ഇസ്ലാമും ശാസ്ത്രവും. ഇസ്ലാം തത്വവും ചരിത്രവും Part 27

  

ഇസ്ലാമും ശാസ്ത്രവും

      ഇസ്ലാം മുഹമ്മദ്‌ നബി(സ) ഉണ്ടാക്കിയ മതമാണന്ന്‌ ചിലർ പ്രചരിപ്പിക്കാറുണ്ട്‌. മുഹമ്മദ്‌ നബി(സ)യിലൂടെ പ്രപഞ്ച സൃഷ്ടവായ ദൈവം ലോകത്തിന്ന്‌ പൂര്‍ത്തീകരിക്കപ്പെട്ട ഒരു ജീവിത സംഹിതയാണത്‌. അത്‌ കൊണ്ട്‌ തന്നെ ഇസ്‌ലാമതവും ശാസ്ത്രവും പരസ്പരം യോജിച്ച്‌ പോകുന്നു.  

     ഐന്‍സ്‌റ്റീന്റെ കാഴ്ചപ്പാടില്‍ "ശാസ്ത്രമില്ലാത്ത മതം അന്ധവും മതമില്ലാത്ത ശാസ്ത്രം ബധിരവുമാണ്‌ " ഇസ്ലാമല്ലാതെ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു മതവുമില്ല, തന്റെ ചുറ്റുപാടുകളിലേക്ക്‌ കണ്ണു പായിച്ച്‌ പ്രപഞ്ച സംവിധാനത്തിന്ന്‌ പിന്നിലെ മഹാ ചൈതന്യത്തെ കുറിച്ച്‌ ചിന്തിക്കുവാനാണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌. ഖുര്‍ആന്‍ ചോദിക്കുന്നു  

     

    "ഒട്ടകത്തിന്റെ നേര്‍ക്കവന്‍ നോക്കുന്നില്ലെ? അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌, ആകാശത്തേക്ക്‌ അതെങ്ങിനെ നാട്ടി നിറുത്തപ്പെട്ടിരിക്കുന്നുവെന്ന്, ഭൂമിയിലേക്ക്‌ അതെങ്ങിനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ "( The Holy Quran -96:1,2), "ആകാശഭൂമികളെ (ഇക്കാണുന്ന സ്ഥിതിയില്‍) സൃഷ്ഠിച്ചതിലും രാപ്പകലുകള്‍ മാറികൊണ്ടിരിക്കുന്നതിലും ബുദ്ധിമാന്മാര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌ "(The Holy Quran -3: 190). 

      ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണന്ന്‌ ബോധ്യപ്പെടുത്തുന്ന ഒരുപാട്‌ ശാസ്ത്രീയ സത്യങ്ങള്‍ ഖുര്‍ആനില്‍ കാണാം. അവയില്‍ ചിലത്‌ പരിശോധിക്കാം

      മനുഷ്യ ജീവന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച്‌  സ്‌ക്കാനിങ്ങോ മറ്റ്‌ ഉപകരണങ്ങളോ ശാസ്ത്രീയ ശാഖപോലും നിലവിലില്ലാതിരുന്ന കാലത്ത്‌ ആധുനിക ശാസ്ത്രശാഖകളെ അമ്പരപ്പിച്ച്‌ കൊണ്ട്‌ ഖുര്‍ആന്‍ പറയുന്നു..    

    "തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍ നിന്നും സൃഷ്ടിച്ചു പിന്നീട്‌ നാമതിനെ  ശുക്ളമാക്കി സുരക്ഷിതമായ ഒരു സ്ഥാനത്ത്‌ സംരക്ഷിച്ചു പിന്നീട്‌ ആ ശുക്ളത്തെ രക്തപിണ്ടമാക്കി പിന്നീട്‌ ആ രക്തപിണ്ടത്തെ മാംസപിണ്ടമായി സൃഷ്ടിച്ചു പിന്നെ ആ മാംസപിണ്ടത്തില്‍ എല്ലുകളും നാം രൂപപ്പെടുത്തി എന്നിട്ട്‌ ആ എല്ലുകളെ മാംസം കൊണ്ട്‌ പൊതിയുകയും ചെയ്തു പിന്നീട്‌ മറ്റൊരു സൃഷ്ടിയായി അതിനെ നാം വളര്‍ത്തുകയായി അത്‌ കൊണ്ട്‌ അനുഗ്രഹപൂര്‍ണ്ണനത്രെ ഏറ്റവും ഉത്തമസൃഷ്ടാവായ അള്ളാഹു" (The Holy Quran-23:12-14),

