മുസ്ലീംകളും ശാസ്ത്ര ലോകവും ഇസ്ലാം തത്വവും ചരിത്രവും Part 26

 മുസ്ലീംകളും ശാസ്ത്ര ലോകവും

    ശാസ്ത്രലോകം ഒന്നുമല്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ അവതരിച്ച, ഖുര്‍ആനില്‍ ഒരുപാട്‌ ശാസ്ത്രീയ സത്യങ്ങള്‍ ഉള്ളതായി തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തെകുറിച്ച്‌ പഠിച്ച്‌ പ്രപഞ്ചനാഥനെ അറിയാനാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നത്‌. പ്രപഞ്ചത്തെ കുറിച്ചുള്ള ഖുര്‍ആനിലെ പരാമര്‍ശങ്ങളാണ്‌ വിവിധ വിജ്ഞാന ശാഖയിലേക്ക്‌ മുസ്‌ലീം സമൂഹത്തെ നയിച്ചത്‌. 

    പൂര്‍വ്വികരായ മുസ്‌ലീം സമൂഹം വിജ്ഞാനത്തിന്ന്‌ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു, കൊര്‍ഡോവയില്‍ തന്നെ നാല്‍ ലക്ഷത്തോളം പുസ്തകങ്ങളുള്ള പതിനേഴ്‌ ലൈബ്രറികള്‍ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. അതേസമയം ഇതര മതവിദഭാഗക്കാര്‍ വിജ്ഞാനത്തിനെതിരെ പുറം തിരിഞ്ഞ്‌ നില്‍ക്കുകയായിരുന്നു,  ഭൂമി ഉരുണ്ടതാണന്ന്‌ പറഞ്ഞതിന്റെ

പേരില്‍ പോപ്പ്‌ പോള്‍ അഞ്ചാമന്‍ ഗലീലിയോ എന്ന ശാസ്ത്രജ്ഞനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടു, 

     കാരണം പരമ്പരാഗതമായ വിശ്വാസത്തിന്‌ എതിരായിരുന്നു ഭൂമി ഉരുണ്ടതാണന്ന ശാസ്ത്രീയമായ കണ്ടെത്തല്‍ അവസാനം സ്വന്തം ജീവന്ന്‌ വേണ്ടി ഗലീലിയോ തന്റെ പ്രഖ്യാപനം പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ "ഇസ്ലാമിന്റെ ചരിത്രത്തില്‍ ശാസ്ത്രജ്ഞന്മാർ പീഡിക്കപ്പെട്ട ഒരറ്റ സംഭവം പോലുമില്ല, മധ്യകാലത്ത്‌ ഇന്നുള്ള അത്രയും മുസ്‌ലീം പ്രതിഭാശാലികളെ നമ്മുക്ക്‌ കാണാം" (George Sarton - Introduction to the History of Science). 

      മതവിശ്വാസികള്‍ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ വായിക്കരുതെന്ന്‌ 1206 ല്‍ പാരീസില്‍ ചേര്‍ന്ന ചര്‍ച്ച്‌ മേധാവികളുടെ യോഗം തിരുമാനിച്ചിരുന്നു. അത്‌ വലിയ പാപമായി കണക്കാക്കിയിരുന്നു. പൂര്‍വ്വികന്മാരായ മുസ്ലീംകള്‍

വിജ്ഞാനത്തിന്ന്‌ മതിയായ പ്രാധാന്യം നല്‍കിയിരുന്നു. അതിനാല്‍ അവര്‍ക്ക്‌ സര്‍വ്വ മേഘലകളിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ഖലീഫ അസീസിന്റെ കൈറോവിലെ ഗ്രന്ഥപുരയില്‍ പതിനാറ്‌ ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നു. 891 ബഗ്ദാദില്‍ മാത്രം നൂറ്‌ ഗ്രന്ഥാലയങ്ങളുണ്ടായിരുന്നു. ഒന്നര മില്ല്യന്‍ ഫ്രാങ്ക്‌ (നാന്നൂറ്‌ മില്ല്യന്‍ ഇന്ത്യന്‍ രൂപ) ആയിരുന്നു പുസ്തകം വാങ്ങാനായി മദ്റസ നിസാമിയ വര്‍ഷാന്തം നീക്കി വെച്ചിരുന്നത്‌. 

