വിധികളും വിലക്കുകളും ഇസ്ലാം തത്വവും ചരിത്രവും Part 22

വിധികളും വിലക്കുകളും

അള്ളാഹുവിന്റെ തൃപ്തിക്കും വ്യക്തിയുടെ ഇഹപര വിജയത്തിനും  സമൂഹത്തിന്റെ നന്മക്കുമായി ജീവിതത്തെ ക്രമീകരിക്കുന്നതിനാവശ്യമായ നിരവധി നടപടി ക്രമങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്‌. അവയില്‍ ചിലത്‌.

⚖️  സത്യസന്ധത.

"അതിരു കവിഞ്ഞവനെയും കള്ളം പറയുന്നവനേയും അള്ളാഹു ഒരിക്കലും നേര്‍വഴിയിലാക്കുകയില്ല' ഖുര്‍ആന്‍), "കളവും കള്ളസാക്ഷി പറയലും, വിശ്വാസവഞ്ചനയും മതത്തിനെതിരാണ്‌."

"സംസാരിക്കൊമ്പോഴെല്ലാം സത്യം മാത്രം പറയുക"(നബിവചനം)

⚖️  പെരുമാറ്റം.

"സത്യവിശ്വാസികളില്‍ ദൈവത്തിന്ന്‌ മുമ്പില്‍ ഏറ്റവും ബഹുമാന്യർ ദൈനംദിന ജീവിതത്തില്‍ ഏറ്റവും നല്ല പെരുമാറ്റ രീതികള്‍ സ്വീകരിക്കുന്നവരാണ്‌ " (നബിവചനം),

"തനിക്ക്‌ വേണ്ടി ഇഷ്ടപ്പെടുന്നത്‌ തന്റെ സഹോദരന്‌ വേണ്ടിയും ഇഷ്ടപ്പെടാതെ നിങ്ങളിലാരും തന്നെ സത്യവിശ്വാസിയാവുകയില്ല'. (നബിവചനം)

"നിങ്ങളില്‍ ഏറ്റുവും ഉല്‍കൃഷ്ടര്‍ ഏറ്റവും നന്നായി പെരുമാറുന്നവനാണ്‌" (നബിവചനം)

"നന്മയില്‍ നിന്ന്‌ ഒന്നിനേയും നീ നിസാരമായി കാണരുത്‌ പ്രസന്ന മുഖത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത്‌ പോലും" (നബിവചനം)

"സത്യവിശ്വാസി ഇണങ്ങാന്‍ പറ്റിയവനായിരിക്കും ഇണങ്ങാതെയും ഇണങ്ങാന്‍ കൊള്ളാതെയും ഇരിക്കുന്നവനില്‍ യാതൊരു നന്മയുമില്ല". (നബിവചനം)

"മനുഷ്യരില്‍ വെച്ചേറ്റവും ഉത്തമര്‍ മനുഷ്യര്‍ക്കേറ്റവും ഉപകാരമുള്ളവരാണ്‌". (നബിവചനം)

"സ്നേഹമാണ്‌ ദൈവജ്ഞാനത്തിന്റെ അടിത്തറ, മാന്യതയാണ്‌ ദൃഡവിശ്വാസത്തിന്റെ ലക്ഷണം". (നബിവചനം).

ഏഷണി അധികരിപ്പിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല" നബിവചനം),

"പരദൂഷണം വെഭിചാരത്തേക്കാൾ ശക്തമാണ്‌" (നബിവചനം),

"മനുഷ്യരോട്‌ നന്ദി കാണിക്കാത്തവന്‍ ദൈവത്തോട്‌ നന്ദി കാണിക്കാത്തവനാണ്‌" (നബിവചനം).

 ⚖️  കൃതജ്ഞത ബോധം  "നീ അള്ളാഹുവിനോട്‌ നന്ദി കാണിക്കുക വല്ലവനും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്ക്‌ വേണ്ടി തന്നെയാണ്‌ നന്ദി കാണിക്കുന്നത്‌" ഖുര്‍ആന്‍),

"രാവും പകലും നിങ്ങളുടെ ഖജനാവുകളാണ്, അതില്‍ എന്ത്‌ നിക്ഷേപിക്കണമെന്ന്‌ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക". (നബിവചനം)

ദാനശീലം. "നിങ്ങള്‍ സ്‌നേഹിക്കുന്ന സാധനങ്ങളില്‍ നിന്ന്‌ (ദൈവമാര്‍ഗത്തില്‍) ചിലവഴിക്കുന്നത്‌ വരെ നിങ്ങള്‍ നന്മ പ്രാപിക്കുകയില്ല'.

