മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച. ഇസ്ലാം തത്വവും ചരിത്രവും Part 31
മുസ്‌ലീം സമൂഹം - ഇസ്ലാമിന്റെ വളർച്ച
ലോകം അന്തകാരത്തിലാണ്ടിരുന്ന കാലത്താണ് അറേബ്യയില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) അവതരിച്ചത്. നബി(സ)യുടെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനങ്ങളാണ് ലോകത്തിന്ന് പുതിയൊരു പ്രകാശം നല്‍കിയത്.
ഇസ്ലാമിന്റെ പുനരാഗമനത്തിനു മുമ്പുള്ള ലോകത്തിന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞാല്‍ മാത്രമെ ഇസ്‌ലാം വരുത്തിയ അത്ബുതകരമായ മാറ്റത്തെ കുറിച്ച് മനസിലാവുകയുള്ളു.
അന്നത്തെ മൃഗതുല്ല്യമായ സാമൂഹികാന്തരീക്ഷത്തില്‍ മുഹമ്മദ് നബി(സ) പ്രബോധനം ചെയ്തില്ലായിരുന്നുവെങ്കില്‍ "ഡാര്‍ക്ക് ഏക്" എന്ന് വിളിക്കപ്പെടുന്ന ആ ആറാം നൂറ്റാണ്ടിനെക്കാള്‍ ലോകം അധപതിച്ച പോകുമായിരുന്നു. മനുഷ്യന്‍ മൃഗതുല്ല്യനായി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും മാനവതയിലേക്കു വഴി കാണിച്ചാണ് ഇസ്‌ലാം പുനരാഗമനം ചെയ്തത്.
"അഞ്ചു മുതല്‍ പത്ത് വരെയുള്ള നൂറ്റാണ്ടുകളില്‍ യുറോപ്പ് കിരാതത്തിന്റെ ഉരുട്ടിലാണ്ട് പോയിരുന്നു. ഈ കിരാതത്വം അപരിഷ്കൃതരായ കാട്ടാളരുടെതിനേക്കാള്‍ ഭീകരവും ഭയാനകവുമായിരുന്നു". (Robert Briffault- Making of Humanity)
"റോമാ സാമ്രാജ്യം രാഷ്ദ്രിയമായും സൈനികമായും വളര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍, മത സാമൂഹ്യ രംഗങ്ങളില്‍ അസാന്മാര്‍ഗിത അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു. ആഡംബര വസ്ത്രങ്ങളും അലങ്കരിക്കപ്പെട്ട തീന്‍മുറികളും, അടിമകളും, വന്യമൃഗങ്ങളുമായി മല്ലിടുന്ന പോരാളികളും അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളും വിനോദശാലകളും ഇത്രയുമായിരുന്നു റോമക്കാര്‍ക്ക് വേണ്ടിയിരുന്നത്. ശക്തിയെ മാത്രം അവര്‍ ആരാധിച്ചു"(Draper - History of the Conflict between Religion & Science)
ഇസ്ലാമിന്റെ വളര്‍ച്ചയാണ് മറ്റ് മതനുയായികളെ പോലും ഉണര്‍ത്തിയത്. "കലഹിച്ച് കഴിഞ്ഞിരുന്ന പ്രാകൃത മനുഷ്യരെ ഐക്യപ്പെടുത്തിയത് ഏകദൈവ വിശ്വാസമാണ്. (Gorden childe - What happened in History Page:248).
മുഹമ്മദ് നബി (സ)യുടെ പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊടിയ ക്രൂരതകളായിരുന്നു മുഹമ്മദ് നബി(സുക്കും ഇസ്‌ലാം പുല്‍കിയവര്‍ക്കും നേരിടേണ്ടി വന്നത്. പട്ടിണിയും ഈരുവിലക്കും ജീവഹാനിയുമായിരുന്നു അവര്‍ക്കുള്ള പ്രതിഫലം. പൂര്‍വ പ്രവാചകന്മാരുടെ അനുയായികള്‍ക്ക് കിട്ടിയിരുന്ന സാകര്യങ്ങളൊന്നും മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ക്ക് ലഭിച്ചിരുന്നില്ല.
ഇസ്റാഈല്ല്യര്‍ക്ക് മൂസ നബി(അ) പ്രാര്‍ത്ഥിച്ച് ഭക്ഷണ തളികകള്‍ വരെ എത്തിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം എന്നാല്‍ മുഹമ്മദ് നബി(സ)ക്ക് തന്റെ ചില അനുയായികളുടെ ജീവന്‍ വരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവസാനം അവശേഷിച്ചുവരുമായി സ്വദേശം ഉപേക്ഷിക്കേണ്ടി വന്നു.
