വിശ്വസകാര്യങ്ങള്‍ | അള്ളാഹുവിലുള്ള വിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 2

വിശ്വസകാര്യങ്ങള്‍ | അള്ളാഹുവിലുള്ള വിശ്വാസം

സര്‍വ്വമതങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്‌.

സൃഷ്ടാവിനെ കുറിച്ചുള്ള അറിവാണ്‌ മാനവനെ മതവിശ്വാസിയാക്കുന്നത്‌. എന്നാല്‍ സൃഷ്ടാവിനെ കുറിച്ചുള്ള അറിവ്‌ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ നേടാനാവില്ല. സൃഷ്ടാവിനെ കുറിച്ച്‌ നമ്മുക്ക്‌ അറിവ്‌ നല്‍കിയത്‌ ദൈവദൂതന്‍മാരാണ്‌.

     പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അപ്പുറമുള്ളതൊന്നും ശരിയല്ലന്ന്‌ യുക്തിവാദികള്‍ വാദിക്കുന്നു, എന്നാല്‍ മനുഷ്യന്റെ  പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ കണ്ടെത്താനാവാത്ത മനുഷ്യന്റെ  ദൃഷ്ടി ചെന്നെത്താത്ത അനേകം കാര്യങ്ങള്‍ ഈ മഹാ പ്രപഞ്ചത്തില്‍ തന്നെയുണ്ട്‌ അവയൊന്നും ഇല്ലെന്ന്‌ പറയാനാവില്ല.

  ദൈവത്തെ കണ്ടെത്തിയിട്ടില്ലെന്നാണ്‌ യുക്തി വാദികളുടെ അവകാശവാദം .

ഖുര്‍ആന്‍ പറയുന്നു "അവനെ ദൃഷ്ടികള്‍ കാണുകയില്ല എന്നാല്‍ അവന്‍ ദൃഷ്ടികളെ കാണും, അവന്‍ തികച്ചും സുക്ഷ്മവാനും സൂക്ഷ്മ ജ്ഞാനം ഉള്ളവനുമാണ് (The Holy Quran -112:1-4)

    സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌ യഥാര്‍ത്ഥൃത്തില്‍ നാസ്തികത, ഇസ്ലാം ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന യുക്തിയുടെ മതവും. അന്വേഷണ തൃഷ്ണ മനുഷ്യ സഹജമാണ് .

   വസ്തുനിഷ്ഠമായി അന്വേഷിക്കുന്നതിന്ന്‌ പകരം ബുദ്ധിജീവികളെന്ന്‌ അവകാശപ്പെടുന്നവര്‍ ചിന്തയുടെ കവാടം കൊട്ടിയടക്കുകയാണ്‌ ചെയുന്നത്‌.

     അഖില ലോകങ്ങളുടെ സൃഷ്ടവാണ്‌ അള്ളാഹു

അവനൊഴികെയുള്ളതെല്ലാം അവന്റെ സൃഷ്ടികളാണ്‌.

പ്രപഞ്ചത്തെ ശൂന്യതയില്‍ നിന്ന്‌ സൃഷ്ടിച്ചവനാണവന്‍.

പ്രപഞ്ചത്തില്‍ അള്ളാഹു സൃഷ്ടിച്ച്‌ വെച്ച വസ്തുക്കളെ മാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ മനുഷ്യന്‍ കഴിയും, സൃഷ്ടികര്‍മ്മം അവന്റെത്‌ മാത്രമാണ്‌.

   ഖുര്‍ആന്‍ പറയുന്നു "തീര്‍ച്ചയായും അള്ളാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ഠിക്കുകയില്ല" (വിശുദ്ധ ഖുർആൻ -22:73)

  മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്‌ ചിന്തിക്കാനുള്ള കഴിവ്‌. മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളല്ലാം അത്‌ കൊണ്ട്‌ നേടിയതാണ്‌.

      ലോകത്തുള്ള സകല യന്ത്രങ്ങളെയും കണ്ടുപിടിക്കാന്‍ അവനെ സഹായിച്ചതവന്റെ മസ്തിഷ്കമാണ്‌. മസ്തിഷ്കത്തിന്റെ സഹായമില്ലാതെ ഒരു യന്ത്രത്തെയും  കണ്ടുപിടിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല

  ആ മസ്തിഷ്കമാകുന്ന മഹായന്ത്രത്തെ സൃഷ്ടിക്കാന്‍ ഒരു മഹാശക്തി തീര്‍ച്ചയായും ഉണ്ടാവേണ്ടതാവശ്യമാണ്‌. അതാണ്‌ യുക്തി, പ്രപഞ്ചം തനിയെ ഉണ്ടായി എന്ന്‌ പറയുന്നത്‌ അന്ധവിശ്വാസവും.

