വൃതാനുഷ്ടാനം ഇസ്ലാം തത്വവും ചരിത്രവും Part 11

ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | വൃതാനുഷ്ടാനം

മാനസികവും ശാരീരികവുമായ ദുര്‍വിചാരങ്ങളെയും ദോഷങ്ങളെയും നിയന്ത്രിക്കുന്ന ഒരു നിരന്തര സമരമാണ്‌ ഒരു മുസല്‍മാന്റെ ജീവിതം.  ഈ സമരത്തില്‍ അവന്ന്‌ ശക്തിയും ആത്മവിശ്വാസവും നല്‍കുന്ന ഒരു ആത്മീയ പരിശീലനമാണ്‌ വ്രതാനുഷ്ഠാനം. 

    പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനിയാദികളും സുഖഭോഗങ്ങളും ഉപേക്ഷിച്ച്‌ സദ്‌വൃത്തരായി ആരാധനയില്‍ കഴിയുന്നതിനെയാണ്‌ ഇസ്‌ലാമിക ദൃഷ്ടിയില്‍ വ്രതം എന്ന്‌ പറയുന്നത്‌. വ്രതം പല പൂര്‍വ്വ സമുദായങ്ങളിലും ഉണ്ടായിരുന്നു. "യേശു പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ നാല്‍പത്‌ ദിവസം ഉപവസിച്ചിരുന്നതായി സുവിശേഷത്തില്‍ കാണാം" (മത്തായി -4:2). ചില മത വിഭാഗങ്ങളില്‍ വ്രതം നിലവിലുണ്ട്‌.

      ഇസ്‌ലാമില്‍ വര്‍ഷത്തിലൊരു മാസമാണ്‌ വൃതം അനുഷ്ഠിക്കേണ്ടത്‌. അത്‌ പോലെ പുണ്യമാഗ്രഹിച്ച്‌ ഐഛികമായ വ്രതവും നോല്‍ക്കാവുന്നതാണ്‌. നമസ്ക്കാരത്തിലെന്ന പോലെ വ്രതത്തിലും രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇസ്‌ലാം ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.

   എല്ലാ തരത്തിലുമുള്ള തിന്മകളുടെ നിരാകരണവും അത്‌ ലക്ഷ്യമാക്കുന്നു. നബി(സ) പറഞ്ഞിരിക്കുന്നു, "തെറ്റായ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒരാള്‍ ഉപേക്ഷിക്കുന്നില്ലങ്കിൽ അവന്‍ ഭക്ഷണപാനിയങ്ങള്‍ വെടിഞ്ഞിരിക്കണമെന്ന്‌ അള്ളാഹുവിന്ന്‌ യാതൊരാവശ്യവുമില്ല", "വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ്‌ പോയ പാപങ്ങളല്ലാം പൊറുക്കപ്പെടുന്നതാണ്‌".

    പട്ടിണി കിടക്കുന്നവന്റെ വിശപ്പിന്റെ കാഠിന്യം അറിയാന്‍ കഴിയുന്നത്‌ മൂലം അവരോട്‌ കരുണ കാണിക്കാന്‍ നോമ്പ്ക്കാരന്‍ പ്രേരിതനാകുന്നു.              

   ഭക്ഷണസാധനങ്ങള്‍ സുലഭമായി സമീപത്ത്‌ ഉണ്ടായിട്ട്‌ രഹസ്യമായി കഴിക്കാന്‍ അവസരം ലഭിച്ച്‌ കൂടി അള്ളാഹുവിന്റെ തൃപ്തി കാംഷിച്ച്‌ അത്‌ ഉപേക്ഷിക്കുന്നത്‌ തീവ്രമായ ഒരു ത്യാഗം തന്നെയാണ്‌. ഇത്തരം ആത്മനിയന്ത്രണം അവന്ന്‌ ദൈവമാര്‍ഗത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതോട്‌ കൂടി ഇഹപര വിജയം  കരസ്ഥമാക്കുനും സഹായിക്കുന്നു.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