    "ഖുര്‍ആനിന്റെ അവതരണത്തോട്‌ കൂടി നിയമവിജ്ഞാനത്തിന്റെ വളര്‍ച്ചയുണ്ടായി അതോടപ്പം തന്നെ ശാസ്ത്രവും സാഹിത്യവും പുരോഗതി പ്രാപിച്ചു. ഖുര്‍ആന്റെ പഠനഫലമായി ശാസ്ത്രം, സാഹിത്യം, സദാചാര ധാര്‍മ്മിക മുല്ല്യങ്ങള്‍ രൂപപ്പെട്ടു". (Encyclopedia of Britannica. Vol: 6, Pag: 595)

    ഇസ്‌ലാമില്‍ ശാസ്ത്രപഠനത്തിന്ന്‌ പ്രചോദനം നല്‍കുന്ന ചില അനുഷ്ഠാനങ്ങള്‍ തന്നെയുണ്ട്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലില്‍ നിന്ന്‌ നമസ്‌ക്കരിക്കാനായി ഖിബ്‌ല  നിര്‍ണ്ണയിക്കല്‍, നമസ്ക്കാരത്തിന്റെ സമയം നിര്‍ണ്ണയം, സക്കാത്തിന്റെയും അനന്തരവകാശത്തിന്റെയും വിതരണത്തിന്ന്‌ വേണ്ട കണക്കുകള്‍ എന്നിവക്ക് വിവിധ വിജ്ഞാനങ്ങള്‍ ആര്‍ജിക്കേണ്ടതാവശ്യമാണ്‌.    

     കൂടാതെ ഒരു ഗ്രാമത്തില്‍ വൈദൃശാസ്ത്രം അറിയുന്ന ഒരാള്‍ പോലുമില്ലങ്കില്‍ ഒരാളെങ്കിലും വൈദൃശാസ്ത്രം പഠിക്കണമെന്ന്‌ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. തന്മൂലം മുസ്ലീംകള്‍ ലോകത്തിന്ന്‌ ജ്ഞാനത്തിന്റെ വെളിച്ചം നല്‍കാന്‍ കഴിയുന്നതെല്ലാം ചെയ്തു. അറിവിന്റെ വാതയാനങ്ങള്‍ ആര്‍ക്കുമുമ്പിലും അടചിട്ടില്ല. പിന്‍ഗാമികള്‍ക്ക്‌ വളരെ മുതല്‍ കൂട്ടായിരുന്നു ആ വിജ്ഞാന സമ്പത്തുകള്‍.

     ജോര്‍ജ്‌ സാര്‍ട്ടണ്‍ പറയുന്നു... "മധ്യനൂറ്റാണ്ടിലെ സകല പുരോഗതിയുടെയും കാരണക്കാര്‍ മുസ്ലീംകളാണ്‌. അടിസ്ഥാന നിയമങ്ങള്‍ കൂടുതല്‍ പ്രതിപാദിക്കുന്ന ഗഹനമായ ശാസ്ത്രീയ ഗ്രന്ഥങ്ങളെല്ലാം അറബി ഭാഷയിലാണുള്ളത്‌. അറബി ഭാഷ വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ഭാഷയാണ് "(George Sarton -Introduction to the History of Science).    

      ഇബ്‌നുസീന (അവിസെന്ന) യുടെ ഖാനൂന്‍ എന്ന വൈദൃശാസ്ത്ര ഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം വരെ യൂറോപ്പ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പാഠ്യവിഷയമായിരുന്നു. ഇതൊരു നിസ്തുലമായ ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന്‌ മാത്രമല്ല. ഇതിന്ന്‌ തുല്ല്യമായ മറ്റൊരു ഗ്രന്ഥം ലോകം ഇന്നേവരെ ദര്‍ശിചിട്ടില്ല. ഇന്ന്‌ പഠനം നടന്ന്‌ കൊണ്ടിരിക്കുന്ന മിക്കരോഖങ്ങളെ കറിച്ചും ഖാനൂനില്‍ പ്രതിപാദനമുണ്ട്‌.

