പ്രമുഖരുടെ വീക്ഷണങ്ങള്‍. ഇസ്ലാം തത്വവും ചരിത്രവും Part 25

പ്രമുഖരുടെ വീക്ഷണങ്ങള്‍

ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും ഇടയില്‍ ചിന്താവിഷ്ടനായി നിന്ന മാനവകുലം എന്നും ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരമാണ്‌ ഇസ്‌ലാം. ലോകം ആദരിച്ച മഹാന്മാരല്ലാം ഇസ്‌ലാമിനെ മഹത്ചപ്പെടുത്തിയതായി കാണാം.

📝   "ഇസ്ലാം യുക്തിക്ക്‌ ചേര്‍ന്ന മതമാണ്‌. ഇസ്‌ലാം മത തത്വങ്ങള്‍ യുക്തിചിന്തയില്‍ അധിഷ്ഠിതമാണ്‌. ദൈവത്തിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസമാണ്‌ ഇസ്ലാമിന്റെ കാതല്‍. ഇസ്‌ലാമതത്തിന്റെ ലാളിത്യവും അതിലടങ്ങിയിരിക്കുന്ന വിശ്വാസാചാരങ്ങളുടെ സുവ്യക്തതയുമാണ്‌ അതിന്റെ പ്രചാരത്തില്‍ ഏറ്റവും സഹായമായിട്ടുള്ളത്‌. ഇസ്ലാമത തത്വങ്ങള്‍ അന്നും ഇന്നും ഒന്നു പോലെ യാതാരു വെത്യാസവുമില്ലാതെ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ."(Edward Montent by.T.W. Arnold)

📝   "ഇസ്ലാം അതിന്റെ അനുയായികളില്‍ അഭിമാനം ഉളവാക്കുന്നു. ഓരോ വിശ്വാസിയുടെ ഹൃദയത്തിലും താന്‍ വിശ്വാസിക്കുന്ന മതത്തിന്റെ മേല്‍ പെരുമയും അതിനോട്‌ അളവറ്റ കൂറും അതിന്റെ പ്രവാചകനോട്‌ ഏറ്റവും ദൃഡമായ ബഹുമാനവും വളരുന്നതായി കാണാം. ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്ന്‌ ഒരു ഇടനിലക്കാരനായ പുരോഹിതന്റെ ആവശ്യമില്ല എന്നതാണ്‌ അധികം പേരെയും ഇസ്‌ലാമിലേക്ക്‌ ആകർഷിക്കുന്നത് ." (Wilson cash, The Expansion of Islam)

📝   "വേദങ്ങളുടെയും പുരാണങ്ങളുടെയും കാലം കഴിഞ്ഞു. ഇപ്പോള്‍ ലോകത്തെ നയിക്കാന്‍ പോന്ന ഒരേയൊരു ഗ്രന്ഥം ഖുര്‍ആന്‍ മാത്രം."(Guru nanak)

📝   മഹാത്മ ഗാന്ധി പ്രഖ്യാപിക്കുകയുണ്ടായി "ഞാനൊരു ഹിന്ദുവാണങ്കിലും എന്റെ ഹൃദയം ഇസ്‌ലാമാണ്‌. കാരണം അത്‌ മഹത്വമേറിയ മതമാണ്‌

📝   "ഇസ്‌ലാം മനുഷ്യന്ന്‌ ജീവിക്കുവാന്‍ വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള ഒരു പരിപാടിയാണ്‌. ഇസ്ലാമിക നിയമങ്ങള്‍ എത്രവലിയ കാലഘട്ടത്തിന്നും അനുയോജ്യമായവയാണ്‌. എല്ലാറ്റിന്നും ദൈവികമായ അംഗീകാരവുമുണ്ട്‌. തന്മൂലം നമ്മുടെ ഏവരുടെയും അഭിനന്ദനം ഇസ്‌ലാം അർഹിക്കുകയാണ് ചെയ്യുന്നത് "(Lavora veccia vaglieri: Apologie de Islamism.. Pag 88)

