ബഹുഭാര്യത്വം ഇസ്ലാം തത്വവും ചരിത്രവും Part 21

ബഹു ഭാര്യത്വം

വിവാഹേതര ലൈംഗികബന്ധത്തെ ഇസ്ലാം കര്‍ശനമായി എതിര്‍ക്കുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏകപത്നിയെ കൊണ്ട്‌ മതിയാകാത്ത ഒരവസ്ഥ ഒരുവനുണ്ടായാല്‍ അസാന്മാര്‍ഗികമായി ജീവിതം നശിപ്പിക്കാതിരിക്കാന്‍ വിവാഹത്തിലൂടെ വേറെ സ്ത്രീകളെയും ഭാര്യയായി സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നു.

      എന്നാല്‍ വളരെ നിരുത്സാഹപ്പെടുത്തി കൊണ്ടാണ്‌ ഇസ്‌ലാം ബഹുഭാര്യത്വത്തെ കുറിച്ച്‌ പറയുന്നത്‌.

 ഭാര്യമാര്‍ക്കിടയില്‍ എല്ലാ മേഘലകളിലും തുല്ല്യനീതി

നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ ബഹുഭാര്യത്വം ദൈവകോപത്തിന്ന്‌ കാരണമായി തീരുന്നതാണ്‌.

    ബഹുഭാര്യത്വത്തെ പരമാവധി നിരുത്സാഹപ്പെടുത്തി കൊണ്ട്‌ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക

   "നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്ല്യനീധി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്‌) പൂര്‍ണ്ണമായി തിരിഞ്ഞ്‌ കൊണ്ട്‌ മറ്റവളെ കെട്ടിയിട്ടത്‌ പോലെ വിട്ടേക്കരുത്‌ നിങ്ങള്‍ പ്പെരുമാറ്റം) നന്നാക്കി തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു" (The Holy Quran- 17:32)

  ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കാന്‍

ഒരുപാട്‌ കാരണങ്ങളുണ്ട്‌ ഉദാഹരണത്തിന്ന്‌ കുഞ്ഞുങ്ങളില്ലാതെ വരിക, ഭാര്യക്ക്‌ മാറാ രോഗമായിരിക്കുക, തുടങ്ങിയ കാരണങ്ങളാല്‍ വേറെ വിവാഹം ചെയ്യേണ്ടതായി വരും.

    ബഹുഭാര്യത്വം അനുവദനീയമാണന്ന്‌ കൗടില്യന്റെ അര്‍ത്ഥശാസ്ത്രം വെക്തമാക്കിയിട്ടുണ്ട്‌. യാക്കോബിന്‌ നാലു ഭാര്യമാരും ദാവീദിന്ന്‌ പതിനെട്ട്‌ ഭാര്യമാരും ശലമോന്‍ എഴുപത്‌ ഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിളില്‍ കാണാം.

മനുസ്മൃതിയില്‍ ഇങ്ങിനെ നിര്‍ദേശിക്കുന്നു (വന്ധ്യാഷ്ഠമെ...) "നിന്റെ ഭാര്യ വന്ധ്യയാണങ്കില്‍ എട്ടാം കൊല്ലം വേറെ വിവാഹം കഴിച്ചോ, കുഞ്ഞുങ്ങളല്ലാം മരിച്ച്‌ പോകുന്ന അവസ്ഥയാണുള്ളതെങ്കില്‍ പത്താം കൊല്ലം വേറെ വിവാഹം കഴിച്ചോ, പെണ്‍കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുന്നവളാണ്‌ താങ്കളുടെ ഭാര്യയെങ്കില്‍ പതിനൊന്നാം കൊല്ലം വേറെ വിവാഹം ചെയ്ത്‌ കൊള്ളുക"

    അത്തരം സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള ഭാര്യയെ വഴിയാധാരമാക്കി വേറെ സ്ത്രീയെ സ്വീകരിക്കലല്ല അവള്‍ക്കും കൂടി തുല്ല്യ പങ്കാളിത്വം നല്‍കി സംരക്ഷിക്കനാണ്‌ ഇസ്ലാമിന്റെ നിര്‍ദേശം.