     മുസ്ലീംകളുടെ വിജ്ഞാന സമ്പത്ത്‌ ആര്‍ക്കും യഥേഷ്ടം കരസ്ഥമാക്കാന്‍ കഴിയുമായിരുന്നു. അതിന്ന്‌ നിരോധനങ്ങളോ പകര്‍പ്പവകാശ സംബന്ധമായ നിയമ തടസങ്ങളോ ഉണ്ടായിരുന്നില്ല. ഇന്ന്‌ ശാസ്ത്രലോകത്തിന്റെ കുത്തവകാശം യൂറോപ്പ്യര്‍ക്കാണല്ലോ. പല അറബി ഗ്രന്ഥങ്ങളും സ്വന്തം ഭാഷയിലേക്ക്‌ മാറ്റി സ്വന്തം കൃതിയായി അഭിമാനിക്കുന്ന ഒട്ടേറെ പേര്‍ വര്‍ഷങ്ങളോളം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാം കാലങ്ങള്‍ക്ക്‌ ശേഷം മുസ്ലീംകളുടെ സംഭാവന ലോകം അംഗീകരിച്ചുവെങ്കിലും മുസ്ലീംകളായ ഒട്ടനവധി ശാസ്ത്രജ്ഞന്മാര്‍ക്ക്‌ അര്‍ഹതപ്പെട്ട അംഗീകാരം ലോകം നല്‍കിയിട്ടില്ല. ശാസ്ത്രത്തിന്ന്‌ അടിത്തറ നല്‍കിയ മുസ്‌ലീംകളായ ശാസ്ത്രജ്ഞന്മാരെ കുറിച്ച്‌ ബഹുജനം അജ്ഞരാണ്‌.

     ലോക പ്രശസ്ത ശാസ്ത്രഇഞമാരില്‍ പ്രമുഖന്‍ ഇബനു സിന (A.D 980), രസതന്ത്രത്തിന്റെ പിതാവായ അബുമൂസ ജാബിറുബ്നു ഹയ്യാന്‍ (737), വിശ്വപ്രസിദ്ധ ഭിഷ്വഗരനായ അബൂബക്കര്‍ അല്‍ റാസി (864), രണ്ടാം അരിസ്റ്റോട്ടിലെന്നറിയപ്പെടുന്ന അബുനസ്റുല്‍ ഫറാബി (874), വിവിധങ്ങളായ ശാസ്ത്രങ്ങളുടെ കര്‍ത്താവായ ഇബ്നു ഹൈസം (965), ലോകം കണ്ട ഏറ്റവും വലിയ ബുദ്ധി ജീവി എന്ന ഖ്യാതിനേടിയ അബു റൈഹാന്‍ അല്‍ ബിറൂനി 973), തുടങ്ങി ഒട്ടനവധി പേര്‍ ഇന്ന്‌ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്‌.     

     മത ഭൗതിക  സമന്നയത്തിന്റെ  ഉജ്വല നേട്ടമായിരുന്നു പൂര്‍വ്വിക മുസ്ലീംകള്‍ അവര്‍ ഓരോ സമയം പണ്ഡിതരും സാമൂഹിക പ്രവര്‍ത്തകരും സേനാനായകരും ഭിശ്വഗരന്മാരും ശാസ്ത്രജ്ഞരുമായിരുന്നു  

മുസ്ലീംകള്‍ ശാസ്ത്രീയ മേഘലകളില്‍ മുന്നേറി കൊണ്ടിരിക്കുബോള്‍ ഇതര മതവിഭാഗങ്ങള്‍ ശാസ്ത്രത്തിനെതിരായിരുന്നു. 

     ജവഹര്‍ലാല്‍ നെഹ്റു വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ തുനിഞ്ഞപ്പോള്‍ ഇന്ത്യയിലെ അന്നത്തെ സാമൂഹികാവസ്ഥ അനുവദിച്ചിരുന്നില്ല. കടല്‍ കടന്ന്‌ യാത്ര ചെയ്താല്‍ മതത്തില്‍ നിന്ന്‌ ഭൃഷ്ട്‌ കല്‍പിച്ചിരുന്നു. ചന്ദ്രനെ ആരാധ്യവസ്തുവായി കണ്ടിരുന്നതിനാല്‍ ചന്ദ്രനില്‍ കാല്‌ കുത്തുന്നത്‌ അവര്‍ക്ക്‌ സങ്കല്‍പിക്കാനാകുമായിരുന്നില്ല, എന്നാല്‍ ഇസ്‌ലാമില്‍ മതവും ശാസ്ത്രവും ഭിന്നവഴികളല്ല, പിന്തുടരുന്നത്‌. "ഇസ്‌ലാം മതം യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ ഏറ്റവും പ്രചോദക ശക്തിയാണ്‌ " (Rom Landaw).