📝   "ഇതര മതത്തെ ഉപ്രദ്രവിക്കുന്നത്‌ സ്വന്തം മതത്തോട്‌ ചെയുന്ന നീതിയാണന്ന്‌ കരുതുന്നവരുണ്ട്‌ . ഇത്തരക്കാര്‍ സ്വന്തം വിശ്വാസത്തെ നഷിപ്പിക്കുകയാണ്‌ . ദൈവ ഭീതിയുള്ളവര്‍ എല്ലാ മതങ്ങളെയും സ്‌നേഹിക്കും എല്ലാവരും ഒരു മണ്ണിന്റെ മക്കളാണ്‌. നിയമത്തിന്റെ മുന്നില്‍ സമന്മാരും" ( Mahatma Gandhi )

📝   "ദൈവം തീര്‍ച്ചയായും ഒരുവനാണ്‌ രണ്ടാമനൊന്നില്ല അവന്‍ സര്‍വ്വ വ്യാപിയാണ്‌ രാമനും റഹീമും അള്ളാഹുവും ഈശ്വരനും ഒന്ന്‌ തന്നെയാണ് " (Mahatma Gandhi )

📝   "ഇന്ത്യ ഹിന്ദുക്കള്‍ മാത്രം ജീവിക്കുന്ന രാജ്യമാണെന്നാഗ്രഹിക്കുന്നവര്‍ സ്വപ്ന ലോകത്താണ്‌. ഹിന്ദുക്കളും മുസ്ലീംകളും പാര്‍സികളും കൃസ്ത്യാനികളും ഇവിടെ ജീവിക്കേണ്ടവരാണ്."(Mahatma  Gandhi)

📝   "ഹിന്ദുക്കളുടെയും മുസ്‌ലീംകളുടെയും പൂര്‍വ്വികര്‍ ഒന്നാണ്‌. ഓരേ രക്തമാണ്‌ അവരുടെ സിരകളിലോഴുകുന്നത്‌. മതം മാറുന്നത്‌ കൊണ്ട്‌ മനുഷ്യര്‍ ശ്രതുക്കളാകുമോ മുസ്ലിമിന്റെ ദൈവം ഹിന്ദുവിന്റെ ദൈവത്തില്‍ നിന്ന്‌ വെത്യസ്തനാകുമോ, ഓരേ ലക്ഷ്യത്തിലേക്കുള്ള വിവിധ മാർഗങ്ങളാണ് മതങ്ങൾ " (Mahatma Gandhi)

📝   "മതം ജീവിതത്തിനുമപ്പുറമാണ്‌. ഓരോര്‍ത്തര്‍ക്കും അവനവന്റെ മതം വലുതാണ്‌. എന്റെ മതത്തെ സ്നേഹിക്കുന്ന പോലെ ഇസ്ലാമിനെയും ഞാന്‍ സ്നേഹിക്കുന്നു. ഇതാണ്‌ യഥാര്‍ത്ഥ മത വിശ്വാസം"(Mahatma Ghandi)

📝   "ചരിത്രത്തിലെ മഹാന്മാരെ കുറച്ച്‌ വര്‍ഷങ്ങളോളം ഞാന്‍ പഠനം നടത്തിയിട്ടുണ്ട്‌ എന്നാല്‍ മുഹമ്മദിനെ രണ്ടാം സ്ഥാനത്താക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല". (Richard)

📝   "മുഹമ്മദ്‌ നബി(സ)യെ പോലെ ചുരുങ്ങിയ കാലം കൊണ്ട്‌ മനുഷ്യാത്മാക്കളെ സമുദ്ധരിക്കുകയും സദാചാര മൂല്യങ്ങളെ സംസ്ഥാപിക്കുകയും സദ്ഗുണങ്ങളുടെ മഹാത്മൃത്തെ പൊക്കി പിടിക്കുകയും ചെയ്ത മറ്റൊരു പരിഷ്ക്കര്‍ത്താവിനെ ചരിത്രം കണ്ടിട്ടില്ല" (sir william muir life of muhammad)

