മാതാപിതക്കളോടുള്ള കടപ്പാട്‌ ഇസ്ലാം തത്വവും ചരിത്രവും Part 16

മാതാപിതക്കളോടുള്ള കടപ്പാട്‌

അള്ളാഹുവിനോടുള്ള കടമ കഴിഞ്ഞാല്‍ ഒരു മുസല്‍മാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്‌ അവന്റെ മാതാപിതാക്കളോടാണ്‌.

മാതാപിതാക്കളോടുള്ള സമീപനത്തിന്ന്‌ ഇസ്ലാം വമ്പിച്ച പ്രാധാന്യം നല്‍കുന്നുണ്ട്‌. ഒരുപാട്‌ നിര്‍ദേശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും (പ്രവാചക വചനത്തിലും) കാണാം അവയില്‍ ചിലത്‌

"നിങ്ങള്‍ അള്ളാഹുവിനെ ആരാധിക്കുകയും അവനോട്‌ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക"(The Holy Quran  - 4:36).

"നിന്റെ രക്ഷിതാവിന്റെ കല്‍പനകളല്ലാതെ നീ കീട്‌പ്പെട്ട്‌ ജീവിക്കരുത്‌ മാതാപിതാക്കളോട്‌ ഔദാര്യം കാണിക്കണം, അവര്‍ രണ്ടിലൊരാളോ അല്ലെങ്കില്‍ രണ്ട്‌ പേരുമോ നിന്റെയടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിച്ചു (അവരെ ശുശ്രൂഷിക്കേണ്ട ഭാരം നിന്നില്‍ വന്നു ചേര്‍ന്നു) എങ്കില്‍ (ഛെ) എന്ന്‌ പോലും നീ അവരോട്‌ പറഞ്ഞ്‌ പോകരുത്‌ പരുഷ സ്വരത്തില്‍ അവരെ എതിര്‍ത്ത്‌ സംസാരിക്കരുത്‌. അവര്‍ രണ്ട്‌ പേരോടും അദരണിയമായ വാക്കുകള്‍ നീ പറയുക ഇക്കാര്യങ്ങള്‍ നിന്റെ രക്ഷിതാവ്‌ കല്‍പിച്ചതാണ്‌ (The Holy Quran -17:23).

   "മാതാപിതാക്കളുടെ രോക്ഷത്തിലാണ്‌ അള്ളാഹുവിന്റെ രോക്ഷം, അവരുടെ തൃപ്തിയിലാണ്‌ അള്ളാഹുവിന്റെ തൃപതി', "അര്‍പ്പണബോധത്തേടെ മാതാപിതാക്കളെ സഹായിക്കുന്നവനെ അള്ളാഹു സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്‌",

  "സ്വര്‍ഗം മാതാവിന്റെ കാല്‍കീഴിലാണ്‌"', "വന്‍ പാപങ്ങളില്‍ ഏറ്റവും വലുത്‌ അള്ളാഹുവില്‍ പങ്കുചേര്‍ക്കലും മാതാപിതാക്കളെ ധിക്കരിക്കലുമാണ്‌" നബിവചനങ്ങള്‍ .

  അവര്‍ വാര്‍ദ്ധകൃത്തിലായാല്‍ അവരുടെ പൂര്‍ണ്ണ സംരക്ഷണം മക്കള്‍ക്കാണുള്ളത്‌ അവരോട്‌ നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