 ബഹുഭാര്യത്വം സാമൂഹികമായ അനിവാര്യതയായി തീരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായേക്കാം സ്ത്രീകളുടെ അംഗസംഖ്യ വര്‍ദ്ധിക്കുകയും പുരുഷന്മാരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥ വന്നാല്‍ സ്ത്രീകള്‍ക്ക്‌ ഭര്‍ത്താക്കന്മാരെ കിട്ടാതെ വരികയും സ്ത്രീകള്‍ വഴി തെറ്റാന്‍ ഇടവരികയും ചെയ്യും.

    രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‌ ഇര്‍മ്മനയില്‍ ഇത്തരം ഒരു സ്ഥിതിവിശേഷം സംജാതമായപ്പോള്‍ ആയിരത്തി ത്തൊള്ളായിരത്തി നാല്‍പത്തി എട്ടില്‍ മ്യൂണിക്കില്‍ സമ്മേളിച്ച ലോക യുവഇന സംഘടനക്ക്‌ ബഹുഭാര്യത്വത്തിന്റെ സാധുത അംഗീകരിക്കേണ്ടി വന്നു.

   ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെതിനേക്കാള്‍ പതിനേഴര കോടി അധികമുണ്ടാവുമെന്നാണ്‌ ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്‌.

   ബഹുഭാര്യത്വത്തെ നാം തീരെ അവഗണിക്കുകയാണങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ പതിനേഴര കോടി സ്ത്രീകള്‍ക്ക്‌ ഭര്‍ത്താക്കന്മാരെ കിട്ടില്ലന്ന്‌ സാരം, ഇന്ത്യയില്‍ ലക്ഷകണക്കിന്ന്‌ പെണ്‍കുഞ്ഞുങ്ങള്‍ ജന്മാവകാശം പോലും ഹനിക്കപ്പെട്ട്‌ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ വധിക്കപ്പെടുന്നതിനാലാണ്‌ ഇന്ത്യയില്‍ സ്ത്രീകളുടെ അംഗസംഖ്യ കുറഞ്ഞ്‌ പോയത്‌.

   ബഹുഭാര്യത്വം കാടത്തമാണന്നാണ്‌ ഇസ്ലാമിക വിമര്‍ഷകരുടെ വാദം. ഇഷ്ടം പോലെ കെട്ടുവാനും പിരിയുവാനും ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു പെണ്ണിനെ വിവാഹം കഴിക്കുന്നതിന്ന്‌ തന്നെ ഇസ്ലാമില്‍ മറ്റു മതങ്ങളിലെന്നും കാണാത്ത ഒത്തിരി വെവസ്ഥകളുണ്ട്‌ അല്ലാത്ത പക്ഷം വ്രതമനുഷ്ഠിക്കാനാണ്‌ ഇസ്ലാമിന്റെ കല്‍പന.

   "ജന്മി കുടിയാന്‍ ബന്ധമായിരിക്കണം കുടുതല്‍ ബഹുഭാരൃത്വത്തിന്ന്‌ കാരണം മുസ്ലീംകള്‍ പൊതുവെ ഏകപത്നി വ്രതക്കാരാണ്‌" (ക്രൈസ്തവ വിജ്ഞാന കോശം 18: 165].

    മുസ്ലിംകള്‍ക്കെതിരില്‍ ആരോപിക്കുന്ന ബഹുഭാര്യത്വത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കുകയാണങ്കില്‍ മുസ്ലിംകളെക്കാള്‍ മറ്റുമതസ്ഥരാണ്‌  ബഹുഭാര്യത്വത്തില്‍ മുന്നിട്ട്‌ നില്‍ക്കുന്നതെന്ന്‌ കാണാം.