📝   സ്വാമി വിവേകാനന്ദന്‍ കാലിഫോര്‍ണിയയില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. "അതാ വരുന്നു സമത്വത്തിന്റെ വാഹകനായ മുഹമ്മദ്‌. അദ്ദേഹത്തിന്റെ മതത്തില്‍ എന്ത്‌ നന്മയാണുണ്ടാവുക. നന്മയില്ലങ്കില്‍ അതെങ്ങിനെ ജീവിക്കുന്നു. നല്ലതെ പുലരു അത്‌ മാത്രമെ നില നില്‍ക്കൂ... നിങ്ങളെല്ലാവരും പഴയ വേദ പുസ്തകങ്ങളുടെ സമാഹാരമായ ഈ സത്യമായ നവവേദത്തിന്റെ പ്രചാരകനായി കാണാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ (വിവേകാനന്ദ സാഹിത്യസർവസ്സം  7:50)

📝    " ജാതി നിറം എന്നിവയെ ചൊല്ലിയുള്ള എല്ലാ വിദ്വേഷങ്ങളെയും അനുയായികള്‍ക്ക്‌ നിഷിദ്ധമാക്കിയ ഏറ്റവും പ്രജാധിപത്യമുള്ള   മതം ഇസ്ലാം മാത്രമാണ്‌. "(CP.രാമസ്വമി അയ്യർ - 1946)

📝   "ഖുര്‍ആന്റെ അദ്ധ്യാപനങ്ങളില്‍ അയിത്തവും ജാതിയുമില്ല. ജാതി സമ്പത്ത്‌ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കും അത്‌ മഹത്വം നല്‍കുന്നില്ല." ( ബിബിന്‍ ചന്ദ്രപാൽ)

📝   "ചലനാത്മകവും വിപ്ലവാത്മകവുമായ സ്വഭാവമുള്ള പ്രവാചകന്റെ മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശമാണ്‌ ഇസ്ലാം" (പണ്ഡിറ്റ്  ജവഹര്‍ലാല്‍ നെഹ്റു)

📝   "ഇസ്ലാമിന്റെ വിജയം പുണ്യയുദ്ധങ്ങളുടെ ഫലം കൊണ്ടല്ല. ഒരേ ഒരു പരാശക്തിയെ ആരാധിക്കണമെന്ന സഹജബോധം  എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിരിക്കുന്നു. ഇസ്‌ലാം ആസഹജബോധത്തെ പൂര്‍ണ്ണമായും തൃപ്തിപെടുത്തുന്നത് കൊണ്ടാണ്‌ വിജയം വരിക്കുന്നത്‌.

ജാതി വര്‍ഗം വര്‍ണ്ണം എന്നീ അതിര്‍വരമ്പുകളെ തട്ടിനീക്കിയ ഇസ്‌ലാം മുസ്‌ലിംകളുടെ ഇടയില്‍ ഒരു ആത്മീയ ബന്ധം സൃഷ്ടിക്കുന്നു". (Gibbon)

📝   "ചരിത്രാതീത കാലം മുതല്‍ക്കേ സ്ത്രീകള്‍ അകപ്പെട്ട ബന്ധനം അവസാനിപ്പിക്കുകയും അനേക നൂറ്റാണ്ടുകൾക്കു ശേഷം ഇംഗ്ലണ്ടില്‍ പോലും അനുവദിക്കപ്പെടാത്ത സാമൂഹ്യ പദവിയും  നിയമാവകാശങ്ങളും അനുവദിച്ചത്‌ ഇസ്‌ലാമാണ്‌ " (Lady Evelyn Cobbold: Pilgrimage to Mecca)

