വേദ ഗ്രന്ഥങ്ങൾ ഇസ്ലാം തത്വവും ചരിത്രവും Part 5
വിശ്വസകാര്യങ്ങൾ | വേദ ഗ്രന്ഥങ്ങൾ
അതോടപ്പം തന്നെ ദൈവിക നിര്‍ദേശങ്ങളില്‍ മനുഷ്യരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ലന്ന് നൂറുശതമാനം ഉറപ്പുണ്ടാവുകയും വേണം. ഇന്ന് ലോകത്തുള്ള ദൈവിക ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് അവതരിച്ച അതേ രുപത്തില്‍ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും ഇടം നല്‍കാതെ ഒക്ഷരത്തിന്ന് പോലും ഏറ്റുകുറച്ചിലില്ലാതെ ഇന്നും നിലനില്‍ക്കുന്നത്.
ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ് "ഇതാണ് ഗ്രന്ഥം ഇതില്‍ സംശയമേയില്ല സൂക്ഷമത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നത്രെത ഇത് " (The Holy Quran -2:2) .
"വേദഗ്രന്ഥത്തെ (ഖുര്‍ആനിനെ) സത്യസന്ധതയോട് കൂടിയും മുന്‍വേദങ്ങളെ ശരിവെച്ചും കൊണ്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി ഉതിന്ന് മുമ്പ് അവന്‍ തനറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട് (ഇവക്കെല്ലാം പുറമെ സത്യാസത്യങ്ങളെ) വിവേചിക്കാനുള്ള കഴിവും അവന്‍ തന്നിരിക്കുന്നു (The Holy Quran -3:3-4).
ദൈവികമെന്ന് നൂറ് ശതമാനം ഉറപ്പുള്ള ഗ്രന്ഥങ്ങള്‍ മാത്രമെ മനുഷ്യന്ന് ആത്മ സംതൃപതി നല്‍കുകയുള്ളു. ജീവിതത്തില്‍ ശരിയെന്നോ തെറ്റെന്നോ വ്യക്തമായി മനസ്സിലാവാത്ത സഹചര്യത്തില്‍ തെറ്റിലേക്കാണ് മനുഷ്യന്‍ നീങ്ങുന്നത്.
അത്തരം സഹചര്യങ്ങളില്‍ ദൈവിക ഗ്രന്ഥം മനുഷ്യന്ന് വഴി കാണിക്കുന്നു. ദൈവം കാണിച്ചയഥാര്‍ത്ഥ പാതയിലൂടെ ജീവിക്കുമ്പോൾ ജീവിതം ദൈവത്തിനുള്ള സമര്‍പ്പണമാവുന്നു. സൃഷ്ടാവും സംരക്ഷകനും നീതിമാനും കാരുണ്യവാനുമായ അള്ളാഹുവിന്ന് മുമ്പില്‍ ജീവിതം സമര്‍പ്പിക്കപ്പെടുബോഴാണ് മനുഷ്യന് സമാധാനം കൈവരുന്നത്.
ഇസ്ലാമിക നിര്‍ദേശങ്ങള്‍ വളരെ ലഘുവും അതേ സമയം മഹത്തരവുമാണ്.
ഖുര്‍ആന്‍ അവതരണത്തിന് മുൻപും ശേഷവുമുണ്ടായിരുന്ന അറേബ്യന്‍ സമൂഹത്തെകുറിച്ച് പഠിച്ചാല്‍ തന്നെ ഖുര്‍ആന്‍ എത്രത്തോളം പ്രായോഗികമാണന്നും മനുഷ്യവംശത്തെ എത്രത്തോളം സ്വധീനിച്ചിരുന്നന്നും ബോധ്യമാകുന്നതാണ്.
"ഇത് വരെയും ശിഥിലീകൃതമായി പരസ്പരം പോരാടിയവരെ ഒതുക്കവും ഒരുമയുമുള്ള ഒരു സമുദായമാക്കി മാറ്റാന്‍ മാത്രം അനുവാചക ഹൃദയങ്ങളെ ആകര്‍ശിക്കുന്ന തരത്തില്‍ ശക്തമായും ബോധ്യം വരുത്തുന്ന രീതിയിലും അതവരോട് സംസാരിച്ചു, കാര്യം വ്യക്തമാണ് ഖുര്‍ആന്റെ സംവേദനക്ഷമത മഹത്തരമാണ്" ( Steingass - Dictionary of Islam )
ആദ്യകാല ജനതക്ക് ശാസനകളും നിരോധനങ്ങളും വിരളമായേ ആവശ്യമായിരുന്നുള്ളു തന്മൂലം ചില നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏടുകള്‍ മാത്രമായിരുന്നു അവതരിച്ചത്
അവ ആദം നബിആക്ക് പത്തും, ശീസ് നബി ആക്ക് അമ്പതും, ഇദ്രീസ് നബിക്ക് മുപ്പതും, ഇബ്രാഹീം നബി ആക്ക് പത്തും ഏടുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
വേദഗ്രന്ഥങ്ങള്‍ അവതരിച്ചത് മൂസ നബി (ആക്ക് തറാത്ത്, ദാവൂദ് നബി ആക്ക് സബൂര്‍. ഈസാ നബി (ആക്ക് ഇഞ്ചീല്‍. മുഹമ്മദ് നബി(സുക്ക് ഖുര്‍ആനുമാണ് ഇറക്കപ്പെട്ടത്.