 ⚖️  അനാഥ സംരക്ഷണം: "അനാഥ കുട്ടികളെ കുറിച്ചും അവരതാ നിന്നോട്‌ ചോദിക്കുന്നു നീ പറയുക അവരുടെ നന്മക്ക്‌ വേണ്ടി എന്ത്‌ പ്രവര്‍ത്തിക്കുന്നതും ഉത്തമമാണ്‌ അവരുമായി നിങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്നുവെങ്കിൽ (അതാണ്‌ ഏറ്റുവും ഉചിതമായ നടപടി കാരണം) അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്‌",

അനാഥരെ സംരക്ഷിക്കുന്നവനും താനും സ്വര്‍ഗത്തില്‍ രണ്ട്‌ വിരല്‍ പോലെ സമീപസ്ഥനായിരിക്കുമെന്നു നബി(സ) അറിയിച്ചിരിക്കുന്നു.

"അനാഥകളെ അവഗണിക്കുന്നവര്‍ അള്ളാഹുവിനേയും അവന്റെ പ്രവാചകനെയും ധിക്കരിക്കുന്നവരാണ്‌ അവര്‍ക്കു ഭയാനകമായ ശിക്ഷയാണ്‌ കിട്ടുക" നബിവചനം)

 ⚖️   ദയാശിലം: എല്ലാവിധ ജീവജാലങ്ങളോടും ദയാപൂര്‍വ്വം പെരുമാറണമെന്ന്‌ ഇസ്ലാം നിര്‍ദേശിക്കുന്നു. നബി(സ) പറഞ്ഞു "അള്ളാഹു കാരുണ്യവനാണ്‌ അവന്റെ സൃഷ്ടികളും കാരുണ്യമുള്ളവരാകണമെന്ന്‌ അവന്‍ ആഗ്രഹിക്കുന്നു",

"ഹൃദയാര്‍ദതയില്ലാത്തവന്‍ ഒട്ടും നന്മയില്ലാത്തവനാണ്",

"അള്ളാഹുവില്‍ നിന്ന്‌ കാരുണ്യം പ്രതീക്ഷിക്കുന്നവര്‍ അവന്റെ സൃഷ്ടികളോട്‌ കാരുണ്യം കാണിക്കാന്‍ അവന്‍ പറയുന്നു",

"ഹൃദയശൂന്യനായ ഒരു മനുഷ്യന്‍ ദൈവത്തില്‍ നിന്ന്‌ എത്രയോ അകലെയാണ്‌”,

"എത്‌ സൃഷ്ടിയുടെയും ദുഖവും വേദനയും അകറ്റുന്നതില്‍ തക്കതായ പ്രതിഫലമുണ്ട്‌".

⚖️    ക്ഷമ 'വിശ്വസിക്കുന്നവരെ ക്ഷമയോടും പ്രാര്‍ത്ഥനയോടും കൂടി നിങ്ങള്‍ സഹായം തേടുക" "കോപം വരുമ്പോള്‍ നിയന്ത്രിക്കുകയും മനുഷ്യര്‍ക്ക്‌ മാപ്പ്‌ കൊടുക്കുകയും ചെയ്യുന്നവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അള്ളാഹു സ്‌നേഹിക്കുന്നു",

"ശ്രദ്ധ പൂര്‍വ്വമായ പ്രവര്‍ത്തനം ദൈവികവും ധൃതിപിടിച്ച പ്രവര്‍ത്തനം പൈശാചികവുമാണ്‌' നബിവചനം,

"ആളുകളെ കീഴടക്കുന്നവനല്ല സ്വയം ക്ഷോഭത്തെ കീഴടക്കുന്നവനാണ്‌ ശക്തന്‍ "(നബിവചനം).

⚖️    പശ്ചാതാപം: ഒരു തെറ്റിനെ പറ്റി മനഃസ്താപം ഉണ്ടാകുന്നത്‌ പശ്ചാതാപത്തിന്റെ വ്യക്തമായ സൂചനയാണ്‌. അവരുടെ തിന്മകളുടെ സ്ഥാനത്ത്‌ നന്മകള്‍ വെച്ചു കൊടുക്കുമെന്ന്‌ ഖുര്‍ആന്‍ അറിയിക്കുന്നു.

"പശ്ചാതപിച്ച്‌ മടങ്ങുന്നവരെയും പരിശുദ്ധി നേടിയവരെയുമാണ്‌ അള്ളാഹു സ്‌നേഹിക്കുന്നത്‌".