   രണ്ട്‌ പഠനങ്ങളാണ്‌ ഇത്‌ സംബന്ധമായി നടന്നത്‌. 1969 ല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്‌റ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസഥന്‍ ഡോ. കാന്തിപ്രകാശ്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചത് 

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആയിരം അമുസ്‌ലീംകളില്‍ എഴുപത്തഞ്ച്‌ പേര്‍ ബഹുഭാര്യത്വം സ്വീകരിച്ചപ്പോള്‍ ആയിരം മുസ്‌ലീംകളില്‍ പതിനഞ്ച്‌ പേര്‍ മാത്രമാണ്‌ ബഹുഭാര്യത്വം സ്വീകരിച്ചത്‌ എന്നാണ്‌. അതിന്ന്‌ ശേഷം ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചില്‍ ഇന്ത്യന്‍ സേഷ്യല്‍ സ്‌റ്റഡീസ്‌ ഡിപ്പാര്‍ട്ട്മെന്‍റിലെ ഡെപ്പ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. വി.കെ റോയി പര്‍മെന്‍റ്‌ ഗോത്രങ്ങളെയും മതങ്ങളെയും അടിസ്ഥാനമാക്കി പഠനം നടത്തിയത്‌.

     അതില്‍ പറയുന്നത്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വമുള്ളത്‌ ഗോത്രവര്‍ഗങ്ങളിലാണ്‌ പിന്നെ ബുദ്ധമതത്തിലാണ്‌ പിന്നെ ജൈനമതത്തിലാണ്‌ പിന്നെ ഹൈന്ദവ വിഭാഗത്തിലും ക്രൈസ്തവ മതത്തിലും അവസാനം മുസ്ലീംകളിലുമാണ്‌.

     ആയിരത്തി ത്തൊള്ളായിരത്തി അമ്പത്തഞ്ച്‌ മുതല്‍ ഹൈന്ദവര്‍ക്ക്‌ നിയമപ്രകാരം ബഹുഭാരത്വം നിരോധിച്ചതിന്ന്‌ ശേഷമാണിതെന്നും ഓര്‍ക്കണം. തൃപുത്തിലെ മഹാരാജാവ്  മാധവ്‌ സിങ്ങ്‌ ഒരു നിയമം മൂലം ബ്രാഹ്മണരുടെ വിവാഹം നിയന്ത്രിക്കേണ്ടി വന്നത്രെ സവര്‍ണ്ണരായ ആളുകള്‍ക്ക്‌ വേളിക്ക്‌ പുറമെ അന്യജാതി യില്‍പെട്ട സ്ത്രീകളെ നാട്‌ മുഴുക്കെ സംബന്ധം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു, സംബന്ധത്തില്‍ പിറക്കുന്ന കുഞ്ഞിന്‌ സ്വത്തവകാശം പോലും അനുവദിച്ചിരുന്നില്ല.

    എന്നാല്‍ ബഹുഭാര്യത്വം ചര്‍ച്ച ചെയ്യുബോള്‍ മുസല്‍മാന്റെ മുഖത്തുള്ള കറുത്ത കലയായിട്ടാണ്‌ പലരുമിന്ന്‌ അവതരിപ്പിക്കാറുള്ളത്‌. സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും സത്യം വെളിവാകുക തന്നെ ചെയ്യും.

   സര്‍വ്വ മീഡിയകളുമിന്ന്‌ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ കിണഞ്ഞ്‌ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. സൂര്യ പ്രകാശത്തെ മുറം കൊണ്ട്‌ മറക്കാന്‍ സാഹസപ്പെടുന്നതിന്ന്‌ തുല്ല്യമാണത്‌. ചരിത്രത്തില്‍ പലപ്പോഴും ഇസ്‌ലാമിനെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇസ്ലാമിന്റെ  വളര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌ അല്ലാമ ഇക്ബാലിന്റെ അഭിപ്രായത്തില്‍ അടിക്കും തോറും ഉയര്‍ന്ന്‌ വരുന്ന റബര്‍ പന്ത്‌ പോലെയാണ്‌ ഇസ്ലാമിന്റെ  വളര്‍ച്ച.

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