ഇസ്ലാമിലെ ആഘോഷങ്ങള്‍ ഇസ്ലാം തത്വവും ചരിത്രവും Part 13

ഇസ്ലാമിലെ ആഘോഷങ്ങള്‍

ഇസ്ലാമില്‍ പ്രധാനമായും രണ്ട്‌ ആഘോഷങ്ങളാണുള്ളത്‌ ഈദുല്‍ ഫിത്തറും ഈദുല്‍ അദ്ഹയും. ഒരുമാസത്തെ വ്രതത്തിലൂടെയും ഫിത്തര്‍ സക്കാത്തിലൂടെയും മറ്റ്‌ പുണ്യകര്‍മ്മങ്ങളിലൂടെയും ആത്മശുദ്ധീകരണം നേടിയതിലുള്ള സന്തോഷമാണ്‌ ഈദുല്‍ ഫിത്തര്‍,

   ഇബ്രാഹീം നബി(അ)യുടെ ത്യാഗപൂര്‍ണ്ണമായ ജീവിതസ്മരണയും ഹജജ്‌ കര്‍മ്മത്തിന്റെ പരിസമാപ്തിയുമാണ്‌ ഈദുല്‍ അദ്ഹയുടെ ആഘോഷങ്ങള്‍ക്ക്‌ നിദാനം.

  ഇസ്ലാമിലെ ആഘോഷങ്ങള്‍ പോലും ആത്മസംസ്‌ക്കരണത്തിന്റെ പാതയാണ്‌ തുറക്കുന്നത്‌. ആഘോഷ ദിവസങ്ങളിലെ അന്നദാനവും മറ്റ്‌ പുണ്യകര്‍മ്മങ്ങളും ദൈവപ്രീതിയോടപ്പം ആത്മസംതൃപ്തിയും സന്തോഷവും പ്രദാനം ചെയുന്നു.

     അത്പോലെ പെരുന്നാള്‍ ദിവസങ്ങളില്‍ പുതുവസ്ത്രങ്ങളണിഞ്ഞ്‌ പള്ളികളിലും ഈദ്‌ ഗാഹ്‌കളിലും ഒത്ത്കൂടി പ്രപഞ്ചനാഥനെ സ്തുതിക്കലും സൌഹൃദം പുതുക്കലും കുടുംബങ്ങളുടെ ഒത്ത്ചേരലും വിശ്വാസിക്ക്‌ അവര്‍ണനീയമായ ആനന്ദമാണ്‌ സമ്മാനിക്കുന്നത്‌.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