എന്താണ്_ഇസ്ലാം ? ഇസ്ലാം_തത്വവും_ചരിത്രവും Part 1


ഇസ്ലാം_തത്വവും_ചരിത്രവും


മുഖവുര    



   ഇസ്ലാമിനെ ലളിതമായി പരിചയപ്പെടുത്തുന്ന ബുക്കാണിത്, 

വളരെ കാലത്തേ ശ്രമമാണ് ഈ പുസ്തകം 

    ഇസ്ലാമിന്റെ ആശയങ്ങളും ആചാരങ്ങളും എളുപ്പത്തിൽ മനസ്സിലാകുന്ന

രീതിയിൽ ഓരോ പാർട്ട് പാർട്ട് ആയിട്ടാണ് വിഷയങ്ങൾ കൊടുത്തിട്ടുള്ളത് 

     വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു 

പിഴവുകൾ പാളിച്ചകൾ ചൂണ്ടികാണിക്കുമെന്ന പ്രതീക്ഷയോടെ... 

                                                                                സിദ്ധിക്ക് എ പി 

                                                                                +968 99358256

                                                                                sidheeqopc@gmail.com






        എന്താണ് ഇസ്ലാം ?

ശാന്തി, സമാധാനം, രക്ഷ, അനുസരണം, വിധേയത്വം എന്നീ അർത്ഥ തലങ്ങൾ ഉൾകൊള്ളുന്ന അറബി പദമാണ് ഇസ്ലാം, ഏക ദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം,

     ദൈവിക സന്ദേശവുമായി ലോകത്തു വന്ന ആദം നബി മുതൽ മുഹമ്മദ് നബി വരെ എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയതത് ഏക ദൈവ വിശ്വാസം അടിസ്ഥാനമാക്കിയ ഇസ്ലാം മതമാണ്.

    ലോകത്തു ഒരു മതം മാത്രമേ ഉണ്ടായിരുന്നുള്ളു, പ്രവാചകന്മാരുടെ കാലശേഷം അവരുടെ അനുയായികളിൽ നിന്ന് ഒരു വിഭാഗം തങ്ങളുടെ ഗ്രന്ഥത്തിൽ മാറ്റം വരുത്തുകയും പ്രവാചകന്മാർ പറയാത്തത് പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തത് മൂലമാണ് മറ്റു മതങ്ങൾ രൂപപ്പെട്ടത്.           

   സൃഷ്ടവിനെ വിട്ടു സൃഷ്ഠികളെ ആരാധിക്കുകയും പുതിയ പുതിയ ദൈവങ്ങൾ സൃഷ്ഠിക്കപ്പെടുകയും ചെയ്തു, ചിലർ ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത പ്രവാചകന്മാരെ തന്നെ ദൈവങ്ങളാക്കി, ചിലർ പ്രകൃതി വസ്തുക്കളെയും മനുഷ്യ കരങ്ങൾ കൊണ്ട് രൂപപെടുത്തിയതിനെയും ആരാധിക്കാൻ തുടങ്ങി അങ്ങിനെയാണ് ലോകത്തു എണ്ണമറ്റ മതങ്ങൾ ഉണ്ടായതു

   ഖുർആൻ ഉണർത്തുന്നു... "അല്ലാഹുവിന്നു പുറമെ അവർ ആരൊക്കെയോ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവർ യാതൊന്നും സൃഷ്ഠിക്കുന്നില്ല, അവരാകട്ടെ സൃഷ്ഠിക്കപ്പെട്ടവരുമാണ് " (ഖുർആൻ : 16-20).

      മോശ പ്രവാചകന് നൽകപ്പെട്ട കല്പനകളിൽ പ്രധാനപ്പെട്ടത് " ഏകനായ സൃഷ്ടവല്ലാതെ മറ്റാരും ആരാധിക്കപ്പെടരുത് എന്നാണ് (പുറപ്പാട് :20-1,7),

    യേശു പറഞ്ഞതായി ബൈബിളിൽ ഇങ്ങിനെ കാണാം "ഇസ്രായിലേ കേൾക്കു, യെഹോവ നമ്മുടെ ദൈവം ആകുന്നു, യെഹോവ ഏകൻ തന്നെ നിന്റെ ദൈവമായ യഹോവയെ പൂർണ ഹൃദയത്തോട് കൂടിയും പൂർണ മനസ്സോടു കൂടിയും പൂർണ ശക്തിയോടു കൂടിയും സ്നേഹിക്കണം (ആവർത്തനം :6,4),  യെഹോവ എന്നത് ദൈവം എന്നതിന്റെ ഹിബ്രു പദമാണ്.

     ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ഏക ദൈവ വിശ്വാസത്തെ ആണ് പ്രതിപാദിക്കുന്നത്, "ദേവന്മാർ, മനുഷ്യർ, പിതൃക്കൾ തുടങ്ങി നാശമുള്ള യാതൊന്നിനെയും ആരാധിക്കരുത്,അനശ്വരനായ പരമാത്മാവ് മാത്രമാണ് ആരാധിക്കപ്പെടേണ്ടത്" (ഈശോവാസോനിപത്: 12),

     വേദങ്ങളിൽ അറിവുള്ള ഹൈന്ദവർ ബ്രഹ്മത്തെയും അറിവില്ലാത്തവർക്കു മനുഷ്യ കരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളും എന്ന അവസ്ഥ നിലവിൽ വരികയും ചെയ്തു എന്ന് പറയപ്പെടുന്നു.

    "ബ്രഹ്മത്തെ ഏതെങ്കിലും ഗണത്തിൽ ഉൾപെടുത്താൻ നമുക്ക് കഴിയില്ല, കാരണം അത് ഒരു ഗണത്തെയും പ്രതിനിധാനം ചെയ്യുന്നില്ല, ബ്രഹ്മം ഇന്നത് പോലെയാണോ അല്ലെന്നോ പറഞ്ഞു കൂടാ" (ബ്രഹ്മസൂത്രം , ശങ്കരഭാഷ്യം : ),

         ത്വമേകം ശരണ്യം ത്വമേകം വരേണ്യം ...ത്വമേകം ജഗത് കാരണം വിശ്വരൂപം (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ ശരണം തേടുന്നു ലോകോത്പത്തിക്ക് കാരണം നീ തന്നെ വിശ്വരൂപം).

സ്രഷ്ട്ടാവിന്റെ കല്പനകൾ പൂർണമായി പാലിച്ചു ജീവിതം സമർപ്പിക്കുന്നവനെ ആണ് മുസ്ലിം എന്ന് പറയുന്നത്.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