വിവാഹം കുടുംബം ഇസ്ലാം തത്വവും ചരിത്രവും Part 17
വിവാഹം | കുടുംബം
കുടുംബം നന്നായാല്‍ സമൂഹവും നന്നായി. കുടുംബ ബന്ധത്തിന്ന് ഇസ്‌ലാം മതിയായ പ്രധാന്യമാണ് നല്‍കുന്നത്. കുടുംബ ബന്ധം മുറിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നാണ് നബി(സ) പഠിപ്പിച്ചിരിക്കുന്നത്.
ദാനധര്‍മ്മങ്ങള്‍ നല്‍കുബോള്‍ കുടുംബങ്ങളിലുള്ള അഗതികളെയാണ്
പരിഗണിക്കപ്പെടേണ്ടതെന്നും നബി(സ) നിര്‍ദേശിക്കുന്നു "ദരിദ്രന് ദാനം ചെയ്യുബോള്‍ അത് ദാനമാണ് എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ അത് ദാനവും കുടുംബബന്ധം പുലര്‍ത്തലും രണ്ടും കൂടിയായിരിക്കും"
വിവാഹം
വിവാഹമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറ. വിവാഹേതരമായ യാതൊരു ലൈംഗികബന്ധങ്ങളും ഇസ്‌ലാം അനുവദിക്കുന്നില്ല. സദാചാര ബോധമുള്ള ദമ്പതികള്‍ക്ക് മാത്രമെ കെട്ടുറപ്പുള്ളതും സദ്‌വൃത്തരുമായ ഒരു തലമുറക്ക് രൂപം നല്‍കാന്‍ കഴിയുകയുള്ളു.
സ്ത്രിയുടെ രക്ഷിതാവ് സ്ത്രിയെ പുരുഷന്‍ ഏല്‍പിച്ച് കൊടുക്കുകയും പുരുഷന്‍ സ്ത്രിക്ക് വിവാഹമൂല്യം (മഹര്‍) നല്‍കി അവളെ സ്വീകരിക്കുകയും ചെയ്യുന്ന ലളിതമായ ചടങ്ങാണ് ഇസ്ലാമിലെ വിവാഹം.
ഭാര്യാഭര്‍തൃ ബന്ധത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു "അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കുമുള്ള വസ്ത്രങ്ങളാകുന്നു".
ബ്രഹമചര്യത്തെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയും വിവാഹത്തെ പുണ്യകര്‍മ്മമായി നിര്‍ദേശിക്കുകയും ചെയുന്നു. നബി(സ) പറഞ്ഞു "വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂര്‍ത്തിയായി ബാക്കി പകുതിയില്‍ അയ്യാള്‍ അള്ളാഹുവിനെ സൂക്ഷിച്ച് കൊള്ളട്ടെ".

Comments
Post a Comment