     ആകാശവും ഭൂമിയും ഏകഘടകങ്ങളായിരുന്നുവെന്നും വാതക

രൂപത്തിലായിരുന്ന അവ "ബിഗ്‌ ബാംങ്‌ തിയറി" മൂലം വേര്‍പ്പെട്ടതാണന്നും ജീവനുള്ള വസ്തുക്കളല്ലാം ജലത്തില്‍ നിന്നാണ്‌ ഉല്‍ഭവിച്ചതെന്നും ശാസ്ത്രം ഈയടുത്ത കാലത്താണ്‌ കണ്ടുപിടിച്ചത്‌, എന്നാല്‍ ആയിരത്തി നാന്നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശാസ്ത്രലോകം ഒന്നുമല്ലാതിരുന്ന കാലത്ത്‌ ഖുര്‍ആന്‍ ഈ സത്യം ലോകത്തിന്ന്‌ മുമ്പില്‍ അവതരിപ്പിച്ചിരുന്നു. 

    ഖുര്‍ആന്‍ ചോദിക്കുന്നു "അള്ളാഹുവിനെ നിഷേധിക്കുന്നവര്‍ കാണുന്നില്ലെ ? ആകാശങ്ങളും ഭുമിയും ആദിയില്‍ കൂടിചേര്‍ന്ന ഘടകമായിരുന്നു പിന്നീട്‌ നാമതിനെ വേര്‍പ്പെടുത്തി എല്ലാ ജീവവസ്തുക്കളെയും നാം ജലത്തില്‍ നിന്ന്‌ സൃഷ്ടിച്ചു എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലെ ?" (The Holy Quran-21:30). "പിന്നെ അവൻ ആകാശത്തെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു അതൊരു വാതകമായിരുന്നു'" (The Holy Quran 41:11)

     പ്രപഞ്ചത്തിന്ന്‌ ഒരന്ത്യമുണ്ടെന്ന്‌ ശാസ്ത്രം ഇപ്പോള്‍ പറയുന്നു. ഖുര്‍ആന്‍ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കി. "നിങ്ങളുടെ ദൃഷ്ടിയില്‍ യാതൊരു തൂണും കൂടാതെ ആകാശത്തെ ഉയര്‍ത്തിയവനാണ്‌ അള്ളാഹു സൂര്യനെയും ചന്ദ്രനെയും അവന്‍ അധീനമാക്കി എല്ലാം നിശ്ചിത അവധിവരെ ചലിച്ച്‌ കൊണ്ടിരിക്കും"(The Holy Quran 13:2). 

     അന്തരീക്ഷം ആള്‍ട്രാവയലറ്റ്‌ രശ്മിയില്‍ നിന്നും ഉല്‍ക്കകളില്‍ നിന്നും രക്ഷ നല്‍കുന്ന ഒരു സംരക്ഷിത മേല്‍ക്കുരയാണന്ന്‌ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു... "ഉപരിലോകത്തെ നാം സംരക്ഷിതമായ ഒരു മേല്‍ക്കൂരയാക്കിയിട്ടുണ്ട്‌ "(The Holy Quran 21:32). 

     ഭൂമിയുടെ അടിയിലെ ബള്‍സാട്ടില്‍ ചെന്നുമുട്ടുന്ന വേരുകളുണ്ട്‌ പർവതങ്ങൾക്ക്, ഈ വേരുകളാണ്‌ ഭൂമിയെ സന്തുലിതമായി നിലനിര്‍ത്തുന്നത്‌. ഈ പര്‍വ്വതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രകമ്പനങ്ങളായി ഭൂമിയില്‍ ജീവന്‌ നിലനില്‍പ്‌ ഉണ്ടാവുകയില്ലത്രെ. ഭൂമിയുടെ പ്രതലത്തില്‍ അടിച്ച്‌ കയറ്റിയ ആണികളെ പോലെയാണ്‌ പര്‍വ്വതങ്ങളുടെ കിടപ്പെന്ന്‌ ശാസ്ത്രം കണ്ടെത്തുകയുണ്ടായി. 