"നിങ്ങള്‍ അള്ളാഹുവിന്റെ കാരുണ്യത്തെ കുറിച്ച്‌ നിരാശപ്പെട്ട്‌ പോകരുത്‌ അള്ളാഹു എല്ലാ തെറ്റുകളും മാപ്പ്‌ ചെയ്ത്‌ തരും അവന്‍ വളരെയേറെ പൊറുക്കുന്നവനും പരമ കാരുണികനും തന്നെയാണ്‌"

"പാപമണ്ടലത്തില്‍ നിന്ന്‌ ദൈവാനുസരണ മേഘലയിലേക്ക്‌ മാറിയവനെ സമ്പത്ത്‌ കൂടാതെ അള്ളാഹു ധന്യനാക്കും, സൈന്യമില്ലാതെ തന്നെ സുശക്തനാക്കും, കുലമില്ലാതെ തന്നെ പ്രബലനാക്കും" (നബിവചനം)

⚖️  വിനയം.

"വിനയം സത്യവിശ്വാസത്തിന്റെ ഭാഗമാണ്‌" "വിശ്വാസവും വിനയവും പരസ്പരം ബന്ധപ്പെട്ടതാണ്‌" (നബിവചനം),

"അഹങ്കാരം സത്യത്തെ നിഷേധിക്കലും ജനങ്ങളെ തരം താഴ്ത്തലുമാണ്‌" (നബിവചനം).

"പൊങ്ങച്ചം കാണിച്ച്‌ നടക്കരുത്‌", "അന്യരെ ദുഷിക്കുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കും വമ്പിച്ച നാശമാണനുഭവപെടുക"'.

"ധനം കയ്യിലുണ്ടെന്ന അവസ്ഥ ഒരു മനുഷ്യന്‌ മാന്യത കൂട്ടുന്നില്ല, ദാരിദ്രം ഒരു മനുഷ്യനെ തരം താഴ്ത്തുന്നുമില്ല." (നബിവചനം)

⚖️   അയല്‍ക്കാര്‍. "അയല്‍ക്കാര്‍ വിശന്ന്‌ വലയുമ്പോള്‍ വയര്‍ നിറയെ ഉണ്ണുന്നവന്‍ സത്യവിശ്വാസിയല്ല'.

"ആരുടെ നീചത്വത്തെയും ഉപ്രദവത്തെയും കുറിച്ച്‌ അയല്‍ക്കാര്‍ ഭയപ്പെടുന്നുവോ അവന്‍ സത്യവിശ്വാസിയല്ല' (നബിവചനം)

⚖️    അസുയ. "തീ വിറകിനെയെന്ന പോലെ അസൂയ മനുഷ്യനിലെ നന്മയെ എരിച്ച്‌ കളയും"

⚖️    അത്യാര്‍ത്ഥി. 'അത്യാര്‍ത്ഥിയും, പിശുക്കും, സത്യവിശ്വാസവും ഒരു ഹൃദയത്തില്‍ നിലനില്‍ക്കുകയില്ല' നബിവചനം),

"അവന്റെതല്ലാത്തത്‌ അവകാശപെടുന്നവന്‍ എന്നില്‍ പെട്ടവനല്ല" നബിവചനം)

.⚖️    ശുചിത്വം.

ശുചിത്വം ഭക്തിയാണ്‌, സ്വര്‍ഗത്തിന്റെ താക്കോല്‍ നമസ്ക്കാരവും നമസ്‌ക്കാരത്തിന്റെ താക്കോല്‍ ശുചിത്വവുമാണ്‌" നബിവചനം) .

⚖️   കരാര്‍  പാലനം. "നിശ്ചിത അവധി വെച്ച്‌ പണമിടപാട്‌ ചെയ്യുബോള്‍ കരാര്‍ എഴുതി വെക്കണം" ,

"കരാര്‍ ലംഘിക്കുന്നവര്‍ അള്ളാഹുവിനോട്‌

കര്‍ത്തവ്യം പാലിക്കുന്നവരല്ല."

"സക്കാത്ത്‌ കൊടുക്കുകയും കരാര്‍

ചെയ്താല്‍ അത്‌ നിറവേറ്റുകയും ചെയ്യുന്നവരാണ്‌ സത്യം പാലിക്കുന്നവര്‍",

"അളവും തൂക്കവും നീധിയോടെ നിറവേറ്റുക അളവ്‌ കുറച്ച്‌ ആരെയും വഞ്ചിക്കരുത്‌",

നിങ്ങള്‍ വല്ലതും അളന്ന്‌ കൊടുക്കുബോള്‍ അളവ്‌ പൂര്‍ത്തിയാക്കി കൊടുക്കുക, വക്രതയില്ലാത്ത തുലാസ്‌ കൊണ്ട്‌ തൂക്കി കൊടുക്കുക".