ഭൗതികമായ യാതൊരു ലാഭമോ സമൂഹത്തില്‍ ഉന്നത സ്ഥാനമോ അവര്‍ ആഗ്രഹിച്ചിരുന്നില്ലന്ന് ഈ വസ്തുതകള്‍ തെളിയിക്കുന്നു. എന്നിട്ടും ഇസ്ലാം അതിശക്തമായ മുന്നേറ്റം നടത്തി. ശ്രതുക്കള്‍ അമ്പരപ്പോടെയായിരുന്നു ഇസ്ലാമിന്റെ വളര്‍ച്ചയെ കണ്ടത്. അമുസ്ലീം ചരിത്രക്കാരന്മാര ചരിത്രത്തിലെ അത്ബുതമായാണ് ഇസ്ലാമിന്റെ വളര്‍ച്ചയെ കണ്ടത്.
"അവിശ്വസനീയമായ ഈ അത്ബുതമെങ്ങിനെ സംഭവിച്ചു ? മത്ഭ്രാന്തിന്റെ മുന്നേറ്റമായിരുന്നുവെന്ന വഷളന്‍ വാദം ഉല്‍ബുദ്ധതയുള്ളവരെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. അടിസ്ഥാനപരമായും ഇസ്ലാമിന്റെ വിപ്ലവ സ്വദാവത്തിന്റെ, ഗ്രീസിലെയും റോമിലെയും പേര്‍ഷ്യയിലേയും ചൈനയിലേയും ഇന്ത്യയിലേയും നാഗരികതകളുടെ തകര്‍ച്ച, മൂലമുണ്ടായ പ്രതീക്ഷാശൂനൃയമായ ഒരവസ്ഥയില്‍ നിന്ന് ജനകോടികള്‍ക്ക് മോചനം നല്‍കാന്‍ അതിനുണ്ടായിരുന്ന നേതൃത്വ ശേഷിയുടെയും വിജയമായിരുന്നു അത് ". (M.N. Roy - The Historical Role of Islam)
"കാലാനുസരണമായ സാമൂഹ്യ രാഷ്ദ്രീയ നിയമങ്ങളും സിന്താന്തങ്ങളും ഇസ്‌ലാമിനുണ്ടായി എന്നതാണ് അതിന്റെ പ്രചരണത്തിന്ന് കാരണം' (H.G Wells- The outline of History), "മുസ്ലിം യോദ്ധാവിന്റെ വാളിനേക്കാളും ഇസ്ലാമിന്റെ സമത്വദര്‍ശനമായിരുന്നു അതിന്റെ വമ്പിച്ച വളര്‍ച്ചയുടെ നിദാനം റോമിലും ബെസന്‍റിയയിലും പേര്‍ഷ്യയിലും ഇന്ത്യയിലും നിലനിന്ന ജാതി വര്‍ണ്ണ വ്യെവസ്ഥതികളിലധിഷ്ഠിതമായ സമൂഹങ്ങളിലെ മര്‍ദ്ദനനിയമങ്ങളുമായി അത് താരതമ്യപ്പെടുത്തുകയാണ് വിമര്‍ശകര്‍ ചെയ്തത് "(M.N. Roy- The Historical Role of Islam).
"മാനവചരിത്രത്തിലെ മഹാത്ബുതമാണ് ഇസ്ലാമിന്റെ ആവിര്‍ഭാവം.
പൗരോഹിത്യത്തിൽ നിന്നും, യുക്തിക്ക് നിരക്കാത്ത ആശയങ്ങളില്‍ നിന്നും വിമുക്തമായതും ലളിതവും അതേ അവസരത്തില്‍ നീക്ക് പോക്കില്ലാത്തതുമായ ഏകദൈവ വിശ്വാസത്തെ പ്രബോധനം ചെയ്ത് കൊണ്ടും സെമിറ്റിക് ഹൃദയങ്ങളില്‍ സദാ കുടികൊണ്ടിരിക്കുന്ന മതാവേശത്തിന്റെ നീരുറവകളെ മുഹമ്മദ് നബി(സ) ബഹിര്‍ഗമിക്കുകയാണ് ചെയ്തത് " (MM. Lathrop Stedard - ഇസ്ലാമിന്റെ നൂതനലോകം 1932)
Comments
Post a Comment