    ഇതേക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു.. "ഭൂമി നിങ്ങളെയും കൊണ്ട്‌ കുലുങ്ങി ഉലയാതിരിക്കാന്‍ അവന്‍ ഉറച്ച, പർവ്വതങ്ങളെ നിക്ഷേപിച്ചിരിക്കുന്നു" (The Holy Quran-16:5) "നിങ്ങള്‍ക്ക്‌ കാണാവുന്നതായ തൂണുകളൊന്നും കൂടാതെ ആകാശത്തെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ചരിഞ്ഞ്‌ പോകാതെ സ്ഥിതി ചെയ്യാന്‍ അതില്‍ ഉറച്ച മലകളെയും നിക്ഷേപിച്ചിരിക്കുന്നു "(The Holy Quran-31:10). 

     സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണങ്ങളെ കുറിച്ച്‌ അടുത്ത കാലം വരെ ശാസ്ത്രത്തിന്ന്‌ യാതെരറിവുമില്ലായിരുന്നു. എന്നാല്‍ ഭ്രമണത്തെ കുറിച്ച്‌ ഖുര്‍ആനില്‍ വളരെ വ്യക്തമായി പറയുന്നു.. "അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌ ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തികൊണ്ടിരിക്കുന്നു"(The Holy Quran-21:33), "സൂര്യനു ചന്ദ്രനെ സമീപിക്കുന്നതിനോ രാത്രി പകലിനെ മുന്‍ കടക്കുന്നതിനോ സാധ്യമല്ല. അവയെല്ലാം അവയുടെ പഥങ്ങളില്‍ ചലിച്ച്‌ കൊണ്ടിരിക്കുന്നു"(The Holy Quran-36:40).

    വര്‍ഷങ്ങളുടെ കണക്കുകള്‍ സൂര്യ ചന്ദ്രോദയങ്ങളുടെ അടിസ്ഥാനത്തിലാണന്ന്‌ ഇന്ന്‌ നമ്മുക്കറിയാം ഖുര്‍ആന്‍ നേരത്തെ തന്നെ പറഞ്ഞു. "അവനത്രെ സൂര്യനെ ജ്വലിക്കുന്ന ഒരു തേജസായും (ളിയാ) ചന്ദ്രനെ ഒരു വെളിച്ചമായും (നൂര്‍) സൃഷ്ടിച്ചവന്‍, വര്‍ഷങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍ അവന്‍ അവക്ക് താവളങ്ങള്‍ നിര്‍ണ്ണയിച്ച്‌ കൊടുക്കുകയും ചെയ്തു, സത്യത്തോട്‌ കൂടിയല്ലാതെ അവന്‍ അവയെ സൃഷ്ടിച്ചില്ല അറിയുന്ന ജനതയ്ക്ക് അവന്‍ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ച്‌ കൊടുക്കുന്നു" (The Holy Quran- 10:5).

       മഹാ സമുദ്രങ്ങളിലെ മനുഷ്യന്‍ കണ്ടെത്തിയില്ലാത്ത ഒരുപാട്‌ കാര്യങ്ങള്‍ ഒരിക്കല്‍ പോലും സമുദ്രയാത്ര ചെയ്തിട്ടില്ലാത്ത മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിച്ച ഖുര്‍ആന്‍ വിശദീകരിക്കുന്നു. "രണ്ട്‌ സമുദ്രങ്ങളെ കൂട്ടി ചേര്‍ത്തവനാണല്ലോ അള്ളാഹു അവയില്‍ ഒന്നു ശുദ്ധജലം മറ്റേത്‌ തിക്തമായ ഉപ്പ്‌ വെള്ളം, അവ രണ്ടിനുമിടയില്‍ അവന്‍ കരുത്തുറ്റ ഒരുമറയും സുശക്തമായ ഒരു തടസവും ഏര്‍പ്പെടുത്തിയിരിക്കുന്നു" (The Holy Quran -25:53), 

