നമസ്‌ക്കാരം ഇസ്ലാം തത്വവും ചരിത്രവും Part 9
ഇസ്ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ | നമസ്ക്കാരം
അവകള്‍ ളുഹര്‍ മധ്യാഹ്ന നേരത്തും, അസര്‍ സായാഹ്‌ന നേരത്തും, മഗ്രിബ് സന്ധ്യസമയത്തും ഇശാ നിശാസമയത്തും സുബഹി പ്രഭാതവേളയിലുമാണ് നടത്തപ്പെടുന്നത്.
ഓരോ പ്രാര്‍ത്ഥനക്കും വേണ്ടി ക്ഷണിച്ച് കൊണ്ടുള്ള ബാങ്ക് വിളി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചക കാലം മുതല്‍ അനസ്യുതം തുടര്‍ന്ന് പോരുന്നു.
ബാങ്കുവിളിയിൽ പറയുന്നത്
"അള്ളാഹു ഏറ്റവും വലിയവന്‍, അള്ളാഹുവല്ലാതെ ഒരു ആരാധ്യനുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് നബി(സ) അള്ളാഹുവിന്റെ ദൂതനാണന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു, നമസ്ക്കാരത്തിലേക്ക് വരു, വിജയത്തിലേക്ക് വരൂ, അള്ളാഹു ഏറ്റുവും വലിയവന്‍, അള്ളാഹുവല്ലാതെ ഒരാരാധ്യനുമില്ല'.
ദൈവത്തിന്റെ മഹത്വവും ഏകത്വവും വിളിച്ചറിയിക്കുന്ന ഈ ശബ്ദംലോകത്തെപ്പോഴും നിലനില്‍ക്കുന്നു.
മുസ്ലീംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക മൂല്ല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അവരുടെ ജീവിതം വളരെ ആശ്വാസം നല്‍കുന്നതും ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ പര്യപ്തമായതുമാണ്. അതോടപ്പം സത്യവിശ്വാസികള്‍ക്ക് ജീവിതത്തിലുടനീളം ആത്മീയ ശാന്തി നല്‍കുന്ന മഹത്തായ ആരാധന കൂടിയാണ് നമസ്ക്കാരം.
നമസ്‌ക്കാരം ഒരു സമൂഹ പ്രാര്‍ത്ഥനയാണ്. പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും വിദേശിയും സ്വദേശിയും സമത്വത്തിന്റെ പ്രതീകമായ് അണിയായ് നിന്നു കൊണ്ടുള്ള ഈ പ്രാര്‍ത്ഥന അള്ളാഹുവിന്ന് മുന്നില്‍ ഒന്നിക്കുന്നതോടപ്പം വര്‍ഗ വര്‍ണ്ണ ദേശ വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
അതോടപ്പം മനുഷ്യനെ സംസ്ക്കാര സമ്പന്നനും സദ്‌വൃത്തനുമാക്കുന്നു. "നിത്യവും അഞ്ച് നേരം സ്നാനം ചെയുന്നവന്റെ ശരീരം എന്തുമാത്രം ശുദ്ധമായിരിക്കുമോ അത് പോലെ അഞ്ച് നേരം നമസ്‌ക്കരിക്കുന്നവന്റെ മനസ് ശുദ്ധവും ഭയരഹിതവുമായിരിക്കും", "നമസ്‌ക്കാരം നീചകൃത്യങ്ങളെയും നിഷിദ്ധ കര്‍മ്മങ്ങളെയും തടഞ്ഞ് നിർത്തും " (The Holy Quran -29:45).
ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ദിശയെ ഏകീകരിച്ച് കൊണ്ട് മക്കയിലുള്ള കഅബാലയത്തിന്ന് അഭിമുഖമായി നിന്നു കൊണ്ടാണ് ലോകത്തെമ്പാടുമുള്ള മുസ്ലീംകള്‍ നമസ്ക്കരിക്കേണ്ടത്. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ത്ഥന രീതിയോട് മുസ്ലീംകളുടെ പ്രാര്‍ത്ഥന രീതി സാമ്യമുള്ളതായി പറയപ്പെടുന്നു,
മുട്ടുകുത്തി നെറ്റി നിലത്ത് പതിപ്പിച്ച് കൊണ്ട് തന്നെയാണ് അബ്രഹാമും (ഉല്‍പത്തി - 1/:3). ഏലിയാവും (രാജാക്കന്മാര്‍ - 18:3) മോശയും (സംഖ്യ -26:0) അഹരോനും (ദാനിയല്‍ -6:10] ദാനിയലും (മത്തായി -29:.39)] യേശുവുമെല്ലാം പ്രാര്‍ത്ഥിച്ചതെന്ന് വേദഗ്രന്ഥങ്ങളില്‍ കാണാം. (എം എം അക്ബര്‍ - ഇസ്ലാം സത്യമാര്‍ഗം)
വിശ്വാസിയുടെ ഹൃദയത്തില്‍ നിന്നുയരുന്ന ഭക്തിയും പ്രാര്‍ത്ഥനകളുമാണ് നമസ്‌ക്കാരത്തിന്റെ പ്രധാന ഘടകങ്ങള്‍ അവയില്ലാത്ത നമസ്ക്കാരം ശരിയായ ഫലം നല്‍കുന്നില്ല.
ഖുര്‍ആന്‍ ഉണര്‍ത്തുന്നു. "എന്നാല്‍ തങ്ങളുടെ നമസ്‌ക്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌ക്കാരക്കാര്‍ക്കാകുന്നു നാശം"(The Holy Quran -107:4-7).
എല്ലാ വെള്ളിയാഴ്ചയും മധ്യാഹ്നസമയത്ത് നടക്കുന്ന ജുമുഅ നമസ്ക്കാരത്തിനു മുമ്പായി ഖുതുബയും (മതപ്രഭാഷണവും) നിര്‍വഹിച്ച് വരുന്നു.
ഒരു മുസല്‍മാന്റെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് നമസ്ക്കാരം.
രോഗികള്‍ക്കും യാത്രക്കാര്‍ക്കും നമസ്ക്കാരത്തില്‍ ചില ഒഴിവുകള്‍ അനുവദിച്ചിട്ടുണ്ട്. നില്‍ക്കാന്‍ കഴിവില്ലാത്തവന്‍ ഉരുന്നും അതിന്നും കഴിയാത്തവന്‍ കിടന്നും അതിന്നും കഴിവില്ലാത്തവന്‍ മനസ് കൊണ്ടും നമസ്‌ക്കരിക്കണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദ്ദേശം.
നമസ്‌ക്കാരം മുറപോലെ അനുഷ്ഠിക്കുന്ന ഒരാളുടെ ജീവിതത്തില്‍ തിന്മകള്‍ കടന്ന് വരാനുള്ള സാധ്യത വളരെ വിരളമാണ് കാരണം
നമസ്‌ക്കാരം ദൈവികസ്മരണയില്‍ നിന്ന് വ്യെതിചലിക്കാന്‍ സമയം അനുവദിക്കുന്നില്ല അത് കാരണം പൈശാചികമായ പ്രലോഭനങ്ങളില്‍ നിന്ന് അവന്ന് രക്ഷ നേടാനാവുന്നു.

Comments
Post a Comment