അള്ളാഹുവിനോടുള്ള കടമ ഇസ്ലാം തത്വവും ചരിത്രവും Part 15

അള്ളാഹുവിനോടുള്ള കടമ

മനുഷ്യരുടെ കടമകളില്‍ പ്രഥമമായതു  അള്ളാഹുവിനോടുള്ള കടമയാകുന്നു. ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടാവും സംരക്ഷകനുമായ അള്ളാഹുവിന്ന്‌ മനുഷ്യന്റെ സൃഷ്ടിപ്പില്‍ ചില ലക്ഷ്യങ്ങളുണ്ട്‌.

  "ഈ ഭൂമിയിലുള്ളത്‌ മുഴുവന്‍ അവന്‍ നിങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചു. പിന്നെ ഏഴ്‌ ആകാശങ്ങളെയും ക്രമപെടുത്തി, അവന്‍ എല്ലാ വസ്തുവിനെ കുറിച്ചും അറിവുള്ളവരത്രെ'(The Holy Quran -2:29).

    മനുഷ്യനിവിടെ പിറന്ന്‌ വീഴുബോള്‍ അവന്ന്‌ വേണ്ടതായതെല്ലാം അവന്‍ കൂടെ കൊണ്ട്‌ വരുന്നില്ല അവയെല്ലാം അവന്‍റ സൃഷ്ടാവ്‌ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്  പ്രാണവായു ഈ ഭൂമിയില്‍  സജ്ജീകരിക്കപ്പെട്ടില്ലായിരുന്നങ്കില്‍ ഭൂമിയില്‍ മനുഷ്യന്‌ ജീവിക്കാനാവില്ല.

     ബഹിരാകാശത്ത്‌ ഏതാനും സമയം ജീവിക്കാന്‍ ലക്ഷങ്ങളുടെ ചിലവാണ്‌ മനുഷ്യന്ന്‌ വേണ്ടിവരുന്നത്‌. തനിക്ക്‌ വേണ്ടി ഇതെല്ലാം ഒരുക്കി തന്ന സൃഷ്ടാവിനോട്‌ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു വീണ്ടും ഉണര്‍ത്തുന്നു...

"രാത്രിയെ നിങ്ങള്‍ക്കു വിശ്രമിക്കാനും പകലിനെ നിങ്ങള്‍ക്കു വെളിച്ചം തരുവാനും ഉണ്ടാക്കി തന്നു നിങ്ങള്‍ കൃതജ്ഞരാവുന്നതിനു വേണ്ടി തീര്‍ച്ചയായും ഇതില്‍ ജനങ്ങള്‍ക്കു ദൃഷ്ടാന്തമുണ്ട്‌" ( The Holy Quran  -28:73). "ജിന്നിനെയും മനുഷ്യനെയും എനിക്ക്‌ ആരാധന ചെയ്യുവാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല"( The Holy Quran  -5 1:50].

     ഈ സൂക്തത്തിന്റെ ഉദ്ദേശ്യം നിഷ്ക്രിയനായി പള്ളിയില്‍ ഭജനമിരിക്കണമെന്നല്ല, ഇസ്ലാമിക നിയമങ്ങളനുസരിച്ച്‌ ജീവിക്കുമ്പോൾ  ഒരാളുടെ  ജീവിതം മുഴുവനായി ആരാധനയായി തീരുന്നു.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