📝   "ദൃഡവും നിഷ്‌കൃഷ്ടവുമായ ഏകദൈവ വിശ്വാസത്തിലും അതിനോടന്നിച്ചുള്ള

അതീന്ദ്രിയാത്മകമായ ഒരു സത്തയുടെ പരമാധിപധ്യത്തിലുള്ള ഋജുവും  ഉന്മേഷകപൂര്‍വ്വകവുമായ വിശ്വാസത്തിലാണ്‌ ഇസ്ലാമിന്റെ പ്രധാനശക്തി നിലകൊള്ളുന്നത്‌. അതിന്റെ അനുയായികള്‍ മറ്റു മിക്ക മതവിശ്വാസികള്‍ക്കും അജ്ഞാതമായ ആത്മസംതൃപ്തിയും ആത്മാര്‍പണബോധവും അനുഭവിക്കുന്നു. ആത്മഹത്യ മുസ്ലീങ്ങളില്‍ വിരളമാണ്‌."  (History of The Arabs - Philip K. Hitti )

📝   "അതിന്റെ അത്ബുതകരമായ ചൈതന്യം കാരണം മുഹമ്മദ്‌ നബി(സ)യുടെ മതത്തോട്‌ എനിക്ക്‌ എന്നും വലിയ മതിപ്പായിരുന്നു, ഞാനദ്ദേഹത്തെ കുറിച്ച്‌ പഠിച്ചിരുന്നു ഒരുത്ബുത മനുഷ്യന്‍, എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ അന്തിക്രിസ്തുവായി കാണരുതെന്ന്‌ മാത്രമല്ല മനുഷ്യവംശത്തിന്റെ മോചകനായി പരിഗണിക്കുകയും വേണം അദ്ദേഹത്തെ പോലുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സര്‍വ്വാധികാരം ഏറ്റെടുത്താല്‍ നമ്മുക്കേറ്റവുമാവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും  വിജയപൂർവം  പരിഹരിക്കപെട്ടേനെ, ഇസ്‌ലാം ഇന്നത്തെ യൂറോപ്പിന്‌ സ്വീകാര്യമായി തുടങ്ങിയത്‌ പോലെ നാളത്തെ യൂറോപ്പിനും സ്വീകാര്യമാകും" (Bernadsha: The Genuine Islam)

📝   "മാനവ ചരിത്രത്തിലെ മഹാല്‍ബുതമാണ്‌ ഇസ്ലാമിന്റെ ആവിർഭാവം,  പാശ്ചാത്യർക്ക് ആധുനിക നാഗരികതയുടെ അസ്ഥിവാരങ്ങൾ പണിയാനും മധ്യകാലത്തിന്റെ ഇരുണ്ട അറകളിൽ നിന്ന് സ്വയം വെളിച്ചത്തു വരാനും കഴിഞ്ഞത് ഇസ്ലാമിന്റെ ആഗമനം കൊണ്ടാണ് (MM Lethrop Stedard 1932 ഇസ്ലാമിന്റെ നൂതന ലോകം)

📝    "ചരിത്രത്തിന്റെ വെള്ളിത്തിരയില്‍ അറബികള്‍ പ്രതൃക്ഷപ്പെട്ടിരുന്നില്ലങ്കില്‍ യുറോപ്പിന്റെ തന്നെ ഉയര്‍ത്തിഴുന്നേല്‍പ്‌ അനേക നൂറ്റാണ്ടുകള്‍ വൈകിയേനെ". Prof Library)

📝   "സൊറാസ്റ്ററുടെ വ്യവസ്ഥയെക്കാള്‍ പരിശുദ്ധവും മോസസിന്റെ നിയമങ്ങളെക്കാള്‍ ഉദാരവുമായ ഇസ്ലാമതം ഏഴാം നൂറ്റാണ്ടില്‍ സുവിശേഷത്തിന്റെ സരളത കളങ്കപ്പെടുത്തിയ അന്ധവിശ്വാസങ്ങളുടെയും നിഗുഡതകളുടെയും വിശ്വാസസംഹിതയെക്കാള്‍ യുക്തിക്ക്‌ നിരക്കുന്നതായിരുന്നു". (Gibbon : Decline & Fall of the Roman Empire)

