മലക്കുകൾ (മാലാഖമാർ) ഇസ്ലാം തത്വവും ചരിത്രവും Part 3

മലക്കുകൾ (മാലാഖമാർ)


അള്ളാഹുവിന്റെ ആജ്ഞാനുവർത്തികളായി വിവിധ മേഘലകളില്‍ പ്രവൃത്തിക്കുന്ന പ്രകാശത്താല്‍ സൃഷ്ഠിക്കപ്പെട്ട ഒരു പ്രത്യേക വിഭാഗമാകുന്നു മലക്കുകള്‍. മലക്കുകള്‍ക്ക്‌ ദൈവത്തെ ധിക്കരിക്കുവാനോ സ്വധീനിക്കുവാനോ നിയന്ധ്രിക്കാനോ സാധ്യമല്ല.

    സ്വയം ശക്തിയാര്‍ജിക്കുവാനോ കഴിയുകയുമില്ല. ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ഇവയുടെ അസ്ഥിത്വത്തില്‍ ഒരു മുസ്ലിം വിശ്വസിക്കേണ്ടതാണ്‌. മലക്കുകളില്‍ പ്രധാനിയാണ്‌ ജിബ്രില്‍ ഗ്രബിയേല്‍). റൂഹുല്‍ ഖുദുസ്‌ (പരിശുദ്ധാത്മാവ്‌) എന്നും ജിബ്രീല്‍ വിശേഷിക്കപ്പെടുന്നു.

     ജിബ്രീല്‍ വഴിയാണ്‌ പ്രവാചകന്മാര്‍ക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "മറിയമിന്റെ  മകനായ ഈസാക്ക്‌ നാം വൃക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്ന്‌ നാം പരിശുദ്ധാത്മാവിന്റെ  പിന്‍ബലം നല്‍കുകയും ചെയ്തു" (The holy Quran -2:87).

    വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചത്‌ പോലെ "പരിശുദ്ധാത്മാവ്‌" എന്ന്‌ ജിബ്രീലിനെ കുറിച്ചാണ്‌ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ ഇവയെ ആരാധിക്കുന്നതിനെ ഇസ്ലാം എതിര്‍ക്കുന്നു. 

   ജിബ്രീലിനെ പോലെ മറ്റ്‌ മലക്കുകളും അള്ളാഹുവിന്‍റ ആജ്ഞാനുവര്‍ത്തികളായി വിവിധ മേഘലകളില്‍ പ്രവൃത്തിക്കുന്നു.

NB: *കൂടെയുള്ള ഫോട്ടോ ചിത്രീകരണം മാത്രം

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