     "ഭൂമി താമസ യോഗ്യമാക്കുകയും അതിന്നിടയിലൂടെ അരുവികള്‍ ഒഴുക്കുകയും ആണികളായി പര്‍വ്വതങ്ങളെ സ്ഥാപിക്കുകയും രണ്ട്‌ സമുദ്രങ്ങള്‍ക്കിടയില്‍ (ഉപ്പ്‌ വെള്ളത്തിനും ശുദ്ധ ജലത്തിനുമിടയില്‍) ഒരു തടസമുണ്ടാക്കുകയും ചെയ്തവനോ (ചെയ്യാത്തവനോ) ആരാണ്‌ ഉത്തമൻ" (The Holy Quran-27:61).

   

  മഴ, കാറ്റ്‌, ഇടി, മിന്നല്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ ഭയത്തോടെയായിരുന്നു പല ജനവിഭാഗങ്ങളും കണ്ടിരുന്നത്‌ എന്നാല്‍ ഖുര്‍ആന്‍ അതിന്റെ ശാസ്ത്രീയ വശങ്ങളെ വിശദീകരിച്ച്‌ പറയുന്നു... "ജലഭരിതമായ മേഘങ്ങളെ വഹിച്ച്‌ കൊണ്ട്‌ പോകുന്നതിന്ന്‌ കാറ്റുകളെ നാം അയക്കുന്നു അങ്ങനെ വാനത്തില്‍ നിന്ന്‌ നാം ഇലത്തെ വര്‍ഷിപ്പിക്കുന്നു നിങ്ങളെ കുടിപ്പിക്കുകയും ചെയുന്നു, ഇതിന്റെയൊന്നും സൂക്ഷിപ്പുകാർ നിങ്ങളല്ല" (The Holy Quran-15:22).

      ഭൂമി ഉരുണ്ടതാണന്ന്‌ പറഞ്ഞതിന്റെ പേരില്‍ പോപ്പ്‌ പോള്‍ അഞ്ചാമന്‍ ഗലീലിയോ എന്ന ശാസ്ത്രജ്ഞനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടിരുന്നതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ അപരിഷ്കൃതരെന്ന്‌ ആരോപിക്കപ്പെടുന്ന മുസ്ലീംകളുടെ വേദഗ്രന്ഥത്തില്‍ ഭൂമി ഉരുണ്ടതാണന്ന്‌ വ്യക്തമാക്കുന്ന ശാസ്ത്രീയമായ പരാര്‍ശമുണ്ട്‌. ഖുര്‍ആന്‍ പറയുന്നു. "രണ്ട്‌ ഉദയസ്ഥാനങ്ങളുടെയും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെയും അധിപന്‍ അള്ളാഹു ആകുന്നു" (The Holy Quran-55:17).

       ഇലെക്ട്രോണെന്നും ന്യൂട്രോണെന്നും  പേരിട്ട്‌ പ്രകൃതി സൃഷ്ട്ടികളെ രണ്ട്‌ ഇണകളായി കണ്ടെത്തിയത്‌ അടുത്ത കാലത്താണ്‌ എന്നാല്‍ ഖുര്‍ആന്‍ ഇത്‌ മുമ്പ്‌ വെക്തമാക്കിയതാണ്‌ "ഭൂമി ഉല്‍പാദിക്കപ്പെടുന്ന സസ്യ ജാലങ്ങളിലും അവയുടെ വര്‍ഗത്തിലും അവര്‍ അറിയാത്ത മറ്റു വസ്തുക്കളിലും എല്ലാം ഇണകളെ സൃഷ്ടിച്ച, അള്ളാഹു പരിശുദ്ധനത്രെ" (The Holy Quran-36: 36),

