വിധിവിശ്വാസം ഇസ്ലാം തത്വവും ചരിത്രവും Part 7
വിശ്വസകാര്യങ്ങൾ | വിധി വിശ്വാസം
സകല സൃഷ്ടികളുടെയും അന്നവും ആയുസും മറ്റുമെല്ലാം ദൈവ സമക്ഷം രേഖപ്പെട്ട് കിടക്കുന്നു അള്ളാഹുവിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന് പോലും ദൈവവിധിയില്‍ നിന്ന് മുക്തനാവാനാവില്ല സ്വയം ചലിപ്പിക്കാന്‍ കഴിയുന്ന ഏതാനും ബാഹ്യ അവയവങ്ങള്‍ക്കു പിന്നില്‍ തന്നെ ദൈവിക ശക്തിയാണുള്ളത്.
നമ്മുടെ ആകാരം മുതല്‍ വികാരം വരെ ജീനുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി ആധുനിക ജനിതകശാസ്ത്രം പറയുന്നു. മനുഷ്യ ശരീരത്തില്‍ ദിനേന നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജീനുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ.
മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും
വ്യവസ്ഥകളുമെല്ലാം പ്രവൃത്തിക്കുന്നത് ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്.
ഖുര്‍ആന്‍ പറയുന്നു "ഒരു ദീര്‍ഘായുസ് നല്‍കപ്പെട്ടയാള്‍ക്കും ആയുസ് നീട്ടി കൊടുക്കപ്പെടുന്നതോ അയ്യാളുടെ ആയുസില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല, തീര്‍ച്ചയായും അത് അള്ളാഹുവിന്ന് എളുപ്പമുള്ളതാകുന്നു"
നന്മയും തിന്മയും തെരഞ്ഞെടുത്ത് പ്രവൃത്തിക്കാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്യം നല്‍കപ്പെട്ടതിനാലാണ് സന്മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും നിമിത്തമാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യന് സാധിക്കുന്നത്.

Comments
Post a Comment