ജിഹാദ് ഇസ്ലാം തത്വവും ചരിത്രവും Part 23
ജിഹാദ്
തന്റെ മതത്തെയും ജീവിത വ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് ഒരു മുസ്ലിമിന്റെ അടിസ്ഥാന ബാധ്യതയാണ്. തന്റെ ജീവിതത്തില്‍ ഇസ്ലാമിക മുല്ല്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് അതിന്റെ പ്രഥമമായ വഴി.
പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിക്കാൻ വിശ്വാസി തയ്യാറാവണം അള്ളാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗമാണ് അത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് .
നീതിമാനല്ലാത്ത ഒരു രാജാവിന്റെ മുമ്പില്‍ വെച്ചു സത്യം തുറന്ന് പറയുന്നതാണ് ഏറ്റുവും ഉല്‍കൃഷ്ടമായ ജിഹാദെന്ന് പ്രവാചകര്‍ പഠിപ്പിക്കുന്നു.
ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ജിഹാദ്.
അമുസ്‌ലീംകള്‍ക്കെതിരെ മുസ്ലീംകളുടെ വിശുദ്ധ യുദ്ധമായി ചിലരിതിനെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാല്‍ ഇസ്ലാം അനുവദിച്ച ധര്‍മ്മസമരം അക്രമകാരികള്‍ക്ക് നേരെയുള്ളതാണ്.
അത് ഒരിസ്ലാമിക ഭരണകൂടത്തിന്റെ കീഴിലാണത് അനുവദനീയമുള്ളു, അല്ലാതെ ആത്മഹത്യാപരമായി സ്വന്തത്തെയും സമൂഹത്തെയും നശിപ്പിക്കാനുള്ളതല്ല.
"ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അവന്‍ ലോകത്തുള്ള സര്‍വ്വരേയും കൊന്ന കൊലപാതകിയെ പോലെയാണ്" എന്നതാണ് ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാട്. അക്രമമാര്‍ഗം സ്വീകരിക്കുന്നവര്‍ക്കെതിരെ മുഹമ്മദ് നബി(സ) താക്കീത് ചെയുന്നു. "അള്ളാഹുവിന്റെ വാതിലുകള്‍ മര്‍ദ്ദിതര്‍ക്ക് വേണ്ടി തുറന്ന് കിടക്കും അത് കൊണ്ട് മര്‍ദ്ദിതരുടെ (അവന്‍ ഏത് സമുദായത്തിലുപ്പെട്ടവരായാലും) ശാപങ്ങളില്‍ നിന്ന് രക്ഷപെടുവാന്‍ ശ്രമിക്കുക!" . ഈ താക്കീതുകള്‍ വിസ്മരിച്ച് പ്രവര്‍ത്തിക്കാന്‍ ഏതൊരു മുസ്ലിമിനും അവകാശമില്ല.

Comments
Post a Comment