⚖️   പലിശ. 'പലിശ തിന്നുന്നവന്‍ പിശാചിന്റെ കൂട്ടുകാരനാണ്‌

"ഉരട്ടിക്കിരട്ടിയായി പെരുകുന്ന പലിശ നിങ്ങള്‍ തിന്നരുത്‌, അള്ളാഹുവിനെ നിങ്ങള്‍ ഭയപ്പെടുവീന്‍, നിങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതിന്ന്‌ വേണ്ടി".

"സ്വന്തം കരങ്ങള്‍ കൊണ്ട്‌ ജോലി ചെയ്ത്‌ സമ്പാദിച്ചു ആഹാരത്തേക്കാള്‍ ഉത്തമമായത്‌ ഒരാളും ഭക്ഷിക്കുന്നില്ല'. (നബിവചനം)

⚖️   വ്യഭിചാരം. 'വ്യഭിചാരത്തോട്‌ നിങ്ങള്‍ അടുക്കരുത്‌ തീര്‍ച്ചയായും അത്‌ ഒരു നീച പ്രവൃത്തിയും ചീത്ത വഴിയുമത്രെ"

⚖️   മദ്യപാനം.

"ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്‌ എല്ലാ ദുഷ്‌ചെയ്തികൾകും കാരണം അവയാണ്‌. പാപം ചെയുന്നതിനെ കുറിച്ച്‌ സൂക്ഷ്മതയുള്ളവനായിരിക്കുക, പാപം ദൈവകോപമുണ്ടാക്കുന്നതാണ്‌" (നബിവചനം),

"വീഞ്ഞ്‌ എല്ലാ തിന്മകളുടെയും ഉറവിടമാണ്‌. ഏറ്റവും കറ്റുകരമായ തിന്മയെക്കാളും വലിയ തിന്മയാണത്‌"

"വീഞ്ഞ്‌ കുടിക്കുന്നത്‌ കൊണ്ട്‌ ഒരു അസുഖവും ഭേദപ്പെടുകയില്ല കാരണം അത്‌ തന്നെ ഒരു രോഗമാണ്‌"

"അല്ലയോ വിശ്വാസികളെ... നിശ്ചയമായും മദ്യവും ചുത്കളിയും വിഗ്രഹങ്ങളും പ്രശ്നം വെക്കലും പിശാചിന്റെ ചെയ്തികളില്‍ പെട്ട്‌ മാലിന്യങ്ങളാണ്‌ അത്‌ കൊണ്ട്‌ നിങ്ങള്‍ അവയെ വര്‍ജിക്കുക വിഇയികളാകുവന്‍',

"തീര്‍ച്ചയായും പിശാച്‌ ആഗ്രഹിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂത്കളിയിലൂടെയും നിങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ശത്രുതയും വരുത്തുകയും അള്ളാഹുവിന്റെ സ്മരണയില്‍ നിന്നും നമസ്ക്കാരത്തില്‍ നിന്നും നിങ്ങളെ തടയുകയും ചെയുന്നതിനാണ്‌ അത്‌ കൊണ്ട്‌ നിങ്ങള്‍ അവയെ ഉപേക്ഷിക്കുവീന്‍".

"സ്വയം മരിക്കുന്നതും, രക്തവും പന്നിമാംസവും അള്ളാഹുവല്ലാത്തവരുടെ പേരില്‍ കൊല്ലപ്പെട്ട (മൃഗങ്ങളുടെ മാംസം) വും നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിരിക്കുന്നു"

⚖️   ഭരണം

ഇസ്ലാമിക രാഷ്ട്രം ഒരു ക്രിയാത്മക രാഷ്ട്രമാണ്‌. നന്മ നിലനിര്‍ത്തലും തിന്മ നിരോധിക്കലുമാണത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈ അടിസ്ഥാനലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ്‌ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും.

"അധികാരം അതേറ്റവും നന്നായി നിര്‍വ്വഹിക്കാന്‍ കെല്‍പുള്ളവരുടെ കൈകളിലേല്‍പ്പിക്കണമെന്ന്‌ അള്ളാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. ജനങ്ങൾക്കിടയില്‍ വിധി കല്‍പിക്കുവാനോ അധികാരം നടത്തുവാനോ നിങ്ങളോടാവശ്യപ്പെട്ടാല്‍ അത്‌ നിങ്ങള്‍ നീതി പൂര്‍വ്വം നിർവഹിക്കുവീൻ',

"ആരുടെയും ന്യായമായ അവകാശങ്ങള്‍ നല്‍കുന്നത്‌ നീട്ടികൊണ്ട്‌ പോകരുത്‌",

"തൊഴില്‍ ചെയ്തവന്റെ ദേഹത്തിലെ വിയര്‍പ്പ്‌ ആറുന്നതിന്ന്‌ മുമ്പെ അവന്റെ വേതനം നല്‍കപ്പെടേണ്ടതാണ്‌ " നബിവചനം

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