കാലാന്തരത്തില്‍ പ്രബോധനങ്ങള്‍ വികലമാക്കപ്പെടുകയും വേദങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെയാണ് പ്രവാചകത്വത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് മുഹമ്മദ് നബി(സ)യും, അവസാനത്തെ വേദമായി ഖുര്‍ആനും അവതരിച്ചത്.
പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഖുര്‍ആനില്‍ യാതെരു മാറ്റത്തിരുത്തലുകളും ഉണ്ടായിട്ടില്ല, എന്നാല്‍ മൂന്‍ വേദങ്ങളുടെ തനത് രൂപം ഇന്ന് നിലവിലില്ല അവ അവതരിച്ച ഭാഷകള്‍ പോലും നിർജീവമാണ്.
എന്നാല്‍ ഖുര്‍ആനിന്റെ ഭാഷയായ അറബി ഇന്നും പ്രചരിച്ച് കൊണ്ടേയിരിക്കുന്നു. "ലോകത്തിലെ അറിയപ്പെടാത്ത ഒരു മൂലയിലെ അപരിഷ്കൃതരായ കാട്ടുവര്‍ഗക്കാരുടെ ഭാഷയായിരുന്ന അറബിയെ ഖുര്‍ആന്‍ വിശ്വവ്യാപകവും വിശ്വോത്തരവുമായ ഒരു ഭാഷയായും ശാസ്ത്രദര്‍ശനങ്ങളുടെ മാധ്യമമായും സാഹിതൃത്തിന്റെ അക്ഷയസ്രോതസ്സായും രൂപാന്തരപ്പെടുത്തി "( Steingass - Dictionary of Islam).
ഖുര്‍ആന്‍ പറയുന്നു... "ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ് നിശ്ചയം വിശ്വസ്തനായ മലക്ക് അത് നിന്റെ ഹൃദയത്തില്‍ അവതരിപ്പിച്ചു, ലോകര്‍ക്ക് നീ മുന്നറിയിപ്പ്നല്‍കാന്‍ വേണ്ടി സുവ്യക്തമായ അറബി ഭാഷയില്‍ "(The Holy Quran -26:192- 195).
സാംസ്‌ക്കാരിക രംഗത്ത് ഒന്നുമല്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ മൃഗസമാനരായി കഴിഞ്ഞിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് സാംസ്ക്കാരത്തിന്റെ പരമോന്നതങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ ഖുര്‍ആനിന്ന് തുല്ല്യമായി മറ്റൊരു വേദഗ്രന്ഥം മാനവ ചരിത്രത്തിലെവിടേയും കാണാനാവില്ല.
"പറയുക ഈ ഖുര്‍ആനിന്ന് സമമായത് കൊണ്ട് വരാന്‍ വേണ്ടി മനുഷ്യനും ജിന്നും ഒരുമിച്ച് ചേര്‍ന്നാലും ഇതിന്ന് സമമായത് അവര്‍ കൊണ്ട് വരികയില്ല അവര്‍ തമ്മില്‍ തമ്മില്‍ സഹായിച്ചിരുന്നാലും ശരി (The Holy Quran - 17:88).
ഖുര്‍ആന്റെ ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു.
പൂര്‍വ്വ പ്രവാചകന്മാരുടെതായ യാതൊരു ദൃഷ്ടാന്തവും ഇന്ന് കാണാനാവില്ല, മോശയുടെ പാമ്പാക്കാന്‍ ഉപയോഗിച്ചിരുന്ന വടിയും യേശു കാഴ്ച നല്‍കിയ വ്യക്തിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. എന്നാല്‍ മുഹമ്മദ് നബി(സ)ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തമായ ഖുര്‍ആന്‍ ഇന്നും അജുയ്യമായി നിലനില്‍ക്കുന്നു.
"ഖുര്‍ആനായിരുന്നു അദ്ദേഹം അവകാശപ്പെട്ട ഒരേ ഒരു അത്ബുദം എന്നും നിലനില്‍ക്കുന്ന അത്ബുദമെന്ന് അദ്ദേഹമതിനെ വിശേഷിപിച്ചു, തീര്‍ച്ചയായും അതൊരത്ഭുതം തന്നെയാണ് " (Boss worth Smith)
പ്രവാചകന്മാര്‍ പഠിപ്പിച്ചത് ഏത് പില്‍ക്കാലത്ത് കൂട്ടി ചേര്‍ക്കപ്പെട്ടത് ഏത് എന്ന് കണ്ടെത്താന്‍ പറ്റാത്തവിധം മുൻ വേദങ്ങളുടെ മൂല്ല്യം നശിക്കപ്പെട്ടു. ഇങ്ങിനെ മുന്‍വേദങ്ങളെല്ലാം തിരുത്തപ്പെടുകയോ മറച്ച് വെക്കുകയോ ചെയ്തപ്പോഴാണ് ഖുര്‍ആന്‍ അവതരിച്ചത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു
"വേദക്കാരെ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ച് കൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്ന് കൊണ്ട് നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയുന്നു നിങ്ങള്‍ക്കിതാ അള്ളാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു" (The Holy Quran -5:15).