     ഖുര്‍ആനിലൂടെ അള്ളാഹു പറയുന്നു.. "ആകാശഭൂമികളില്‍ എന്താണുള്ളതെന്ന്‌ നിങ്ങള്‍ നോക്കുവിൻ ". (The Holy Quran :Younus 101) "ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകല്‍ മാറ്റത്തിലും ബുദ്ധിമാന്മാര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌ "(The Holy Quran 3: 190), അതോടപ്പം "ചൈനയില്‍ പോയെങ്കിലും നിങ്ങള്‍ വിജ്ഞാനം ആർജ്ജിക്കുക". എന്ന പ്രവാചക നിര്‍ദേശവും മുസ്‌ലീം സമൂഹം വിജ്ഞാനത്തിന്ന്‌ മതിയായ പ്രാധാന്യം നല്‍കാന്‍ നിമിത്തമായിരുന്നു. മുസ്‌ലീംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമായും മുസ്ലീംകളുടെ വിജ്ഞാന സ്രോതസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. എങ്കിലും വിവിധ വിജ്ഞാന മേഘലകളില്‍ മുസ്ലീംകള്‍ പുരോഗതി കൈവരിക്കുകയുണ്ടായി.

     "കത്തോലിക്ക സഭയുടെ അന്ധവിശ്വാസങ്ങളും അസഹിഷ്ണുതയും മൂലം കുഴിച്ച്‌ മൂടപ്പെട്ട യവനദര്‍ശനങ്ങളുടെ വിലമതിക്കാനാവാത്ത നിക്ഷേപങ്ങള്‍ അറബികളില്ലായിരുന്നുവെങ്കില്‍ ലോകത്തിന്ന്‌ എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു അവരുടെ ശിഷ്യനായിരുന്നു ആധുനിക ശാസ്ത്രീയ രീതിയുടെ ഉപജ്ഞാതാവായ റോഇര്‍ ബേക്കണ്‍ പോലും" (M.N Roy). "മുസ്ലീംകള്‍ യവനദര്‍ശനം കണ്ടെത്തിയതിന്റെയും യൂറോപ്പിലേക്ക്‌ സംക്രമിച്ചതിന്റെയും കഥ തമസ്സില്‍ നിന്ന്‌ ജ്യോതിസ്സിലേക്കുള്ള മനുഷ്യ വര്‍ഗത്തിന്റെ പുരോഗതിയിലെ എറ്റവും ഉജജലമായ അദ്ധ്യായമാണ് " (Rom Landaw).

     പാശ്ചാത്യര്‍ക്ക്‌ വിജ്ഞാനം പകര്‍ന്ന്‌ കൊടുത്തത്‌ മുസ്‌ലീകളായിരുന്നു ഒട്ടനവധി വിജ്ഞാനശാഖകളില്‍ അവര്‍ ഗവേഷണം നടത്തിയിട്ടുണ്ട്‌ മുസ്‌ലീം രാജ്യങ്ങളായിരുന്നു ശാസ്ത്രങ്ങള്‍ക്ക്‌ അടിസ്ഥാന വിജ്ഞാനങ്ങള്‍ നല്‍കിയത്‌,  അക്കാലഘട്ടത്തില്‍ യുറേപ്പ്‌ അജ്ഞതയിലും അന്ധകാരത്തിലും ആപതിച്ചിരിക്കുകയായിരുന്നു" ചരിത്രത്തിന്റെ വെള്ളിത്തിരയില്‍ അറബികള്‍ പ്രത്യക്ഷപെട്ടില്ലായിരുന്നു എങ്കിൽ യുറോപ്പിന്റെ തന്നെ ഉയര്‍ത്തിഴുന്നേല്‍പ്‌ അനേക നുറ്റാണ്ടുകള്‍ വൈകിയേനെ" (Pro. Library),

        "ലോകത്തിന്ന്‌ അറബി നാഗരികതയുടെ ഏറ്റവും വലിയ സംഭാവന തന്നെ ആധുനിക ശാസ്ത്രമാണ്‌ ഗവേഷണവും വൈജ്ഞാനിക വസ്തുക്കളുടെ ശേഖരണവും സൂക്ഷ്മമായ ശാസ്ത്രരീതികളും ദീര്‍ഘമായ നിരീക്ഷണവും ഗ്രീക്ക്‌ മനോദാവത്തിന്നപരിചിതമായിരുന്നു, ഇവ യൂറോപ്പിന്ന്‌ നല്‍കിയത്‌ അറബികളായിരുന്നു"(Briffault -Making of Humanity)     

     "അറേബ്യന്‍ സംസ്‌ക്കാരത്തിന്റെ നവോത്ഥാനമുളവാക്കിയ സ്വധീനത്തിലാണ്‌ യഥാര്‍ത്ഥ റിനയസന്‍സ്‌ ആരംഭിച്ചത്‌. ആ സംസ്ക്കാരത്തിന്റെ സ്വാധീനമേറ്റതു  മുതല്‍ക്കാണ്‌ ഒരു പുതിയ ജീവിതത്തിന്റെ ആരംഭം കുറിക്കപ്പെട്ടത് " (George Sarton- Introduction for the History of Science). 

