മുസ്‌ലീം സമൂഹം - പൈതൃകം | പ്രതിസന്ധി ഇസ്ലാം തത്വവും ചരിത്രവും Part 28

 മുസ്‌ലീം സമൂഹം - പൈതൃകം | പ്രതിസന്ധി

    ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അരങ്ങേറിയ ഒന്നാം മഹായുദ്ധത്തോട്‌ കൂടിയാണ്‌ വര്‍ത്തമാനകാല പ്രതിസന്ധികളുടെ തുടക്കമെന്ന്‌ പറയാം. അമേരിക്കയുടെ ഏകാധിപത്യത്തിലുള്ള പുതുലോക ക്രമത്തിലേക്കും ആഗോളവല്‍കരണത്തിലേക്കും ലോകത്തെ പിടിമുറുകിയപ്പോഴുണ്ടായ പ്രത്യാഘാതങ്ങളാണ്‌ ഒരു പരിധിവരെ ആധുനിക പ്രശ്നങ്ങൾക്ക് കാരണം. 

      ഇസ്ലമിക രാജ്യങ്ങള്‍ ഒരിക്കലും ആര്‍ക്കും ഭീഷണിയല്ലന്ന്‌ പകല്‍ പോലെ വൃക്തമായ കാര്യമാണ്‌. ലോകത്തെ നഷിപ്പിക്കാനുള്ള ആയുദ്ധങ്ങളൊന്നും ഇസ്ലാമിക രാഷ്ട്രങ്ങളില്ല. എന്നാല്‍ ശത്രുക്കള്‍ ഭയപ്പെടുന്നത്‌ ഇസ്ലാമിക ആദര്‍ശത്തെയാണ്‌. കാരണം അത്‌ നിലനില്‍ക്കുന്ന കാലത്തോളം തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ നടപ്പിലാകില്ലന്ന തിരിച്ചറിവാണ്‌ ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിച്ച്‌ സമൂഹത്തിന്റെ ശത്രുവാക്കുന്നത്‌. 

      ഇതിന്ന്‌ വളം വെച്ച്‌ കൊടുക്കുന്ന ചില ഭീകരസംഘടനകളുണ്ടെങ്കിലും മതപ്രചരണത്തിന്ന്‌ വേണ്ടിയാണ്‌ ആക്രമണം അഴിച്ചു വിടുന്നതെന്ന്‌ ആര്‍ക്കും പറയാനാകില്ല. പലപ്പോഴും മുസ്ലീംകളെ യുദ്ധമുഖത്തേക്ക്‌ വലിച്ചിഴക്കുകയാണ്‌ ശത്രുക്കൾ ചെയുന്നത്‌.

      ഇസ്‌ലാം തീവ്രവാദത്തെ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയുന്നത്‌. അല്ലെങ്കില്‍ അമുസ്ലീം രാജ്യങ്ങളെല്ലാം ആക്രമിക്കപ്പെടുമായിരുന്നു. പലപ്പോഴും സാമ്രാജ്യത്വ ശക്തികള്‍ മുസ്ലീം പ്രദേശങ്ങളില്‍ ചെന്നാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌. മുസ്ലീംകള്‍ വിദേശ രാജ്യങ്ങളിലല്ല, പ്രശ്നങ്ങളുണ്ടാക്കുന്നത്‌. മുസ്ലീംകള്‍ അക്രമകാരികളല്ലെന്ന്‌ ഇതില്‍ നിന്ന്‌ തന്നെ വെക്തമാണ്‌. ലക്ഷകണക്കിന്ന്‌ മുസ്ലീംകള്‍ അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും കാലങ്ങളായി വസിക്കുന്നു. മൂസ്‌ലീംകള്‍ തീവ്രവാദികളായിരുന്നുവെങ്കില്‍ അവിടങ്ങളില്‍ എത്ര കലാപങ്ങള്‍ ഉടെലെടുക്കുമായിരുന്നു.

