പ്രവാചകന്മാര് ഇസ്ലാം തത്വവും ചരിത്രവും Part 4

വിശ്വസകാര്യങ്ങള്‍ | പ്രവാചകന്മാർ


ദൈവിക വിധി വിലക്കുകള്‍ പരിശുദ്ധവും പ്രായോഗികവുമാണന്ന്‌ സ്വജീവിതത്തിലൂടെ  തെളിയിച്ചവരാണ്‌ പ്രവാചകന്മാര്‍. മനുഷ്യ ജീവിത സംസ്‌ക്കരണത്തിന്ന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ മനുഷ്യനില്‍ നിന്ന്‌ തന്നെയുള്ളവരാണവര്‍. 

    നന്മയെയും തിന്മയെയും വ്യവഛേദിച്ചറിയാന്‍ മാനവന്‍ എന്നും ദൈവദൂതന്മാരാണ്‌ മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. വിവിധ വിഭാഗങ്ങളായി പോരടിച്ചിരുന്ന ജനതയെ അവര്‍ ഒന്നിപ്പിച്ചു.

     വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.."അള്ളാഹു നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരേ മനുഷ്യരൂപം നല്‍കി, നിങ്ങളെ ഒറ്റ സമൂദായമാക്കി മാറ്റി പക്ഷെ നിങ്ങള്‍ വെത്യസ്ഥവര്‍ഗങ്ങളായി പരസ്പരം മാറിനിന്നു, പരസ്പരം മത്സരിച്ചു, സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം പരിശ്രമിച്ചു,

     ഇത്തരം സഹചര്യങ്ങളില്‍ നിങ്ങളെ ഏകീകരിക്കാനും, നിങ്ങള്‍ ഒരറ്റ സമുദായമാണന്ന്‌ ഓര്‍മ്മിപ്പിക്കുവാനും നിങ്ങള്‍ ഓരേ അള്ളാഹുവിന്റെ  സൃഷ്ടികളാണന്നും അവന്റെ  ഇഛാശക്തിക്ക്‌ വിധേയരാണന്ന്‌ ഉണര്‍ത്തുവാനും അവന്‍ പ്രവാചകന്മാരെ നിയോഗിച്ചു. നൂഹിനോടും ഇബ്രാഹിമിനോടും മൂസ, ഈസ എന്നിവരോട്‌ കല്‍പിച്ചതും (അതെ പ്രകാരം) നിനക്കറിയിച്ച്‌, തന്നതുമായ മതത്തെ തന്നെയാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നടപടി മാര്‍ഗമായി നിശ്ചയിച്ച്‌ തന്നിരിക്കുന്നത്‌." (The Holy Quran -42: 13)

    പ്രവാചകന്മാരല്ലാം അവര്‍ക്കു നല്‍കപ്പെട്ട ദിവ്യ ബോധനമനുസരിച്ചാണ്‌ പ്രബോധനം ചെയ്തിട്ടുള്ളത്‌. ഭാതികമായ ലക്ഷ്യമായിരുന്നില്ല അവരെ പ്രബോധനത്തിന്ന്‌ പ്രേരിപ്പിച്ചത്‌,

    ഏകദൈവ വിശ്വാസത്തിലധിഷ്ടിതമായ മാര്‍ഗ നിര്‍ദേശം സമര്‍പ്പിച്ച്‌ ലോകത്തിന്ന്‌ മാതൃക കാട്ടിയവരായിരുന്നു അവര്‍, ഭാതികമായ വിഭവങ്ങള്‍ അവഗണിച്ച്‌ ദുരിതപൂര്‍ണ്ണമായ മാര്‍ഗത്തിലവര്‍ക്ക്‌ കഴിയേണ്ടിവന്നു. പലരും മൃഗീയമായ പീഡനങ്ങള്‍ക്കും ജീവഹാനിക്കും വിധേയമാവുകയുണ്ടായി. ലോകത്തിന്റെ  വിവിധഭാഗങ്ങളില്‍ പ്രവാചകന്മാര്‍ എത്തിയിട്ടുണ്ട്‌.

    ഖുര്‍ആന്‍ അറിയിക്കുന്നു."ഒരു താക്കീത്കാരന്‍ കഴിഞ്ഞ്‌ പോകാത്ത ഒരു സമൂദായവുമില്ല'. ( The Holy Quran  -35:24)

   മുസ്ലീം ക്രൈസ്തവ ജൂത വിശ്വാസപ്രകാരം ഭൂമിയില്‍ ആദ്യമായി അവതരിച്ച ആദം ഒരു പ്രവാചകന്‍ കൂടിയായിരുന്നു. മാര്‍ഗദര്‍ശനം മാനവരാശിയുടെയാകെ അനിവാര്യതയായതിനാല്‍ എല്ലാ ദേശങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌.

    വിശുദ്ധ ഖുര്‍ആന്‍ പറയുന്നു... "തീര്‍ച്ചയായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌ നിങ്ങള്‍ അള്ളാഹുവിനെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയുന്നതിന്ന്‌ വേണ്ടി" ( The Holy Quran   16:36).

  മറ്റൊരിടത്ത്‌ "മറിയമിന്റെ  മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക ഇസ്രായേല്‍ സന്താനങ്ങളെ ഞാന്‍ നിങ്ങളുടെ അടുക്കലേക്ക്‌ വന്ന നബിയാണ്‌. എന്റെ  മുമ്പിലുള്ള തൗറാത്തു (മൂസനബിയടെ ഗ്രന്ഥം) ശരി വെച്ച്‌ കൊണ്ടും അഹ്മദ്‌ എന്ന പേരോട്‌ കൂടി എന്റെ ശേഷം വരുന്ന ഒരു നബിയെ കുറിച്ചുള്ള സന്തോഷ വാര്‍ത്ത അറിയിച്ചും കൊണ്ടുമാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌" ( The Holy Quran -16:6].

    ദൈവ നിയുക്തരായ എല്ലാ പ്രവാചകന്മാരിലും

വിശ്വസിക്കേണ്ടത്‌ സത്യ വിശ്വാസത്തിന്റെ ഭാഗമാണ്‌.

  വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു, "നിങ്ങള്‍ പറയുക അള്ളാഹുവിലും അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ച്‌ കിട്ടിയതിലും ഇബ്രാഹിമിനും ഇസ്മായിലിനും ഇസ്ഹാക്കിനും യഅഖൂബിനും യഅഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും മൂസ, ഈസാ എന്നിവര്‍ക്കു നല്‍കപ്പെട്ടതിലും സര്‍വ്വ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവില്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വാസിച്ചിരിക്കുന്നു അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല ഞങ്ങള്‍ അവന്ന്‌ (അള്ളാഹുവിന്ന്‌) കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു' (The Holy Quran -2:136)

Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