സത്യസാക്ഷ്യം ഇസ്ലാം തത്വവും ചരിത്രവും Part 8

 ഇസ്ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങള്‍

നന്മ നിറഞ്ഞ ജീവിതം നയിക്കാനുപയുക്തമായ ആത്മീയ മനോഭാവം സദാനില നിര്‍ത്തുവാനുതകുന്ന ചില അനുഷ്ഠാന കര്‍മ്മങ്ങള്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു വിശ്വാസവും അനുഷ്ഠാനവും പരസ്പരം ബന്ധപ്പെട്ട്‌ കിടക്കുന്നു.

    നന്മനിറഞ്ഞ ജീവിതം നയിക്കുന്നതിലൂടെ ദൈവപ്രീതി നേടുകയാണ്‌ മതത്തിന്റെ ലക്ഷ്യം.

നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള വഴികള്‍ ഈ ലോകത്തുണ്ട്‌ അവ തെരഞ്ഞെടുക്കുന്നതിലൂടെയാണ്‌ ഒരുവന്‍ പാപിയും പുണ്യവാനുമാകുന്നത്‌.

     "ഒരാള്‍ അണുമണി തൂക്കം നന്മ ചെയ്താല്‍ അത്‌ അവന്ന്‌ തന്നെ, അണുമണിതുക്കം തിന്മചെയ്താലും അതിന്റെ ശിക്ഷ അവന്ന്‌ തന്നെ". താഴെ വിവരിക്കുന്നവയാണ്‌ ഇസ്‌ലാമിലെ അനുഷ്ഠാനകര്‍മ്മങ്ങള്‍

സത്യസാക്ഷ്യം 

     മതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്‌. ആ വിശ്വാസത്തെ ദൃഡവല്‍ക്കരിക്കുകയാണ്‌ സത്യസാക്ഷ്യം ചെയുന്നത്‌.

    ഇസ്ലാമിക വിശ്വാസം ശരിയായ്‌ ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണ്‌ ഒരാള്‍ മുസ്ലിമാകുന്നത്‌. സത്യസാക്ഷ്യം മനസില്‍ ഉറച്ച പ്രഖ്യാപനമായിരിക്കണം. എങ്കില്‍ മാത്രമെ ഇസ്‌ലാമിക ചൈതന്യം അവനിലുണ്ടാവുകയുള്ളു.

   നാമം കൊണ്ട്‌ മുസ്‌ലിമാവുകയില്ല, അത്പോലെ നിര്‍ബന്ധിച്ചും ഒരാളെയും വിശ്വാസിയാക്കുവാന്‍ കഴിയുകയില്ല.

  അശ്ഹദു "ഞാന്‍ സാക്ഷ്യം വഹിക്കുന്നു" അന്‍ലാ ഇലാഹ ഇല്ലള്ളാഹു "അള്ളാഹു അല്ലാതെ ആരാധ്യനില്ലന്നും " വഅശ്ഹദു അന്ന മുഹമ്മദു റസൂലുള്ളാ "

മുഹമ്മദ്‌ നബി(സ) അള്ളാഹുവിന്റെ ദൂതനാണന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു." ഇതാണ്‌ സത്യസാക്ഷ്യം.

   ദൈവത്തിന്റെ ഏകത്വവും മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വവും അംഗീകരിച്ച്‌ പ്രവൃത്തിക്കുന്നതിലൂടെ ഒരുവന്‍ മുസ്ലിമാകുന്നു. സൃഷ്ടാവിനെ മാത്രം ആരാധിക്കുകയെന്ന ഇസ്ലാമിക തത്വം മനുഷ്യനെ വിനയാനീതനും അതോടപ്പം ആത്മാഭിമാനമുള്ളവനുമാക്കുന്നു.

     മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുന്നതിലൂടെ പ്രവാചകചര്യ പിന്‍പറ്റല്‍ സത്യ വിശ്വാസിയുടെ അനിവാര്യ ഘടകമായി തീരുന്നു.

   ഖുര്‍ആനും തിരുചര്യയുമാണ്‌ ഒരു മുസല്‍മാന്റെ മാര്‍ഗദര്‍ശനം. ഇവ തമ്മില്‍ യാതൊരുവിധ പൊരുത്തകേടുകളോ വൈരുദ്ധ്യങ്ങളോ ഇല്ല. സകലമാന കഴിവുകളുടെയും ഉടമസ്ഥാവകാശിയും രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനും ലോകങ്ങളെയും നമ്മെയും സൃഷ്ടിച്ച്‌ പരിപാലിക്കുന്നവനുമായ അള്ളാഹുവിന്ന്‌ മാത്രമാണ്‌ നമ്മുടെ ആരാധനകള്‍ അര്‍പ്പിക്കേണ്ടത്‌.


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