   ഒരുപാട്‌ പ്രോഗ്രാമുകളുള്ള ഒരു കംപ്യൂട്ടര്‍ രൂപപ്പെടാന്‍ ഒരുപാട്‌ പേരുടെ മസ്തിക്ഷ്കവും ഒരുപാട്‌ സമയവും വേണ്ടിവരുന്നതായി നമ്മുക്കറിയാം ഇതെല്ലാം നമ്മോട്‌ ഉണര്‍ത്തുന്നത്‌ സൃഷ്ടാവിന്റെ അസ്ഥിത്വത്തെ കുറിച്ചാണ്‌. പ്രപഞ്ചത്തിലെ ഒരോ അണുവിലും ദൈവത്തിന്റെ അസ്ഥിത്വവും യുക്തിയും പ്രകടമാണ്‌.

     ദൈവത്തെകുറിച്ച്‌ നമ്മുക്ക്‌ അറിവ്‌ നല്‍കിയത്‌ ദൈവദൂതന്‍മാരാണ്‌. അവര്‍ക്ക്‌ കിട്ടിയ ദൈവികസന്ദേശം(വേദഗ്രന്ഥങ്ങള്‍) പ്രകാരമാണ്‌ അവര്‍ പ്രബോധനം ചെയ്തത്‌. കാലാന്തരത്തില്‍ ഖുര്‍ആനൊഴിച്ചുള്ള മറ്റ്‌ വേദഗ്രന്ഥങ്ങള്‍ തിരുത്തപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്തു.

     ദൈവത്തെകുറിച്ച്‌ വ്യക്തമായ അറിവ്‌ നല്‍കാനും ജീവിതത്തിന്റെ സകല മേഘലകളിലും മാര്‍ഗദര്‍ശനമരുളാനും അവക്ക് കഴിയില്ലന്ന്‌ മാത്രമല്ല അവകളിലെ മനുഷ്യ കൈകടത്തലുകള്‍ വിശ്വാസത്തെ വികലമാക്കുകയും ചെയ്യുന്നു.

   ചില ഗ്രന്ഥങ്ങളില്‍ ദൈവത്തെ കുറിച്ച്‌ പോലും വളരെ മോശമായാണ്‌ പരിചയപ്പെടുത്തുന്നത്‌.

   പ്രപഞ്ചനാഥനെ മനുഷ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും തന്മൂലം പ്രപഞ്ചനാഥനെ കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപാട്‌ വികലവും മിഥ്യയുമാക്കി തീര്‍ക്കുന്ന  രീതിയെ ഖുര്‍ആന്‍ വിമര്‍ഷിക്കുന്നു,

    അള്ളാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു, തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ ആകാശങ്ങളിലും ഭൂമിയിലുള്ളതുമെല്ലാം അള്ളാഹുവിന്റെതാകുന്നു കൈകാര്യ കര്‍ത്താവായി അള്ളാഹു തന്നെമതി"

(വിശുദ്ധ ഖുർആൻ  -4:171)

   "തന്നോട്‌ പങ്ക്ചേര്‍ക്കുക എന്നത്‌ അള്ളാഹു തീരെ പൊറുക്കുകയില്ല അതൊഴിച്ചുള്ളതല്ലാം അവന്‍ ഇഛിക്കുന്നവര്‍ക്ക്‌ പൊറുത്ത്‌ കൊടുക്കുന്നതാണ്‌ ആര്‍ അള്ളാഹുവിനോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ഭയങ്കര പാപമാണ്‌ ചെയുന്നത്‌" (വിശുദ്ധ ഖുർആൻ  - 4:48), "അത്‌ കൊണ്ട്‌ അള്ളാഹുവിന്ന്‌ നിങ്ങള്‍ സാദൃശ്യങ്ങള്‍ സൃഷ്ടിക്കരുത്‌ ".