     776 ല്‍ ഇബ്രാഹിം ഇബ്നു ജൂന്‍ദുബ്‌ (ഇസ്തൂര്‍ലാബ്‌) എന്ന നക്ഷത്ര നിരീക്ഷണ ഉപകരണം കണ്ടുപിടിച്ചു, യഹയ ഇബ്നു മന്‍സൂര്‍ എണ്ണൂറ്റി മുപ്പത്തി മൂന്നില്‍ ആസ്‌ട്രോണമിക്കല്‍ ടേബിള്‍ എന്ന ഉപകരണം കണ്ടുപിടിച്ചു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുഹമ്മദ്‌ ഇബ്നു ഗവാരിസിനി ഒരു ഗ്രന്ഥത്തില്‍ ഭൂമി ഗോളാകൃതിയിലാണന്ന്‌ എഴുതിയിട്ടുണ്ട്‌. ജാബിര്‍ ഇബ്നു ഹയ്യാന്‍ അള്‍ജിബ്രായുടെ പിതാവായി അറിയപ്പെടുന്നു. ക്ഷേത്രഗണിതം അദ്ദേഹമാണ്‌ കണ്ടുപിടിച്ചത്‌. എഴുന്നൂറ്റി നാല്‍പത്തി ഒന്‍പതില്‍ അല്‍ ഫദന്‍ ആദ്യത്തെ കടലാസ്‌ നിര്‍മ്മാണശാല ബഗ്ദാദില്‍ ആരംഭിച്ചിരുന്നു    

      അറബികളുടെ കടലാസ്‌ നിര്‍മ്മാണം സിസിലിയിലും സ്പൈനിലും അവിടെ നിന്ന്‌ ഇറ്റലിയിലും ഫ്രാന്‍സിലും വ്യാപിച്ചു. എഴുന്നൂറ്റി എന്‍മ്പതില്‍ അബു ജഹ്ഫറുൽ മന്‍സൂര്‍ ആയിരുന്നു ആദ്യമായി ഫാര്‍മസി തുടങ്ങിയത്‌. "അള്‍ജിബ്രക്കെന്ന പോലെ ത്രികോണ കണക്കുകള്‍ക്കും മുസ്ലീംകള്‍ അര്‍പ്പിച്ചു സംഭാവന വളരെ വലുതാണ്‌ . ത്രികോണത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ മുസ്ലീംകളാണ്‌. യവനന്മാര്‍ ഒട്ടും ബന്ധപ്പെടാതിരുന്ന ഒരു വിജ്ഞാനമായിരുന്നു അത്‌. "(അബ്ദുൾ ഗഫൂര്‍ അല്‍ ഖാസിമി. ശാസ്ത്രോല്‍പത്തിയും മുസ്ലീംകളും) 

    "പാശ്ചാത്യര്‍ക്ക്‌ ആധുനിക നാഗരികതയുടെ അസ്ഥിവാരങ്ങൾ പണിയാനും മധ്യകാലത്തിന്റെ ഉരുണ്ട അറകളില്‍ നിന്ന്‌ സ്വയം വെളിച്ചത്ത്‌ വരാനും കഴിഞ്ഞത്‌ മുസ്ലീംകളുടെ രംഗപ്രവേശനമായിരുന്നു. ആ നിലക്ക്‌ ഇസ്ലാമിന്റെ സൈനികവിജയം ഒരു പുതിയ സാമൂഹ്യ ശക്തിയുടെ സൃഷ്ടിക്കും ധൈഷണിക വികാസത്തിനുമാണ്‌ വഴിവെച്ചത്‌". (M.N Roy - The Historical Role of Islam)

               


Comments

Popular posts from this blog

ഇസ്ലാമിക ജീവിതം ഇസ്ലാം തത്വവും ചരിത്രവും14

ശിക്ഷാവിധികള്‍ ഇസ്ലാം തത്വവും ചരിത്രവും Part 24

ഇസ്ലാം തത്വവും ചരിത്രവും Part 10 സകാത്ത്‌