📝   "എത്കാലവും രചിക്കപെട്ട മഹത്തായ ഗ്രന്ഥങ്ങളിലൊന്നാണ്‌ ഖുര്‍ആന്‍. മനുഷ്യവംശത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ചിന്താശീലരായ ആര്‍ക്കും അത്തരമൊരു ഗ്രന്ഥത്തില്‍ ഏറ്റവുമധികം താല്‍പര്യമുണ്ടാവേണ്ടതാണ്‌ "(Steingass)

📝   "നാം എത്രത്തോളം അതിന്ന്‌ (വിശുദ്ധ ഖുര്‍ആന്ന്‌ നേരെ തിരിയുന്നുവോ അത്രത്തോളം അത്‌ നമ്മെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും അവസാനം നമ്മുടെ ആദരവ്‌ പിടിച്ചു പറ്റുകയും ചെയ്യുന്നു. അങ്ങനെ ഈ ഗ്രന്ഥം എല്ലാ കാലങ്ങളിലും ഏറ്റവും ശക്തമായ ഒരു സ്വാധീനം ചൊലുത്തി കൊണ്ടേയിരിക്കും" (Goethe)

📝   "ഇസ്‌ലാം ദുരൂഹതയുടെ ഗഹനതയില്‍ നിന്ന്‌ വിമുക്തമാണ്‌. ഖുര്‍ആന്‍ ദൈവത്തിന്റെ ഏകത്വത്തിനുള്ള ഉജ്വലമായ തെളിവുമാണ്‌ "(Gibbon)

📝   "രചന സൌകുമാര്യം. വാഗ്വിലാസം. സംവേദനക്ഷമത ഈ കാര്യങ്ങളില്‍ ഖുര്‍ആന്‍ അപ്രാപ്യമാണ്‌. അതിന്റെ പരോക്ഷ സ്വധീനം മൂലമാണ്‌ ശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും മുസ്‌ലീം ലോകത്ത്‌ വമ്പിച്ച സ്വധീനം ഉണ്ടായത്‌ "(Hirsch Fields New Commentaries)

📝   "കുറേ മാസങ്ങള്‍ക്ക്‌ മുമ്പു വരെ വാളുകൊണ്ടാണു മുഹമ്മദ്‌ ഇസ്ലാം പ്രചരിപ്പിച്ചതെന്നും അദ്ദേഹം അടിമത്തം നില നിറുത്തുവാന്‍ ഉപദേശിച്ചുവെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ദൈവത്തിനു നന്ദി. ഞാനിപ്പോള്‍ സത്യം ഗ്രഹിച്ചു. ലോക സമാധാനത്തിനുള്ള ഏകമാര്‍ഗം മുഹമ്മദ്‌ പ്രചരിപ്പിച്ച സത്യ മതമായ ഇസ്‌ലാം ആണെന്ന്‌ എനിക്കു പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടിരിക്കുന്നു". പ്രസിദ്ധ യൂറോപ്യന്‍ ചിന്തകന്‍ ററി.യു. ഡാനിയല്‍ .

