായോ തളര്‍ത്തി ഇസ്ലാമിന്റെ വ്യാപനം കുറക്കാനാവില്ലന്ന് ബോധ്യമായതിനാലാണ് ഇസ്‌ലാമിനെതിരെ സര്‍വ്വ മീഡിയകളിലൂടെയും ഭീകരവാദമായും കാടത്തമായും അപ്രായോഗിക നിയമമായും ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ എത്ര തന്നെ ഇസ്‌ലാമിനെതിരില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവോ അതിലുപരിയായി ഇസ്ലാം വ്യാപിക്കുകയാണിന്ന്.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചരിച്ച് വരുന്ന മതമാണ് ഇസ്‌ലാമെന്ന് ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് വന്നിരുന്നു. പ്രത്യേകിച്ച് അമേരിക്കയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള വിമര്‍ശന പഠനങ്ങള്‍ ഇസ്ലാമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതായാണ് കാണുന്നത്. അത് പോലെ മുസ്‌ലീംകള്‍ക്കെതിരെ ആക്രമമുണ്ടാകുബോഴെല്ലാം മുസ്ലീംകള്‍ കൂടുതല്‍ മതത്തോട് അടുക്കുന്നുവെന്നതാണ് വസ്തുത
ഒരു ശക്തിക്കും മുസ്ലീംകളുടെ അത്മവീര്യം തകര്‍ക്കാനാവില്ലന്ന് ഇതില്‍ നിന്ന് ബോധ്യമാകുന്നു ഇസ്ലാമിന്റെ സുന്ദരാദര്‍ശങ്ങള്‍ അറിയുന്നവര്‍ക്കെല്ലാം ഇസ്‌ലാം ഭീകരതയല്ലന്ന് നല്ല ബോധ്യമുണ്ട്. എന്നാല്‍ ചിലര്‍ അറിഞ്ഞ്കൊണ്ട് തന്നെ ഇസ്ലാമിനെതിരെ അനാവശ്യമായി വിമര്‍ശനമെറിയുകയാണ്. ബുദ്ധിപരമായ സതൃസന്ധത പരിരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരിപ്പേര്‍ ഇസ്ലാമിന്റെ മഹത്വം അറിഞ്ഞ് എന്നും ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്
അതോടപ്പം സത്യമാണന്നറിഞ്ഞിട്ടും അസഹിഷ്ണുതയോടെ ഇസ്‌ലാമിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയുന്നവരും വിരളമല്ല. ഇവര്‍ക്ക് ഇരയാകുന്നത് നിഷ്പക്ഷമതികളായ സത്യാന്യഷികളാണ്. ഖുര്‍ആന്‍ അത്തരം നടപടികളെ വിമര്‍ശിക്കുന്നു. "അവരില്‍ ഒരുസംഘം ആളുകള്‍ അള്ളാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും അവ നന്നായി ഗ്രഹിച്ച ശേഷം സത്യമറിഞ്ഞ് കൊണ്ട് തന്നെ അതില്‍ കൃത്രിമം കാണിക്കുകയും ചെയുന്നു." (The Holy Quran - 2:75).
ഇസ്ലാമിന്റെ മുന്നേറ്റവും മുസ്‌ലീംകളടെ വളര്‍ച്ചയുമാണ് ഇത്തരമൊരു ശത്രുതാ സമീപനത്തിന്ന് കാരണം. ആയിരത്തി എണ്ണൂറിന്നും ആയിരത്തി തൊള്ളായിരത്തി അമ്പതിന്നും ഇടയില്‍ ഇസ്ലാമിനും പൌരസ്ത്യര്‍ക്കുമെതിരെ അറുപതിനായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് നബി(സ)യെ കുറിച്ച് വളരെ നിന്ദ്യമായും നീചമായും ഗ്രന്ഥങ്ങളെഴുതിയ ധാരാളം ജൂതരും കൃസ്ത്യാനികളും ഉണ്ട് . എന്നാല്‍ മോശയെ കുറിച്ചോ യേശുവെ കുറിച്ചോ മുസ്ലീംകള്‍ ആക്ഷേപിച്ച് എഴുതിയില്ലന്ന് മാത്രമല്ല. ആ പ്രവാചകന്മാരുടെ പേര് കേള്‍ക്കുബോള്‍ സലാം (ശാന്തി) നേരുകയാണ് ചെയുന്നത്. ഇസ്ലാമിന്റെ സഹിഷ്ണുതാ മനോഭാവം ഇതില്‍ നിന്ന് ബോധ്യമാകുന്നതാണ്.
"മധ്യകാല പുരോഹിതവര്‍ഗം അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ ഇസ്‌ലാം ഉരുണ്ടതായി ചിത്രീകരിച്ചു, ആധുനിക ലോകത്തിന്റെ ആധിപത്യം മുഹമ്മദ് നബിയെ പോലെയുള്ളവരുടെ കയ്യിലാണങ്കില്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കും" (Bernadsha)
Comments
Post a Comment