   ദൈവത്തെ മനുഷ്യവല്‍ക്കരിക്കുന്നതും വിഗ്രഹവല്‍ക്കരിക്കപ്പെടുന്നതും ഇസ്ലാം ശക്തമായി എതിര്‍ക്കുന്നു. ദൈവം ദൃഷ്ടി ഗോചരനല്ലാത്തതിനാല്‍ ദൃശ്യമായ വസ്തുക്കളെ ദൈവമായി പ്രതീകമാക്കുന്നത്‌ ദൈവത്തെ തരം താഴ്ത്തുന്നതിന്ന്‌ തുല്ല്യമാണ്‌.

 "ദൃശ്ടിഗോചരമായ ഒരു വിഗ്രഹം മൂലം ദൈവത്തെ പറ്റിയുള്ള ബുദ്ധിപരമായ വിഭാവനം ഇസ്‌ലാമില്‍ ഒരിക്കലും തരം താഴ്ത്തപ്പെട്ടി്ടില്ല. മതത്തിന്നും യുക്തിവിചാരത്തിന്നും ഒത്തിണങ്ങിയ പ്രവാചകന്റെ മാതൃകാപരമായ ചര്യകള്‍ ആ മഹാന്റെ ശിഷ്യകോടികളുടെ കൃതജ്ഞതക്ക്‌ എന്നെന്നും പാത്രമാണ്". (Edward Gibbon & Simon Oakley - History of the Saracen empire-1870),

    ദൈവപുത്രവാദത്തെ കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു. "ഉസൈര്‍ ദൈവപുത്രനാണന്ന്‌ ജൂതരും യേശു ദൈവപുത്രനാണന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു അത്‌ അവരുടെ വായ കൊണ്ടുള്ള ഇല്‍പനങ്ങളാണ്‌ മുന്‍കാല അവിശ്വാസികളുടെ ഇല്‍പനത്തോട്‌ അവര്‍ സാദൃശ്യപ്പെടുത്തുകയാണ്‌" (The Holy Quran -Thouba),

   മൂഹമ്മദ്‌ നബി യോടായി ഖുര്‍ആന്‍ പറയുന്നു "നബിയെ തങ്ങള്‍ പറയുക, റഹ്മാനായ അള്ളാഹുവിന്‌ സന്താനങ്ങളുണ്ടായിരുന്നങ്കില്‍ അവനെ ആരാധിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു' (The holy Quran  - Dughan)

   "പ്രപഞ്ചത്തിന്റെ സൃഷ്ടി കര്‍ത്താവായ ഒരുവനുണ്ടന്ന്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാല്‍ സൃഷ്ടി കര്‍ത്താവിന്റെ മഹിത ഗുണങ്ങളെ കുറിച്ചും അവന്റെ കര്‍മ്മ പ്രപഞ്ചത്തെ കുറിച്ചും അവന്‍ മാത്രമാണനാരാധ്യന്‍ എന്ന മഹാ സത്യത്തെ കുറിച്ചും ഇസ്‌ലാം നല്‍കുന്ന ഉല്‍കൃഷ്ടവും സര്‍വാദൃതവുമായ അദ്ധ്യാപനം മറ്റൊരു മതഗ്രന്ഥത്തിലും കാണാന്‍ സാധ്യമാല്ല.' (വാണിദാസ്‌ ഇളയാവുര്‍ - ഖുര്‍ആനിന്റെ മുന്നില്‍ വിന്വയായിതം)

    ഏകനായ അള്ളാഹുവിനെ മാത്രമെ ആരാധിക്കാവു വേറെ യാതൊന്നിനെയും ആരാധിക്കാന്‍ പാടില്ല എന്നതാണ്‌ ഇസ്‌ലാമിലെ ദൈവവിശ്വാസം, ഖുര്‍ആന്‍ പറയുന്നു. "അള്ളാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. നിത്യമായി ജീവിക്കുന്നവന്‍ സ്വയം നിലനില്‍ക്കുന്നവന്‍ ഒരു ഉറക്കമോ മയക്കമോ അവനെ ബാധിക്കുന്നില്ല ആകാശങ്ങളിലും ഭുമിയിലും ഉള്ളതെല്ലാം അവന്റെതാണ്‌"'( The holy Quran  -2:255]

   കാരുണ്യവാനാണ്‌ അള്ളാഹു. സര്‍വ്വ സൃഷ്ടികളോടും അവന്‍ കാരുണ്യം വര്‍ഷിക്കുന്നു. അവന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ശതമാനം മാത്രമെ ഈ ലോകത്ത്‌ ദര്‍ശിക്കാനാവൂ, മുസ്ലീംകളുടെ മാത്രമായ കുലദൈവമല്ല അള്ളാഹു. സര്‍വ്വുചരാചരങ്ങളുടെയും നാഥനാണവന്‍. സര്‍വ്വചരാചരങ്ങള്‍ക്കും കാരുണ്യവാന്‍.