        മൂലപ്പാലിനേക്കാള്‍ പോഷകമുല്ല്യമുള്ള ഒരു ഭക്ഷണവും ശിശുക്കള്‍ക്ക്‌ ലഭ്യമല്ലന്ന്‌ യുണിസെഫ്‌ പോലെയുള്ള പല ആരോഗ്യ സംഘടനകളും  പ്രഖ്യാപിച്ചിരിക്കുന്നു എന്നാല്‍ ഖുര്‍ആന്‍ നേരത്തെ നിര്‍ദേശിച്ചുതിനെ അംഗീകരിക്കുകയാണിത്‌ "മാതാക്കള്‍ രണ്ട്‌ വര്‍ഷം പൂര്‍ത്തിയായും അവരുടെ സന്താനങ്ങള്‍ക്ക്‌ മുല കൊടുക്കണം"(The Holy Quran-2:233).     

        വസ്ത്രധാരണത്തിലെ ഇസ്ലാമിക കാഴ്ചപ്പാട്‌ ആള്‍ട്രാവയലറ്റ്‌ രശ്മി മൂലമുണ്ടാവുന്ന സ്‌ക്കിന്‍ കാന്‍സറില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നു.

ആരോഗ്യപരിപാലനത്തിന്ന്‌ ഇസ്‌ലാം മതിയായ പ്രാധാന്യം നല്‍കുന്നതായി ശാസ്ത്രലോകം സമ്മതിക്കുന്നു. മുലകുടിയിലൂടെ രക്ത ബന്ധമുണ്ടാവുമെന്ന്‌ ആദ്യമായി സമര്‍ത്ഥിച്ചത്‌ പരിശുദ്ധ ഖുര്‍ആനാണ്‌. രക്ത ബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്‌. വിവിധങ്ങളായ മാരകരോഗങ്ങള്‍ രക്ത ബന്ധമുള്ളവരുടെ വിവാഹം മൂലം ഉണ്ടാവാന്‍ സാധ്യതയുള്ളതായി ആധുനിക വൈദൃശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇസ്ലാമിന്റെ കല്‍പനകള്‍ ഓരോന്നും കാലഘട്ടത്തിന്റെ ആവശ്യമാണന്ന്‌ വിവേകശാലികള്‍ക്ക്‌ ബോധ്യപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. 

       ചേലാകര്‍മ്മം മുസ്ലീംകളുടെ പ്രാകൃതമായ ആചാരമായിട്ടായിരുന്നു അടുത്ത കാലം വരെ പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ആധുനിക വൈദൃശാസ്ത്രം ചേലാകര്‍മ്മത്തിന്റെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ കാണുന്നത്‌. അമേരിക്കയിലും മറ്റും ജാതി മതഭേതമന്യ എല്ലാ നവജാത ശിശുക്കള്‍ക്കും ചേലാകര്‍മ്മം ചെയ്യുന്നതായി ഈയിടെ മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. തത്വത്തില്‍ ഇസ്ലാമിക ആചാരങ്ങളെ ആധുനിക ലോകം അംഗീകരിക്കുകയാണ്‌ ചെയുന്നത്‌. 

        മനുഷ്യശരീരത്തില്‍ ദിനേന നടക്കേണ്ട പ്രവൃത്തനങ്ങള്‍ ജീനുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യെവസ്ഥകളുമെല്ലാം പ്രവൃത്തിക്കുന്നത്‌ ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്‌. ഖുര്‍ആന്‍ പറയുന്നു "ഒരു ദീര്‍ഘായുസ്‌ നല്‍കപ്പെട്ടയാള്‍ക്കും ആയുസ്‌ നീട്ടി കൊടുക്കപ്പെടുന്നതോ അയ്യാളുടെ ആയുസില്‍ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല, തീര്‍ച്ചയായും അത്‌ അള്ളാഹുവിന്ന്‌ എളുപ്പമുള്ളതാകുന്നു' (The Holy Quran) 

       ആടുമാടുകളെ അറുക്കുന്ന കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ച ഹലാല്‍ രീതിയാണ്‌ ഏറ്റവും ശാസ്ത്രീയമെന്ന്‌ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്‌ ഓഫ്‌ മാനേജ്മെന്‍റിലെ പ്രൊഫസര്‍ എന്‍. എസ്‌. രാമസ്വാമി അഭിപ്രായപ്പെടുകയുണ്ടായി. ഹലാല്‍ രീതിയില്‍ അറുക്കുന്ന മൃഗത്തില്‍ നിന്ന്‌ രക്തം ഒഴുകി പോകുന്നത്‌ കൊണ്ട്‌ ഇറച്ചി വഴി പകരുന്ന രോഗങ്ങള്‍ കുറയുക മാത്രമല്ല തോലിന്റെ മേന്മയും വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.

