പരലോകവിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 6
വിശ്വസകാര്യങ്ങൾ | പരലോക വിശ്വാസം
ഹൃസ്വവും നിരര്‍ത്ഥകവുമായ ഒരവസ്ഥയല്ല, മരണാനന്തര ജ്ലീവിതത്തിലുള്ള വിശ്വാസം ഇസ്‌ലാമില്‍ അടിസ്ഥാന പ്രമാണമാണ്.
ഇസ്ലാം മനുഷ്യനും മനുഷ്യ ജീവിതത്തിന്നും വമ്പിച്ച പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. മനുഷ്യന്‍ സൃഷ്ടി ജാലങ്ങളിൽ അതുല്‍കൃഷ്ടനാണന്നും സൃഷ്ടാവായ അള്ളാഹുവിനല്ലാതെ അവന്‍ വിധേയനല്ലെന്നും അതുല്‍ഘോഷിക്കുന്നു.
മനുഷ്യന്റെ ഭൗതിക ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലം നല്‍കപ്പെടുക പരലോകത്ത് വെച്ചാണ്.
ഈ ലോകത്തെ ചെയ്തികള്‍ക്ക് ഇവിടെ തന്നെ ഫലം കിട്ടുകയില്ലന്നത് പകല്‍ പോലെ വ്യെക്തമാണ്, ഒരാളെ കൊന്നവനും ആയിരം പേരെ കൊന്നവനും ഈ ലോകത്ത് പരമാവധി നല്‍കാന്‍ കഴിയുക ഒരുവധം മാത്രമാണ്, മാത്രമല്ല കൊല ചെയ്യപ്പെട്ടയാളിന്റെ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട ആളിനെ തിരിച്ച് കിട്ടുകയുമില്ല.
ചുരുക്കത്തില്‍ നീധി ആഗ്രഹിക്കുന്ന മനുഷ്യാത്മാവിന്റെ തേട്ടമാണ് പരലോകം, കര്‍മ്മഫലം ലഭിക്കുന്ന ഒരു വേദിയില്ലങ്കില്‍ മനുഷ്യജീവിതം നിരര്‍ത്ഥകമായിരിക്കും.
ശ്വാസചോസം തീരുന്നതോടെ ജീവിതം അവസാനിച്ചുവെന്ന വിശ്വാസം അര്‍ത്ഥശുന്യമാണ്
പരലോകത്തെ കുറിച്ചുള്ള വിശ്വാസമാണ് ജീവിതത്തെ സമാധാനപൂര്‍ണ്ണവും സന്മാര്‍ഗ നിരതവുമാക്കുന്നത്. അപൂര്‍ണ്ണതകളുടെ അസ്വാസ്ഥ്യങ്ങളില്‍ നിന്ന് മനുഷ്യന് മോചനം നല്‍കുന്ന ഒരിടമായാണ് സത്യവിശ്വാസി പരലോകത്തെ കാണുന്നത്. സുകൃതം ചെയ്തവര്‍ സ്വര്‍ഗത്തിലേക്കും തിന്മയില്‍ വിരാജിച്ചവര്‍ നരകത്തിലേക്കും പ്രവേശിപ്പിക്കപ്പെടുന്നു. പരലോകത്തെ കുറിച്ച് അശ്രദ്ധരായി കഴിയുന്നവരോട്
ഖുര്‍ആന്‍ ചോദിക്കുന്നു "നിങ്ങളെ യാതൊരു ലക്ഷ്യവും കൂടാതെ നാമങ്ങ് സൃഷ്ടിച്ച് വിട്ടിരിക്കുകയാണന്നും നിങ്ങളെ നമ്മുടെ അടുക്കലേക്ക് തിരിച്ച് കൊണ്ട് വരികയില്ലന്നും നിങ്ങള്‍ വിശ്വസിച്ച് പോയോ?" (The Holy Quran 117).
"സൈന്ധവ നാഗരികതയിലും വേദകാലത്തും ഇന്ത്യയില്‍ നിലനിന്നിരുന്നത് പരലോകത്തെകുറിച്ചുള്ള വിശ്വാസമായിരുന്നു പിന്നീട് ചാതുര്‍വര്‍ണ്യ വ്യവസ്തയനുസരിച്ച് വൈഷ്ണവമതത്തെ മാറ്റിമറിക്കുന്നതിന്റെ ഭാഗമായാണ് പുനര്‍ജന്മ വിശ്വാസം ഉണ്ടായത്,
വേദകാലത്തെ ഋഷിമാർ ഈ ലോകത്തില്‍ നിന്നും വിഭിന്നമായ മറ്റൊരു ലോകമുണ്ടന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാന്തരം സല്‍ക്കര്‍മ്മികള്‍ പോവുക അവരവിടെ ആനന്ദപൂര്‍വ്വം ജീവിക്കുന്നുതാണ്, താഴെയുള്ള പാതാളം അന്ധകാരമായ നരകലോകമാണ്. അവിടേക്കാണ് ദുഷ്ക്കര്‍മ്മികള്‍ പോവുന്നത്. (രാഹുല്‍ സാംകൃത്യായന്‍ - വിശ്വദര്‍ശനങ്ങള്‍ 2: 552).
ഇഹലോകത്തിലെ സുഖവും ദുഖവുമെല്ലാം നശ്വരമാണ്. ഇഹലോകത്തെ ജീവിതം കൊണ്ട് പരലോകത്ത് സ്വര്‍ഗപ്രവേശനം നേടുന്നതാണ് ജീവിതവിജയം. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്കു പൂര്‍ണ്ണമായും നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റി നിറുത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കമ്പളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല" (The Holy Quran 3:185)..

Comments
Post a Comment