      ഫലസ്തീനിലും മറ്റും ഇന്ന്‌ സംഭവിക്കുന്നത്‌ സാധാരണക്കാരായ സ്വദേശികളെ തീവ്രവാദികളാക്കുന്ന സമീപനമാണ്  സമാധാനത്തോടെ കഴിഞ്ഞിരുന്ന നിര്‍ദോഷികളായ തന്റെ കുടുംബത്തെ ഒന്നടക്കം കൊന്നടുക്കിയ സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാരോട്‌ ഏതെങ്കിലുമൊരു മുസ്‌ലീം യുവാവിന്ന്‌ സ്വാഭാവികമായി പ്രതികാരം തോന്നി ഒരു കല്ലെടുത്ത്‌ എറിഞ്ഞാല്‍ അവനെയാണ്‌ മീഡിയാകള്‍ ഏറ്റവും വലിയ തീവ്രവാദിയാക്കി മുദ്രകുത്തുന്നത്‌.    

       അതേസമയം നിരപരാധികളെ കൊന്നടുക്കുന്ന ക്രൂരകൃത്യങ്ങള്‍ക്ക്‌ അംഗീകാരവും. ഇത്തരം നീതി നിഷേധങ്ങളാണ്‌ തീവ്രവാദത്തെ വളര്‍ത്തുന്നത്‌. സത്യത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിക്കുന്നതും തീവ്രവാദം തന്നെ, മുസ്ലീംകളെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിറുത്തി സർവ്വ മേഘലയിലും പുരോഗതി കൈവരിക്കാതിരിക്കാനും അക്രമാസക്തരാക്കുവാനും അത്‌ വഴി ഇസ്‌ലാമിനെ ഭീകരവാദമായി അവതരിപ്പിക്കുവാനുമാണ്‌ അവരുടെ ശ്രമങ്ങള്‍. 

     സമകാലിക മുസ്‌ലീം സമൂഹം പ്രതിസന്ധികളുടെ നടുവിലാണിന്ന്‌. എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്‌ എന്നാല്‍ അവ വേണ്ടവിധേന ഉപയോഗപ്പെടുത്തുന്നതില്‍ ആധുനിക മുസ്‌ലീം സമൂഹം വളരെ പിന്നിലാണ്‌. ഐഹിക വിഭവ സമാഹരണത്തിനിടയില്‍ ധാര്‍മ്മിക മൂല്ല്യങ്ങള്‍ കാറ്റില്‍ പറത്തിയതാണ്‌ ഒട്ടുമിക്ക പ്രതിസന്ധികള്‍ക്കും കാരണം. 

    ഭാവിയില്‍ ഇസ്‌ലാമിക മൂല്ല്യങ്ങളില്‍ നിന്ന്‌ അകന്ന്‌ ജീവിക്കുന്നവരുടെ അവസ്ഥ പ്രവചിച്ച്‌ കൊണ്ട്‌ റസൂല്‍ (സ) തന്റെ അനുയായികളോട്‌ പറയുകയുണ്ടായി "ഭക്ഷണ തളികയിലേക്ക്‌ ചുറ്റുദാഗത്തുള്ളവര്‍ എങ്ങിനെ ഭക്ഷിക്കാനായി കൈനീട്ടുന്നുവോ അത്‌ പോലെ ഈ സമുദായത്തിന്ന്‌ നേരെ ശ്ര്രുക്കള്‍ നാനാഭാഗത്ത്‌ നിന്നും കൈനീട്ടും" അന്ന്‌ മുസ്ലീംകള്‍ കുറവായത്‌ കൊണ്ടായിരിക്കുമോ അങ്ങിനെ സംഭവിക്കുന്നത്‌ എന്ന്‌ ഒരനുയായി ചോദിച്ചപ്പോള്‍ റസൂല്‍ (സ) പ്രതിവചിച്ചു "അന്ന്‌ ഈ സമുദായത്തിന്ന്‌ ഒരുപാട്‌ പേരുണ്ടാകും പക്ഷെ അവര്‍ ആറ്റിലൂടെ ഒഴുകുന്ന ചണ്ടികളെ പോലെയായിരിക്കും". അതായത്‌ നാമമാത്ര മുസ്‌ലീംകളായിരിക്കുമെന്ന്‌ സാരം.   