     ഇത്രയും കാലം നിസ്സാരമായി കണ്ടിരുന്ന മനുഷ്യന്റെ വിരലുകള്‍ ഇന്ന്‌ വലിയയൊരു സാക്ഷിയാണ്‌ മനുഷ്യന്‍ ഒരു കാര്യം എത്ര തന്നെ രഹസ്യമായി ചെയ്താലും ഒരു നാള്‍ അവന്‍ പിടിക്കപ്പെടും എന്നതിന്ന്‌ ആധുനിക യുഗത്തിലെ ചില സംഭവ വികാസങ്ങള്‍ തെളിവാണ്‌, മനുഷ്യന്റെ വിരലുകളാണ്‌ അവന്ന്‌ തന്നെ വിനയായി തീരുന്നത്‌ ഓരോര്‍ത്തരുടെയും വിരല്‍ തുമ്പുകള്‍ വെതൃസ്മാണന്ന്‌ ഖുര്‍ആനിലെ ഈ സുക്തം വിവരം നല്‍കുന്നു "മനുഷ്യന്റെ എല്ലുകളെ വീണ്ടും സംയോജിപ്പിക്കാൻ നമ്മുക്ക്‌ കഴിയുകയില്ലന്ന്‌ മനുഷ്യന്‍ വിചാരിക്കുകയോ ? അങ്ങനെയല്ല യാഥാര്‍ത്ഥ്യം. അവന്റെ വിരല്‍തുമ്പ്‌ ശരിപ്പെടുത്താന്‍ കഴിഞ്ഞവനാണ്‌ നാം"(The Holy Quran-75:3).  

 മനുഷ്യന്റെ തൊലിയിലാണ്‌ വേദന അറിയാനുള്ള കഴിവിനെ നിവേശിപ്പിച്ചിരിക്കുന്നത്‌, തൊലിയില്ലങ്കില്‍ വേദന അറിയുകയില്ലന്നും ശാസ്ത്രം പറയുന്നു. ഖുര്‍ആന്‍ മുമ്പ്‌ പറഞ്ഞതോ "തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌ അവരുടെ തൊലികള്‍ വെന്ത്‌ പോവുബോഴല്ലാം അവര്‍ക്ക്‌ തൊലികള്‍ നാം മാറ്റി കൊടുക്കുന്നതാണ്‌ അവര്‍ ശിക്ഷ ആസ്വദിച്ച്‌ കൊണ്ടിരിക്കാന്‍ വേണ്ടിയാണിത്‌. തീര്‍ച്ചയായും അള്ളാഹു പ്രതാപവാനും യുക്തിമാനുമാകുന്നു "(The Holy Quran-4:56). 

    ചിന്തിക്കുക ! ഖുര്‍ആന്‍ വചനങ്ങള്‍ ലോകത്തിന്ന്‌ മുമ്പില്‍ അവതരിപ്പിച്ചത്‌ ആറാം നൂറ്റാണ്ടില്‍ അട്ടിടയനായി ജീവിച്ചിരുന്ന നിരക്ഷരനാണ്‌. ഇരുപതാം നൂറ്റാണ്ടിലും ഗവേഷണം നടന്ന്‌ കൊണ്ടിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ ഖുര്‍ആനില്‍ ഉള്ളത്‌ തന്നെ ഖുര്‍ആന്‍ ത്രികാലജ്ഞാനിയായ ദൈവം നല്‍കിയ ഗ്രന്ഥമാണന്നതിന്ന്‌ ശക്തമായ തെളിവാണ്‌.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