📝   "ഖുര്‍ആന്റെ സ്വാധീനമില്ലങ്കില്‍ ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കില്ല." (മോഡിപ്ന്‍ കാസ്റ്റിന്‍കാര്‍)

📝   "കാലാനുസരണമായ സാമുഹ്യ രാഷ്ട്രീയ നിയമങ്ങളും സിദ്ധാന്തങ്ങളും ഇസ്‌ലാമിനുണ്ടായി എന്നതാണ്‌ അതിന്റെ പ്രചരണത്തിന്ന്‌ കാരണം.'(HG Wells - The outline of History)

📝   "ആഫ്രിക്കയില്‍ ഇസ്ലാമിന്ന്‌ ഇത്രയധികം പ്രചാരമുണ്ടായതിന്ന്‌ കാരണം ആമതത്തിന്റെ പ്രയോഗക്ഷമതയാകുന്നു. "(Mary Kingsley)

📝   "പശ്ചാത്യലോകത്തിന്റെ അഭിമാന ഭാജനമായ ഇന്നത്തെ നാഗരികതയുടെ വളര്‍ച്ചക്ക്‌ പതിമൂന്നാം മധ്യഘട്ടം വരെ ഇസ്‌ലാമാണ്‌ വാഹനമായിരുന്നത്‌"(ലോക രാഷ്ട്രീയത്തിന്റെ ചൈതന്യം WE Hokkim)

📝   "എന്റെ നിഗമനത്തില്‍ ഏറ്റവും സമ്പൂര്‍ണ്ണവും പരിശുദ്ധവുമായ മതം ഇസ്‌ലാം മതമാണ്‌ ".(MK Koal 1936)

📝   "മുസ്ലീംകളുടെ പ്രാര്‍ത്ഥനകള്‍ ആകാശത്തിന്റെ കീഴില്‍ ദൈവത്തിന്റെ ഭൂമിയില്‍ എവിടെ വെച്ചും നടത്താം. ഇത്‌ ഇസ്ലാമിന്റെ സവിശേഷമായ മഹാത്മ്യം തന്നെ."(Funtar: our Indian Muslimans)

📝   "ഗൌരവമുള്ള കാര്യമായാലും നിസാരമായ കാര്യമായാലും മുഹമ്മദ്‌ നബി(സ)യുടെ പെരുമാറ്റം ഇന്ന്‌ കോടിക്കണക്കിനുള്ള ജനങ്ങളുടെ നിത്യജീവിതത്തിനു  മാതൃകയാണ്‌. ഇത്രമാത്രം അതിസൂക്ഷ്മതയോടെ എല്ലാ കാര്യങ്ങളിലും പിന്‍തുടരപ്പെടുന്ന ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍ ലോകത്ത്‌ ഉണ്ടായിട്ടില്ല  "(D.G. Hogarth : History of Arabia- Oxford)

📝   "ഇസ്‌ലാമതത്തിലെ രണ്ട്‌ പ്രത്യേകതകള്‍ എന്നെ സദാ ആകര്‍ശിച്ച്‌ കൊണ്ടിരുന്നു. ഒന്ന്‌ നീക്കുപോക്കില്ലാത്ത ഏകദൈവ വിശ്വാസം മറ്റൊന്ന്‌ ചോദ്യം ചെയ്യാനാവാത്ത ആത്മാര്‍ത്ഥത ഇവരണ്ടും മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട കൈമുതലുകളാണ്‌." (Major Arthur Glyn  Leonard-London)

📝   "നമ്മുടെ അത്ബുദം അര്‍ഹിക്കുന്നത്‌ അതിന്റെ തൊരിതമായ പ്രചാരം മാത്രമല്ല, പിന്നയോ അതിന്റെ സ്ഥിര പ്രതിഷ്ഠയുമാണ്‌. "(Simon Ockley)

📝   "മാനവ കുലത്തിന്റെ ഏറ്റുവും ഉജ്വലമായ ഒരു പൈതൃകമായി ഇസ്ലാം എന്നെന്നും പ്രശോഭിച്ച്‌ കൊണ്ടിരിക്കുക തന്നെ ചെയും. ഒരു സമ്പൂര്‍ണ്ണ മതമായ ലോകമതമാണ്‌  ഇസ്ലാം  "(Duncan Greenlees MA : The Gospel of Islam)