       അനൈക്യ പ്രവര്‍ത്തനങ്ങളിലൂടെ പരസ്പരം പോരടിച്ച്‌ കഴിഞ്ഞതിലൂടെ മുസ്ലീംകളുടെ ശക്തി നഷ്ടപ്പെടുകയാണുണ്ടായത്‌ നബി(സ) ഉല്‍ബോധിപ്പിച്ചു. "തീര്‍ച്ചയായും പിശാച്‌ മനുഷ്യനെ പിടിക്കുന്ന ചെന്നായയാണ്‌ ആടിനെ പിടിക്കുന്ന ചെന്നായയെ പോലെ കൂട്ടത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടതിനെയും ദൂരത്തായതിനെയും മാറിനില്‍ക്കുന്നതിനെയുമാണ്‌ അത്‌ പിടിക്കുടുക. അത്‌ കൊണ്ട്‌ താഴ്‌വരയിൽ ഒറ്റപ്പെടുന്നതിനെ സൂക്ഷിക്കുക. സംഘത്തെയും സമൂഹത്തെയും നിങ്ങള്‍ മുറകെ പിടിക്കുകയും ചെയ്യുക". 

      കേരളത്തിലെത്തിയ ഇസ്ലാമിക പ്രബോധക സംഘത്തെ കേരള ജനത അംഗീകരിക്കാന്‍ പ്രധാന കാരണം അവരുടെ സ്വഭാവമഹിമയായിരുന്നു. കേരളീയ ആതിഥ്യ മര്യാദയനുസരിച്ച്‌ കടല്‍ കടന്നെത്തിയ നവാഗതര്‍ക്ക്‌ ഇളനീര്‍ നല്‍കി സല്‍ക്കരിച്ചപ്പോള്‍ ഇളനീരിന്റെ ഉടമസ്ഥന്റെ സമ്മതം നേടിയതിന്ന്‌ ശേഷമെ അവരത്‌ സ്വീകരിച്ചുള്ളൂ. അവരുടെ പെരുമാറ്റത്തില്‍ ഒരന്തസ്‌ ബോധ്യമായതിനാലാണ്‌ അവരെ ബഹുമാനിക്കാനും അവരുടെ ആദര്‍ശത്തെ പുല്‍കാനും കേരളീയര്‍ തയ്യാറായത്‌. 

    ആ ഒരു മഹത്തായ അന്തസ്സ്‌ കയ്യൊഴിഞ്ഞതിനാലാണ്‌ മുസ്ലീംകള്‍ക്ക്‌ അവരുടെ വെക്തിത്വം നഷ്ടപ്പെട്ടത്‌. മുസ്ലീംകള്‍ ഇസ്‌ലാമിക മൂല്ല്യങ്ങളില്‍ നിന്ന്‌ വെതിചലിച്ചപ്പോഴെല്ലാം സര്‍വ്വ മേഘലകളിലും പരാജയം നേരിടേണ്ടി വന്നിട്ടുള്ളത്‌ ചരിത്ര യാഥാര്‍ത്ഥ്യമാണ്‌. അത്‌ കൊണ്ട്‌ ചരിത്രത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ മത മുല്ല്യങ്ങളിലടിയുറച്ചുള്ള ജീവിതം നയിക്കുകയായിരിക്കും ഇഹപര ജീവിത വിജയത്തിനുള്ള ഏക പോംവഴി. 

     മത ഭൌതിക വിദൃഭ്യാസത്തിന്ന്‌ ഏറെ പ്രാധാന്യം നല്‍കിയ ഇസ്‌ലാമില്‍ അതിന്റെ അനുയായികളുടെ അലംഭാവം മൂലം വിദ്യഭ്യാസ മേഘലകളില്‍ വേണ്ടവണ്ണം സമുദയത്തിന്ന്‌ മുന്നേറാന്‍ കഴിഞ്ഞിട്ടില്ലന്നത്‌ ഒരു ദുഃഖ സത്യമാണ്‌. മുസ്ലീംകളെ മതത്തില്‍ നിന്നകറ്റാനുള്ള കൊടിയ ശ്രമങ്ങളും ഇന്ന്‌ നടന്ന്‌ വരുന്നുണ്ട്‌. മതബോധം ഇല്ലാത്ത ആളുകളെ ഇസ്‌ലാമിനെതിരെയുള്ള വലിയ ആയുദ്ധമാക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌.

    സാംസ്‌ക്കാരിക തകര്‍ച്ചയുടെ ഭാഗമെന്നോണം മതസൌഹാര്‍ദവും ഇന്നൊരു മരീചികയായിരിക്കുകയാണ്‌. മനുഷ്യന്റെ  ഗുണത്തിനായി ഭവിക്കേണ്ട മതം ഇന്ന്‌ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കേണ്ട ആയുധമായിരിക്കുന്നു. എല്ലാ മേഘലകളിലും ഇന്ന്‌ മതപരമായ വിവേചനം ദൃശ്യമാണ്‌. ഇത്തരം അവസ്ഥാവിശേഷം സാമൂഹികമായ സന്തുലിതാവസ്ഥക്ക്‌ കോട്ടം വരുത്തും.