മനുഷ്യകുലത്തിന്ന് മാര്‍ഗദര്‍ശനം നല്‍കുകയും സന്മാര്‍ഗപാതയിലൂടെ നടത്തി സമുദ്ധരിക്കലുമാണല്ലോ പ്രവാചകന്മാരുടെ ആഗമനോദ്ദേശം അവര്‍ ഒരിക്കലും ജനങ്ങളെ ദൂര്‍മാര്‍ഗത്തിലൂടെ വഴിനടത്തില്ല. ഖുര്‍ആന്‍ വിവരിക്കുന്ന പ്രവാചകന്മാരെല്ലാം മാനവരാശിക്കാകമാനം മാതൃകയാക്കാന്‍ യോഗ്യരാണ്. "ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന മാനവരാശിയുടെ ജീവിത സംഹിത തികച്ചും അന്തസുറ്റതാണ്. ഖുര്‍ആനിന്റെ ആദര്‍ശനിര്‍ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നവര്‍ തികച്ചും മാതൃകാപരവും പരിശുദ്ധവുമായ ഒരു ജീവിതമായിരിക്കും നമ്മുടെ മുമ്പില്‍ കാഴ്ചവെക്കുക. (The New popular Encyclopedia),
മറ്റെരു ഗ്രന്ഥം വിശദമാക്കുന്നതിങ്ങനെ.."'ഖുര്‍ആനിലെ ജീവിത കര്‍ത്തവ്യാനുഷ്ടാനങ്ങളുടെ തത്വസംഹിത ഉന്നതവും ഉല്‍കൃഷ്ടവുമാണ്. ഖുര്‍ആനില്‍ നില്‍ദേശിക്കുന്ന പെരുമാറ്റ സംഹിതകളും പ്രാര്‍ത്ഥനരീതികളും മറ്റും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതും ദൈവനിശ്ചയമനുസരിച്ചുള്ളവയും സത്യം, നീതി, ധര്‍മ്മം എന്നീ സദ്ഗുണങ്ങളില്‍ അധിഷ്ഠിതവുമാണ് " (Encyclopedia Americana.Vol: 16, Pag: 521)
പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി(സ)ക്ക് നാല്‍പത് വയസ് തികഞ്ഞപ്പോഴാണ് പ്രവാചകത്വ പദവിയോടപ്പം ഖുര്‍ആന്‍ അവതരിച്ചത് . മക്കയിലെ ഹിറാഗുഹയില്‍ ഏകനായിരിക്കുബോള്‍ ജിബ്രീല്‍ എന്ന മലക്ക് ഗബ്രിയേൽ മാലാഖ വന്ന് ഖുര്‍ആനിന്റെ സൂക്തങ്ങള്‍ പ്രവാചകന്ന് ഓതിക്കേള്‍പിച്ചു
"സൃഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ രക്തപിണ്‍ഡത്തില്‍ നിന്നാണവന്‍ സൃഷ്ടിച്ചത്. വായിക്കുക പേന കൊണ്ട് പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവന്‍ പാഠിപ്പിച്ചു' (The Holy Quran 96: 1-5).
ആദ്യം ഇറങ്ങിയ ഖുര്‍ആനിക സുക്തങ്ങളാണിവ തുടര്‍ന്ന് ഇരുപത്തിമൂന്ന് വര്‍ഷങ്ങളോളം പല ഘട്ടങ്ങളിലായി ദിവ്യസന്ദേശം ലഭിച്ച് കൊണ്ടിരുന്നു.
ജീവിക്കുന്ന സമൂഹത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിഞ്ഞ് കൊണ്ടായിരുന്നു ഖുര്‍ആന്റെ അവതരണം ദൈനം ദിനകാര്യങ്ങളില്‍ അതിടപ്പെട്ട് കൊണ്ടിരുന്നു.
മുസ്ലീംകളെ മാത്രം ഉണര്‍ത്തികൊണ്ടുള്ള ഒരു സന്ദേശമല്ല ഖുര്‍ആനിന്റെത്. ഏ മനുഷ്യസമൂഹമെ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് ഖുര്‍ആന്റെ ശൈലി.
പ്രവാചകാനുയായികള്‍ ഓരോ പ്രാവശ്യവും ഇറങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. വിശുദ്ധ ഖുര്‍ആനില്‍ ഇവ 30 ഭാഗങ്ങളിലായി 114,
അദ്ധ്യായങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ലോകവസാനം വരെ അത് നിലനില്‍ക്കുന്നതുമാണ് "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത് നാം തന്നെ അതിനെ കാത്ത് സുക്ഷിക്കുന്നതുമാണ് " (The Holy Quran 15:9).

Comments
Post a Comment