📝   "ലോകത്തിലെ മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സവിശേഷത എന്ത്‌ കൊണ്ട്‌ ഇസ്‌ലാമിന്ന്‌ അവകാശപ്പെട്ട്‌ കൂടാ? ഇതര മതങ്ങളെക്കെ ഗ്രന്ഥങ്ങളുടെ താളുകളില്‍ അടഞ്ഞ്‌ കിടക്കുബോള്‍ മുസ്ലീംകള്‍ അവരുടെ ഖുര്‍ആനെ സ്വന്തം ഹൃദയങ്ങളില്‍ കാത്ത്‌ സൂക്ഷിക്കുന്നു". (sir william muir)

📝   "ദൈവം ഏകനാണന്നതിന്ന്‌ ഖുര്‍ആന്‍ സാക്ഷിയാണ്‌. ദൈവ വിശ്വാസിയായ ഒരു ശാസ്ത്രഞ്ജന് വല്ല മതവും സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ഇസ്ലാം മാത്രമാണ്‌." (ഗിബ്ബണ്‍)

📝   "ആത്മാവിനെ ഏറ്റവും പ്രശാന്തമായി ആക്രമിച്ച്‌ കീഴടക്കാനുള്ള കഴിവ്‌ ഇസ്‌ലാമിനുണ്ട്‌, മത തത്വങ്ങളുടെ ലാളിത്യം, വിശ്വാസങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളുടെയും സുവ്യക്തത, അനുഷ്ഠിക്കണമെന്നു ആജ്ഞാപിക്കപ്പെടുന്നതിലെ കൃത്യത എന്നിവയാണതിന്ന്‌ കാരണം. ക്രിസ്തുമതം അതിന്റെ അവിര്‍ഭാവത്തിന്ന്‌ ശേഷം നിരന്തരമായി മാറികൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്ലാം ആകട്ടെ അതിന്റെ പ്രാരംഭം മുതല്‍ ഇന്ന്‌ വരെ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകാതെയും അവ ആവശ്യമില്ലാതെയും തുടരുന്നു". (Jean Lhear  Etuda Suri- Islamism Pag: 35)

📝   "ആയുധത്തിന്റെ കരുത്ത്‌ കൊണ്ടല്ല ഇന്ത്യയില്‍ ഇസ്‌ലാം അധികാരം ഉറപ്പിക്കപ്പെട്ടത്‌, ഇസ്ലാമിക പ്രബോധനം കൊണ്ടും ഇസ്‌ലാമിക നിയമങ്ങളുടെ പുരോഗമന സ്വഭാവം കൊണ്ടുമാകുന്നു." (MN. Roy)

📝   "സ്വയം വളര്‍ച്ചക്കാവശ്യമായ എല്ലാ തത്വങ്ങളും ഇസ്‌ലാമില്‍ അടങ്ങിയിട്ടുണ്ട്‌". (WE hokkim 1932 - ലോകരാഷ്ട്രിയത്തിന്റെ ചൈതന്യം)

📝   "ഇസ്‌ലാം അന്നും ഇന്നും ലോകത്തിലെ വന്‍ ശക്തിയാണ്‌. ബഹുദൈവ വിശ്വാസത്തില്‍ പെട്ട്‌ അധപതിച്ചിരുന്ന ഒരു കൂട്ടം ജനതയെ ഉന്നതമായ ഏകദൈവ വിശ്വാസത്തിലേക്ക്‌ കൊണ്ട്‌ വരാന്‍ ഇസ്ലാമിന്ന്‌ സാധിച്ചു. മദ്യപാനമാകുന്ന സാംക്രമികരോഗത്തില്‍ നിന്നും ജനങ്ങളെ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നത്‌ അവിതര്‍ക്കമായ ഒരു ദൃഷ്ടാന്തമാണ്‌." (Bishop Boyd Carpertar -The Perment Elemention Religion Pag: 43)

