ഹജജ് ഇസ്ലാം തത്വവും ചരിത്രവും Part 12
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | ഹജ്ജ് തീർത്ഥാടനം
ഏകദൈവാരാധനയുടെ പ്രചാരകനായി ജീവിക്കുകയും പലതരം അഗ്നി പരീക്ഷണങ്ങളില്‍ വിജയിക്കുകയും ചെയ്ത ഖലീലുള്ള "ദൈവത്തിന്റെ സ്നേഹിതന്‍" എന്ന് ഖുര്‍ആനും ബൈബിളും വിശേഷിപ്പിച്ച മഹാനായ പ്രവാചകന്‍ ഹസ്‌റത് ഇബ്രാഹീം നബി (അ)യുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഹജ്ജിലെ പ്രധാനകര്‍മ്മങ്ങളെല്ലാം.
മുസ്ലീംകള്‍ ഇതിലൂടെ പൂര്‍വ്വ പ്രവാചകന്മാരുടെ ഏകദൈവ വിശ്വാസം യഥാര്‍ഥത്തില്‍ അനുധാവനം ചെയുന്നു.
ഹജ്ജ് മാസമാകുന്നതിനു മുൻപ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരേ വേഷമണിഞ്ഞ് ഓരേ മുന്ത്രമുരുവിട്ട് ഓരേ ലക്ഷ്യം വെച്ച് ജനലക്ഷങ്ങൾ ഭൂമദ്ധ്യരേഖ പ്രദേശമായ അറേബ്യയിലെ മക്കയില്‍ എത്തിചേരുന്നു. ദേശിയതയുടെയോ പ്രാദേശികതയുടെയോ അതിര്‍വരമ്പുകളില്ലാതെ ഉച്ചനീചത്വങ്ങളില്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ വകഭേതങ്ങളില്ലാതെ സുല്‍ത്താനും ഫക്കീറുമെന്ന അന്തരങ്ങളില്ലാതെ പങ്കെടുക്കുന്ന ഈ ആരാധനക്ക് തുല്ല്യമായി വേറെയൊരു പ്രാര്‍ത്ഥനയും ഈ ഭൂലോകത്ത് കാണാനാവില്ല.
ലോക മുസ്‌ലീംകളുടെ അന്താരാഷ്ട്രീയവും ചൈതന്യവത്തായതുമായ ഒരാത്മീയ സമ്മേളനമാണ് ഹജജ്!
"വിശ്വാസത്തിന്റെ വേദിയില്‍ തങ്ങളുടെ പൊതുവായ ജീവിതത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും വിശ്വാസികളെ ബോധ്യപെടുത്താന്‍
ഹജ്ജിനെക്കാൾ നല്ലൊരു പദ്ധതി ഒരാത്മിയ ധീക്ഷണശാലിക്കും രൂപപ്പെടുത്താന്‍ സാധിക്കുകയില്ല" (Thomas Arnold: Legacy of Islam).
"തിന്മയുടെതില്‍ നിന്ന് ദൈവത്തിന്റെ മാര്‍ഗത്തിലേക്ക് മനുഷ്യസമൂഹത്തെ നയിക്കാന്‍ മുഹമ്മദ് നബി(സ) നടത്തിയ സാഹസിക സംരഭങ്ങളുടെ സ്മരണകള്‍ നിറഞ്ഞ് നില്‍ക്കുന്ന ആ പരിശുദ്ധ പ്രദേശത്ത് കൂടെ സഞ്ചരിക്കാന്‍ സാധിക്കും വഴി ആ മഹത്തായ കാലത്തെ സ്മരിക്കാനും ലോകത്ത് മുഴുവന്‍ പ്രകാശം പരത്തിയ ആ ദിവ്യ ജ്യോതിസ്സിന്റെ വെളിച്ചം സ്വന്തം ആത്മാവിലേക്ക് പകരാനും കഴിയും " (Lady Evelyn Cobbold. Pilgrimage to Mecca). ഹജജ് പോലെയുള്ള പുണ്യകര്‍മ്മമാണ് ഉംറ, ഇത് സമയബന്ധിതമല്ല എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.

Comments
Post a Comment