    ദാഹിച്ചു മരിക്കാറായ ഒരു നായക്ക്‌ ഇസ്രയേല്‍ സമുദായത്തില്‍ പെട്ട്‌ ഒരു വേശ്യ തന്റെ കാലുറയില്‍ വെള്ളം കൊടുന്ന്‌ നല്‍കിയതിനാല്‍ അവള്‍ക്ക്‌ പാപമോചനം ലഭിച്ചതായി പ്രവാചകന്‍ പഠിപ്പിക്കുന്നു. നീതിമാനാണള്ളാഹു, അവനറിയാതെ ഒന്നും സംഭവിക്കുന്നില്ല.

    പ്രപഞ്ചത്തെ കുറിച്ച്‌ ചിന്തിച്ച്‌ പ്രപഞ്ചനാഥനെ അറിയാനാണ്‌ ഇസ്ലാം ആവശ്യപ്പെടുന്നത്‌ ,  പ്രപഞ്ചത്തിന്റെ വ്യാപ്തിയും അതില്‍ നമ്മുടെ സ്ഥാനവുമറിയുന്ന മനുഷ്യന്‍ ഒരിക്കലും അഹങ്കരിച്ച്‌ ഈ ഭൂമിയിലൂടെ നടക്കുകയില്ല.

     നാം അധിവസിക്കുന്ന ഭൂമിയുടെ പതിമൂന്നര ലക്ഷം ഉരട്ടിയാണ്‌ സൂര്യന്റെ വലിപ്പം. സൂര്യന്റെ ലക്ഷക്കണക്കിന്‌ വലിപ്പമുള്ള നക്ഷത്രങ്ങളും ക്ഷീരപഥത്തിലുണ്ട്‌. കൂടാതെ ആയിരകണക്കിന്‌ ക്ലസ്റ്ററുകള്‍, ഓരോക്ലസ്റ്ററിലും ആയിരക്കണക്കിന്‌ ഗാലക്സികള്‍, ഓരോ ഗാലക്‌സിയിലും കോടിക്കണക്കിന്‌ നക്ഷത്രങ്ങള്‍, നെബുലകള്‍, പള്‍സാറുകള്‍, താമോഗര്‍ത്തങ്ങള്‍. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന മഹാപ്രപഞ്ചത്തെ പരിപാലിക്കുന്ന സര്‍വൃശക്തനായ അള്ളാഹുവിന്‌ മുമ്പില്‍ നാം എത്ര നിസ്സാരമാണന്നുള്ള ബോധം നമ്മെ വിനയാനിതനാക്കുന്നു.

സര്‍വ്വ കാര്യങ്ങള്‍ക്കും കഴിവുള്ളവനായ അള്ളാഹുവില്‍ വിശ്വസിക്കുന്നവന്ന്‌ ജീവിതത്തിന്റെ സര്‍വ്വ മേഘലകളിലും വിജയിക്കാനാവും അള്ളാഹുവിന്റെ മുന്‍ നിശ്ചയമനുസരിച്ചല്ലാതെ ഒന്നും സംഭവിക്കില്ലന്ന വിശ്വാസ മുള്ളവന്ന്‌ ഭയാശങ്കകളില്ലാതെ ജീവിക്കാന്‍ കഴിയും.

      അള്ളാഹു സര്‍വം അറിയുന്നവനാണന്നുള്ള വിശ്വാസം ജീവിതം സംശുദ്ധമാക്കാന്‍ പ്രേരിപ്പിക്കുന്നു. അള്ളാഹു നീതിമാനാണന്ന വിശ്വാസം ഏത്‌ വിഷമഘട്ടത്തെയും തരണം ചെയ്യാന്‍ സത്യവിശ്വാസിയെ പ്രാപ്തനാക്കുന്നു. ഇങ്ങിനെ മനുഷ്യ ജീവിതത്തിന്റെ  സകല കാര്യങ്ങളിലും അള്ളാഹുവിലുള്ള വിശ്വാസം മനുഷ്യന്ന്‌ തുണയാവുന്നു.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