📝   "ഖുര്‍ആന്‍ തത്വങ്ങള്‍ മാത്രമാണ്‌ സത്യം, അവയ്ക്‌ മാത്രമാണ്‌ മനുഷ്യരെ ആനന്ദത്തിലേക്ക്‌ നയിക്കുവാനുള്ള കഴിവുള്ളത്‌ ". (Cherfil Bonaparte islam)

📝   "കാപട്യത്തിന്റെ മയൂര മാലകള്‍ വിരിയിച്ച ഒരു വ്യാജ ദര്‍ശനമല്ല ഇസ്ലാം. അതിന്റെ വിജയോന്മകമായ നാളുകളില്‍ അത്‌ അസദൃശ്യമായിരുന്നു. ലോകഹൃദയത്തെ അത്‌ സമാകര്‍ശിച്ചു, ലോകം അന്ധകാരത്തിലാണ്ട്‌ നിന്നപ്പോള്‍, നോവും നൊമ്പരവുമണിഞ്ഞു കഴിഞ്ഞപ്പോള്‍ കിഴക്കന്‍ ചക്രവാളത്തിലുയര്‍ന്ന ദിവ്യതാരകമായിരുന്നു അത്‌. " (arnold joseph toynbee)

📝   "ഖുര്‍ആന്‍ പാരായണം ചെയ്താല്‍ മനസ്സിലാകും ഇസ്ലാം ലോകത്തിലെ സര്‍വ്വമതങ്ങളിലും വെച്ച്‌ നിസ്തൂലമാണന്ന്‌. ഇത്‌ മനഃശാസ്ത്രത്തിന്റെ ആദിഗ്രന്ഥവും ആത്മീയതയുടെ അവസാന ഗ്രന്ഥവുമാണ്

(gordon childe)

📝   "ഒരു സംശയത്തിന്നും ഇടനല്‍കാത്ത മഹദ്‌ ഗ്രന്ഥമാണ്‌ ഖുര്‍ആന്‍ ആത്മാര്‍ത്ഥതയാണ്‌ അതിന്റെ ഏറ്റവും വലിയ മഹത്വം. വിവിധങ്ങളായ ഗുണങ്ങള്‍ ഖുര്‍ആന്‍ കൊണ്ടുണ്ടായിട്ടുണ്ട്‌. ഒരു വിഷയത്തെ കുറിച്ച്‌ അവസാനവാക്ക്‌ പറയാന്‍ പോന്ന ഗ്രന്ഥം കൂടിയാണത്‌." (thomas carlin)

📝   "ഇസ്ലാം ലോകം വാഴ്ത്തിയ മതമാണ്‌ പടിഞ്ഞാറ്‌ അന്തകാരത്തില്‍ മുഴുകിയപ്പോള്‍ കിഴക്കുദിച്ച നക്ഷത്രമാണത്‌. ആശയമറ്റ ലോകത്തിന്ന്‌ ഇസ്ലാം ആശ്വാസത്തിന്റെ വെളിച്ചം നല്‍കി. ഇസ്‌ലാം ഒരിക്കലും ഒരു പിഴച്ച മതമല്ല. ഹിന്ദുക്കള്‍ ആദരപൂര്‍വ്വം അതിനെ പഠിക്കട്ടെ അപ്പോള്‍ എന്നെ പോലെ അവരും അതിനെ സ്‌നേഹിക്കും." (Mahatma Gandhi)

📝   "സമകാലിക ലോകത്തിന്ന്‌ അനുപേക്ഷണിയമായ ഒരാവശ്യമാണ്‌ ഇസ്ലാമിന്റെ ധാര്‍മ്മിക മേന്മ പ്രചരിപ്പിക്കേണ്ടത്‌ സമാധാനവും സഹിഷ്ണുതയും ഉളവാക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇസ്ലാമിന്റെ പ്രഭാവം സന്ദര്‍ഭോചിതമായ ശക്തിയായിരിക്കുമെന്നത്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല (Toynbee: Civilization of Trail)


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