     മഹത്തരമായ ഒരു ചരിത്രമുണ്ട്‌ സാംസ്ക്കാരിക കൈരളിക്ക്‌.  സഞ്ചാരിയായിരുന്ന അല്‍ബിറൂനി കൊല്ലത്തെ ഓണാഘോഷത്തെ കുറിച്ച്‌ വിവരിചിട്ടുണ്ട്‌. എല്ലാ ദേവാലയങ്ങളും അതോടനുബന്ധിച്ച്‌ അലങ്കരിക്കപ്പെട്ടിരുന്നുവെന്നും കോഴിക്കോട്ടെയും പരിസരങ്ങളിലേയും മുസ്ലീംകള്‍ ആഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുത്തിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. (P.C. മുഹമ്മദ്‌ കുഞ്ഞി -മുസലീംകളും കേരളസംസ്‌ക്കാരവും).    

      മാര്‍ക്കോ പോളോ വിവരിക്കുന്നതിങ്ങിനെ.. "ഓണാഘോഷത്തിന്റെ ഭാഗഭാക്കാന്‍ എല്ലാ മുസ്ലീംകളും താല്‍പര്യം കാണിക്കുന്നു. മതപരമായ യാതൊരു തടസവും ഓണാഘോഷത്തെ ബാധിച്ചിരുന്നില്ല. മുസ്‌ലീം പ്രബലരെയും ക്രിസ്തീയ പ്രമാണിമാരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ആഘോഷങ്ങള്‍ ഞാന്‍ കണ്ടു"(Kerala Muslim Directory) .

       ശബരിമലയിലെ മകരവിളക്ക്‌ ദിവസമാണ്‌ കാഞ്ഞിരമിറ്റത്തെ നേര്‍ച്ച നടക്കുന്നത്‌. എരുമേലിയിലെ വാവര്‍ പള്ളിയില്‍ നിന്നാണ്‌ അയ്യപ്പന്‍മാര്‍ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്‌. അയ്യപ്പന്മാര്‍ വാവര്‍ക്കും കാണിക്ക അര്‍പ്പിക്കുന്നു. ഹിന്ദു നവോത്ഥാന നായകനായ ശ്രീ നാരായണഗുരു ഇസ്ലാമതത്തെ പറ്റി പഠിക്കാന്‍ വക്കം അബ്ദുള്‍ ഖാദര്‍ മൌലവിയുടെ വസതിയില്‍ വന്നിരുന്നതായി പറയപ്പെടുന്നു. (C.K. Kareem -Kerala & Culture) അത്‌ പോലെ ഹിന്ദു മുസ്‌ലീം മത സിദ്ധാന്തങ്ങളെ സമുന്ന്വയിപ്പിക്കാനുള്ള  ശ്രമം ശ്രീരാമകൃഷ്ണ പരമഹംസന്‍ നടത്തുകയുണ്ടായി. (P.C. മുഹമ്മദ്‌ കുഞ്ഞി - മുസലീംകളും കേരളസംസ്‌ക്കാരവും). 

     ഹൈന്ദവ ഇസ്ലാം ദര്‍ശനങ്ങളുടെ സമുന്ന്വയങ്ങളാണ്‌ രാമാനന്ദന്റെയും, കബീറിന്റെയും, നാനാക്കിന്റെയും പോലുള്ളവരുടെ ജീവിതത്തില്‍ ദര്‍ശിക്കുവാനാകുന്നത്‌. സൗഹൃദത്തിന്റെ തങ്കലിപികളാല്‍ എഴുതപ്പെട്ട ഒരുപാട്‌ സംഭവങ്ങള്‍ ഭാരതത്തിന്ന്‌ പറയാനുണ്ട്‌. നമ്മുടെ പൂര്‍വ്വികര്‍ തെളിച്ച ആ മാര്‍ഗത്തില്‍ നമ്മുടെ പിന്‍തലമുറയും ചരിക്കട്ടെ എന്ന്‌ നമ്മുക്കാശംസിക്കാം.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